അനുഷ്‌കയ്ക്ക് മേക്കപ്പ്മാനെ വിട്ടു കൊടുക്കില്ലെന്ന് കത്രീന; യുവനടിയുടെ വളര്‍ച്ചയില്‍ അസൂയ; അന്ന് സംഭവിച്ചത്‌

താരങ്ങള്‍ തമ്മിലുള്ള വഴക്കുകളും പിണക്കങ്ങളുമെല്ലാം ബോളിവുഡില്‍ പതിവാണ്. എത്രത്തോളം വലിയ താരങ്ങളാണോ അത്രത്തോളം വലിയ ഈഗോയുമാകും ഉണ്ടാവുക. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങള്‍ക്ക് പോലും താരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. സൂപ്പര്‍ താരങ്ങള്‍ പോലും വര്‍ഷങ്ങളോളം പരസ്പരം സംസാരിക്കാതേയും മുഖം കൊടുക്കാതേയും നടക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ മിക്ക പിണക്കങ്ങളും കാലം മായ്ക്കുകയും ചെയ്യും. അതിനും ബോളിവുഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഒരുകാലത്ത് ശത്രുക്കളായിരുന്നവര്‍ പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറിയ കഥ പലര്‍ക്കും പറയാനുണ്ടാകും. അത്തരത്തിലൊരു കഥയാണ് അനുഷ്‌ക ശര്‍മയുടേയും കത്രീന കൈഫിന്റേയും. ഒരുകാലത്ത് കടുത്ത ശത്രുതയുണ്ടായിരുന്ന കത്രീനയും അനുഷ്‌കയും ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളാണ്. അയല്‍വാസികളുമാണ് അനുഷ്‌കയും കത്രീനയും. തനിക്ക് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് കത്രീനയോടെയാണെന്ന് അനുഷ്‌ക പലവട്ടം പറഞ്ഞിട്ടുണ്ട്.

Anushka Sharma

എന്നാല്‍ ഒരുകാലത്ത് ഇരുവരും തമ്മില്‍ നല്ല പോര് തന്നെ നടന്നിരുന്നു. യഷ് രാജ് ഫിലിംസാണ് അനുഷ്‌കയെ കണ്ടെത്തുന്നത്. ഷാരൂഖ് ഖാന്‍ നായനകനായ രബ്‌നെ ബനാദി ജോഡി എന്ന സിനിമയിലൂടെയാണ് അനുഷ്‌ക അരങ്ങേറുന്നത്. തുടര്‍ന്നും യഷ് രാജിന്റെ സിനിമകളില്‍ അനുഷ്‌ക തുടര്‍ച്ചയായി നായികയായി. ഈ സമയത്ത് യഷ് രാജിന്റെ പ്രധാന നായികയായിരുന്നു കത്രീന. ഇത് ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്ലാഷിന് ഇടയാക്കി. തന്നെക്കാള്‍ ജൂനിയറായൊരു നടിയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത് കത്രീനയ്ക്ക് സഹിക്കാന്‍ സാധിച്ചിരുന്നില്ല.

ഒരിക്കല്‍ ഇരുവര്‍ക്കുമടിയിലെ ഭിന്നത മറനീക്കി പുറത്ത് വരികയും ചെയ്തു. യഷ് രാജിന്റെ മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നിര്‍മ്മാണക്കമ്പനിയ്ക്ക് ചില്ലറ തലവേദനയല്ല കത്രീന സൃഷ്ടിച്ചത്. ഇരുവര്‍ക്കും ഒരേ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു ആസമയം. ഒരു ദിവസം അനുഷ്‌ക മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി ലണ്ടനിലേക്ക് ഷൂട്ടിംഗിന് പോകുന്ന വിവരം കത്രീന അറിഞ്ഞു. ആ സമയം കത്രീനയ്ക്ക് കുറച്ച് ഭാഗങ്ങള്‍ അഭിനയിച്ച് തീര്‍ക്കാനുണ്ടായിരുന്നു. ഇതോടെ കത്രീന മേക്കപ്പ്മാനെ വിട്ടു നല്‍കാന്‍ കൂട്ടാക്കിയില്ല.

''മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുഭാഷ് കത്രീനയ്‌ക്കൊപ്പം മേനെ പ്യാര്‍ ക്യും കിയ മുതല്‍ വര്‍ക്ക് ചെയ്യുന്നതാണ്. പിന്നീട് സുഭാഷ് അനുഷ്‌ക ശര്‍മയ്‌ക്കൊപ്പവും ജോലി ചെയ്യാന്‍ തുടങ്ങി. കത്രീന അദ്ദേഹത്തെ മുഴുവന്‍ സമയത്തേക്കും ജോലിയ്ക്ക് എടുത്തിരുന്നില്ല. അതിനാല്‍ സ്വാഭാവികമായും അദ്ദേഹം മറ്റ് പ്രൊജക്ടുകളും ഏറ്റെടുത്തു. താന്‍ ലണ്ടനിലേക്ക് പോകുന്ന കാര്യം സുഭാഷ് കത്രീനയെ 15 ദിവസം മുമ്പ് തന്നെ അറിയിച്ചിരുന്നു. അനുഷ്‌കയ്ക്ക് വേണ്ടി രണ്ട് ദിവസത്തെ വര്‍ക്കുണ്ടായിരുന്നു'' എന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

''എന്നാല്‍ പോകുന്നതിന് തൊട്ട് മുമ്പായി സുഭാഷിനെ വിട്ടു നല്‍കാന്‍ കത്രീന വിസമ്മതിച്ചു. തനിക്ക് ചില പാച്ച് വര്‍ക്കുകള്‍ ഉണ്ടെന്നാണ് കത്രീന പറഞ്ഞത്. ലണ്ടന്‍ യാത്ര മുടക്കാന്‍ പറ്റില്ലെന്ന് സുഭാഷ് മാനേജരെ അറിയിച്ചു. ടിക്കറ്റൊക്കെ എടുത്തു നില്‍ക്കുകയാണ്. പക്ഷെ കത്രീന വിട്ടില്ല. തന്റെ ഉന്നത ബന്ധങ്ങള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇല്ലാതെ മേരെ ബ്രദര്‍ കി ദുല്‍ഹന്‍ തീര്‍ക്കാന്‍ പറ്റില്ലെന്ന് കത്രീന വൈആര്‍എഫിനെ അറിയിച്ചു.'' എന്നും റി്‌പ്പോര്‍ട്ടില്‍ പറയുന്നു.

Anushka Sharma

കാര്യം ആദിത്യ ചോപ്രയും അറിഞ്ഞു. അതോടെ അദ്ദേഹം അനുഷ്‌കയെ ബന്ധപ്പെടുകയും മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കൂടെ കൂട്ടരുതെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ മേക്കപ്പ് ആര്‍ട്ടിസ്റ്റില്ലാതെയാണ് അനുഷ്‌ക ലണ്ടനിലേക്ക് പോയത്. ഇതില്‍ മറ്റൊരു ട്വിസ്റ്റ് സംഭവിച്ചത് എന്തെന്നാല്‍ ഏത് ഷൂട്ടിന് വേണ്ടിയാണോ കത്രീന വാശി പിടിച്ചത് ആ ഷൂട്ട് ക്യാന്‍സല്‍ ആയിപ്പോയി എന്നതാണ്. അതോടെ സുഭാഷിന് ലണ്ടന്‍ യാത്രയും നഷ്ടമായി, കത്രീനയുടെ സിനിമയിലെ വര്‍ക്കും നഷ്ടമായി.

എന്തായാലും അന്നത്തെ പിണക്കവും പ്രശ്‌നങ്ങളുമെല്ലാം അനുഷ്‌കയും കത്രീനയും പറഞ്ഞ് പരിഹരിച്ചു. ഇരുവരും പിന്നീട് ജബ് തക് ഹേ ജാന്‍, സീറോ തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഇന്ന് വളരെ അടുത്ത സുഹൃത്തുക്കളാണ് അനുഷ്‌കയും കത്രീനയും.

More from Filmibeat

Read more about: anushka sharma katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X