For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിമുഖത്തിനിടെ അതിരുവിട്ട് ഷാഹിദിന്റെ പരിഹാസം; വായടക്കൂവെന്ന് ദേഷ്യപ്പെട്ട് അനുഷ്‌ക ശര്‍മ

  |

  താരങ്ങള്‍ തമ്മില്‍ പരിപാടികള്‍ക്കിടയില്‍ പിണങ്ങുന്നതും ഇണങ്ങുന്നതുമൊക്കെ പതിവ് കാഴ്ചകളാണ്. ചിലപ്പോള്‍ തമാശയായിരിക്കുമെങ്കില്‍ മറ്റു ചിലപ്പോള്‍ അതിരുകടക്കുകയും ചെയ്യാറുണ്ട്. പരസ്പരം ഉള്ളില്‍ കൊണ്ടു നടന്നിരുന്ന ദേഷ്യവും അമര്‍ഷവുമൊക്കെ അറിയാതെ പരസ്യമായി പ്രകടിപ്പിച്ചവരുമുണ്ട്. അത്തരത്തിലൊന്നായിരുന്നു അനുഷ്‌ക ശര്‍മയും ഷാഹിദ് കപൂറും തമ്മിലുണ്ടായ സൗന്ദര്യ പിണക്കം.

  ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് അനുഷ്‌ക ശര്‍മയും ഷാഹിദ് കപൂറും. സിനിമ കുടുംബത്തില്‍ നിന്നുമാണ് ഷാഹിദ് സിനിമയിലെത്തുന്നത്. ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍ ആയിട്ടായിരുന്നു ഷാഹിദിന്റെ തുടക്കം. പിന്നീട് ബോളിവുഡിലെ മുന്‍നിരയിലേക്ക് എത്തുകയായിരുന്നു. തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് ഇമേജായിരുന്നു ഷാഹിദിനുണ്ടായിരുന്നത്. എന്നാല്‍ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുകയായിരുന്നു പിന്നീട് ഷാഹിദ് കപൂര്‍.

  Also Read: ആ സംഭവത്തിന് പിന്നാലെ അർജുൻ കപൂർ വരെ മെസേജ് അയച്ച് കാര്യങ്ങൾ തിരക്കി; ടൊവിനോ പറയുന്നു

  അതേസമയം താരകുടുംബത്തിന്റെ പിന്‍ബലമോ വഴി കാട്ടാന്‍ ഗോഡ് ഫാദറോ ഇല്ലാതെ കടന്നു വന്ന താരമാണ് അനുഷ്‌ക ശര്‍മ. തന്റെ പ്രകടനത്തിലൂടെ ബോളിവുഡില്‍ ഒരിടം നേടിയെടുക്കാന്‍ അനുഷ്‌കയ്ക്ക് സാധിച്ചു. തന്റെ 25-ാം വയസില്‍ തന്നെ നിര്‍മ്മാണ കമ്പനി ആരംഭിച്ച അനുഷ്‌ക നിര്‍മ്മാതാവ് എന്ന നിലയിലും കയ്യടി നേടിയ താരമാണ്. ഇന്ന് ബോൡവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ.

  അനുഷ്‌കയും ഷാഹിദും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ബദ്മാഷ് കമ്പനി. അനുഷ്‌ക തന്റെ കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രസകരമായ ആ വാക്ക് പോര് നടക്കുന്നത്. കാഴ്ചക്കാരെ അമ്പരപ്പിച്ച സംഭവമായിരുന്നു താരങ്ങളുടെ വഴക്ക്. വിശദമായി വായിക്കാം തുടര്‍ന്ന്.


  അഭിമുഖത്തിനിടെ ഷാഹിദിനോട് പുതിയ താരങ്ങളുടെ കൂടെ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിക്കുകയായിരുന്നു. ''പുതിയ അഭിനേതാക്കളുടെ കൂടെ അഭിനയിക്കുന്നത് വ്യത്യസ്തമാണ്. ചിലപ്പോള്‍ അവര്‍ സോണിലേക്ക് എത്താന്‍ സമയം എടുക്കും'' എന്നായിരുന്നു ഷാഹിദിന്റെ മറുപടി. എന്നാല്‍ ഇത് കേട്ടതും തൊട്ടടുത്തിരിക്കുകയായിരുന്ന അനുഷ്‌ക ശര്‍മ ഇടപെടുകയായിരുന്നു. ആരാണ് അവര്‍ എന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം. വ്യക്തമായി പറയണമെന്നും അനുഷ്‌ക പറഞ്ഞു.

  ഇത് കേട്ടതും നീ അമ്പത് സിനിമ ചെയ്തിട്ടുണ്ടോ എന്ന് ഷാഹിദ് തിരിച്ചടിക്കുകയായിരുന്നു. പിന്നാലെ സഹതാരങ്ങളായ വീര്‍ ദാസും മിയാങ് ചാങും ഇടപെട്ടു. എന്നാല്‍ അവരെ അവഗണിക്കുകയായിരുന്നു ഷാഹിദ് ചെയ്തത്. പിന്നാലെ അനുഷ്‌കയോടായി, ''നിങ്ങള്‍ എന്തിനാണ് രണ്ട് പേര്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ ചാടി വീഴുന്നത്?'' എന്ന് ചോദിച്ചു ഷാഹിദ്. ഞാന്‍ ചാങിനോടാണ് സംസാരിക്കുന്നതെന്നും ഷാഹിദ് പറഞ്ഞു. ഇതോടെ അനുഷ്‌കയ്ക്ക് നിയന്ത്രണം നഷ്ടമാവുകയും ഷാഹിദിനോട് വായടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.


  പ്രശ്‌നങ്ങള്‍ അധികം വൈകാതെ അവസാനിക്കുകയും അഭിമുഖം തുടരുകയുമായിരുന്നു താരങ്ങള്‍. അതേസമയം ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ ഒന്നായിരുന്നു. എന്തായാലും അനുഷ്‌കയും ഷാഹിദും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

  ജേഴ്‌സിയാണ് ഷാഹിദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരം ഇപ്പോള്‍ രാജും ഡികെയും ഒരുക്കുന്ന ആമസോണ്‍ പ്രൈം സീരീസില്‍ അഭിനയിക്കുകയാണ്. അതേസമയം 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് അനുഷ്‌കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
  പക്ഷെ ആ ചിത്രം വലിയ പരാജയമായിരുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പിന്നാലെയാണ് അനുഷ്‌ക അമ്മയാകുന്നത്. ഇതോടെ താരം അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയും ചെയ്തു. വാമിക എന്നാണ് തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്ക് അനുഷ്കയും ഭർത്താവ് വിരാട് കോഹ്ലിയും പേരിട്ടിരിക്കുന്നത്.

  ഇപ്പോള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് അനുഷ്‌ക. ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയുടെ ജീവിതകഥയിലാണ് അനുഷ്‌ക അഭിനയിക്കുന്നത്. ചിത്രത്തിനായുള്ള താരത്തിന്റെ പരിശീലന വീഡിയോ വെെറലായിരുന്നു നേരത്തെ.

  Read more about: anushka sharma shahid kapoor
  English summary
  When Anushka Sharma Asked Shahid Kapoor To Shut Up During An Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X