twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സല്‍മാനോട് നെഞ്ചത്ത് രോമം വളര്‍ത്താന്‍ അനുരാഗ്; ഗ്ലാസ് കൊണ്ട് തലക്കെറിഞ്ഞു, ചവിട്ടി പുറത്താക്കി

    |

    ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. അനുരാഗിന്റെ സിനിമകള്‍ക്ക് എന്നും ആരാധകര്‍ കാത്തിരിക്കുന്നു. ബോളിവുഡിന്റെ ഗ്ലാമറിന് പിന്നാലെ പോകാതെ വളരെ റോ ആയ, റിയലിസ്റ്റിക് ആയ സിനിമകളൊരുക്കിയാണ് അനുരാഗ് കയ്യടി നേടുന്നത്. തന്റെ മേക്കിംഗ് സ്‌റ്റൈലിലൂടെ സിനിമാപ്രേമികള്‍ക്കിടയിലെ സൂപ്പര്‍ താരമായി തന്നെ മാറിയ സംവിധായകന്‍ ആണ് അനുരാഗ് കശ്യപ്. ധീരവും രാഷ്ട്രീയം സംസാരിക്കുകയും ചെയ്യുന്ന സിനിമകളാണ് അനുരാഗ് ഒരുക്കുന്നത്. 2004 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ഫ്രൈഡെ എന്ന ചിത്രത്തിലൂടെയായിരുന്നു അനുരാഗിന്റെ അരങ്ങേറ്റം. ഏതൊരു സിനിമാപ്രേമിയും കണ്ടിയിരിക്കേണ്ട ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് ബ്ലാക്ക് ഫ്രൈ ഡെ.

    'വേദിക കൊടുക്കുന്ന പണികളെ പ്രതിരോധിക്കുന്ന ജീവിയാണ് എപ്പോഴും സുമിത്ര'; ബോറാകുന്നുവെന്ന് കുടുംബവിളക്ക് ആരാധകർ!'വേദിക കൊടുക്കുന്ന പണികളെ പ്രതിരോധിക്കുന്ന ജീവിയാണ് എപ്പോഴും സുമിത്ര'; ബോറാകുന്നുവെന്ന് കുടുംബവിളക്ക് ആരാധകർ!

    എന്നാല്‍ ഇന്ന് അനുരാഗിന്റെ ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്താരു അരങ്ങേറ്റമായിരുന്ന അനുരാഗിനുണ്ടാകേണ്ടിയിരുന്നത്. 2003ലായിരുന്നു അനുരാഗ് കശ്യപിന്റെ ആദ്യ സിനിമ പുറത്തിറങ്ങേണ്ടിയിരുന്നത്. നായകന്‍ സാക്ഷാല്‍ സല്‍മാന്‍ ഖാനും. തീര്‍ത്തും വ്യത്യസ്തമായ ധ്രുവങ്ങളിലുള്ള ഇരുവരും ഒരുമിക്കാതെ പോയത് അവസാന നിമിഷമാണ്. അതിന് പിന്നിലെ കാരണമാകട്ടെ അനുരാഗിന്റെ നിലപാടും. വിശദമായി വായിക്കാം.

    തേരേ നാം

    2003 ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായിരുന്നു തേരേ നാം. സല്‍മാന്‍ ആരാധകര്‍ക്കിടയില്‍ ഇന്നും പ്രതിസദ്ധമായ സിനിമയാണ് തേരെ നാം. ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത് അനുരാഗ് കശ്യപ് ആയിരുന്നു. 1998 ല്‍ പുറത്തിറങ്ങിയ സത്യയുടെ വിജയത്തെ തുടര്‍ന്നായിരുന്നു അനുരാഗിനെ തേടി സല്‍മാന്‍ ചിത്രമെത്തുന്നത്. രാം ഗോപാല്‍ വര്‍മയുടെ സത്യയുടെ രചന അനുരാഗും സൗരഭ് ശുക്ലയും ചേര്‍ന്നായിരുന്നു. 1999 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സേതുവിന്റെ ഹിന്ദി റീമേക്കായിരുന്നു തേരെ നാം. തമിഴില്‍ വിക്രം ആയിരുന്നു നായകന്‍. വിക്രമിനെ സൂപ്പര്‍ താരമാക്കി മാറ്റിയ സിനിമയുടെ റീമേക്ക് അവകാശം വാങ്ങിയത് രാം ഗോപാല്‍ വര്‍മയായിരുന്നു.

    നെഞ്ചിലെ രോമം

    രാം ഗോപാല്‍ വര്‍മയും നിര്‍മ്മതാക്കളും ചിത്രം അനുരാഗ് കശ്യപ് വേണം സംവിധാനം ചെയ്യാന്‍ എന്ന് ആഗ്രഹിക്കുകയായിരുന്നു. എന്നാല്‍ തന്റെ റിയലിസ്റ്റിക്കായ സമീപനത്തിന്റെ പേരില്‍ ഈ ചിത്രത്തില്‍ നിന്നും അവസാന നിമിഷം അനുരാഗിനെ പുറത്താക്കുകയാണുണ്ടായത്. ഇതേക്കുറിച്ച് പിന്നീട് നവ്ഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് തന്നെ വെളിപ്പെടുത്തിയിരുന്നു. ''നിര്‍മ്മാതാക്കള്‍ക്ക് ഞാന്‍ സംവിധാനം ചെയ്യണമെന്നായിരുന്നു. സല്‍മാനെ മധുര സ്വദേശിയായിട്ടായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. സല്‍മാന്‍ ആ കഥാപാത്രത്തിന്് ചേരില്ലെന്നായിരുന്നു എനിക്ക് തോന്നിയത്. എന്നിരുന്നാലും സല്‍മാന്‍ നെഞ്ചത്ത് രോമം വളര്‍ത്തിയാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. കാരണം യുപിയിലെ യുവാക്കള്‍ നെഞ്ചിലെ രോമം വടിച്ചു കളയാറില്ല'' അനുരാഗ് പറയുന്നു.

    ഒരു വാക്കു പോലും പറഞ്ഞില്ല

    ''ഞാന്‍ ഇക്കാര്യം സല്‍മാന്‍ ഖാനോട് പറഞ്ഞു. അദ്ദേഹം എന്നെ കുറേ നേരം തുറിച്ചു നോക്കി. ഒരു വാക്കു പോലും പറഞ്ഞില്ല. അടുത്ത ദിവസം സിനിമയുടെ നിര്‍മ്മാതാവ് എന്നെ ഒരു മീറ്റിംഗിന് വിളിച്ചു. നിര്‍മ്മാതാവ് എനിക്ക് നേരെ ഗ്ലാസ് എടുത്തെറിഞ്ഞു. അസഭ്യം പറയാന്‍ തുടങ്ങി. നീ സല്‍മാനോട് രോമം വളര്‍ത്താന്‍ പറയുമോ എന്ന് ചോദിച്ചായിരുന്നു ദേഷ്യപ്പെട്ടത്'' അനുരാഗ് പറയുന്നു. അനുരാഗിനെ പുറത്താക്കിയതിന് പിന്നാലെ സതീഷ് കൗശിക് സിനിമയുടെ സംവിധായകനായി മാറുകയായിരുന്നു. ഭൂമിക ചൗളയുടെ ഹിന്ദി അരങ്ങേറ്റ ചിത്രമായിരുന്നു തേരെ നാം. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. സല്‍മാനും അനുരാഗും പിന്നീടൊരിക്കലും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുമില്ല.

    Recommended Video

    Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
    ഓര്‍ത്തിരിക്കുന്ന സിനിമകള്‍

    എന്തായാലും അനുരാഗ് കശ്യപ് അധികം വൈകാതെ തന്നെ സംവിധായകനായി അരങ്ങേറി. ആദ്യ സിനിമയായ പാഞ്ച് റിലീസ് നടക്കാതെ പോയപ്പോള്‍ രണ്ടാമത്തെ സിനിമയായ ബ്ലാക്ക് ഫ്രൈഡയുടെ റിലീസ് വൈകുകയും ചെയ്തു. എങ്കിലും റിലീസിന് പിന്നാലെ ബ്ലാക്ക് ഫ്രൈഡെ ഒരു കള്‍ട്ടായി മാറുകയും ചെയ്തു. പിന്നാലെ ദേവ് ഡി, ഗ്യാങ്‌സ് ഓഫ് വസീപുര്‍, അഗ്ലി, രാം രാഘവ് 2.0, മുക്കാബാസ്, സേക്രട്ട് ഗെയിംസ്, മന്‍മര്‍സിയാന്‍, തുടങ്ങി ആരാധകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകള്‍ അദ്ദേഹം ഒരുക്കി. സിനിമയിലും ഒടിടിയിലും മാത്രമല്ല ആനിമേഷന്‍ സിനിമയിലും അനുരാഗ് കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു.

    Read more about: salman khan anurag kashyap
    English summary
    When Anurag Kashyap Got Thrown Out Of Tere Naam For Asking Salman Khan To Grow Chest Hair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X