Don't Miss!
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- News
കേരള ബജറ്റ് 2023: മദ്യത്തിനും പെട്രോളിനും ഡീസലിനും വില ഉയരും
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്‍
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
കുട്ടിയുടുപ്പിട്ട് വരുന്നത് ആളെ പിടിക്കാനല്ലേ? ചോദ്യത്തില്‍ കലിപൂണ്ട് അനുഷ്ക ശര്‍മ!
ബോളിവുഡിലെ മിന്നും താരമാണ് അനുഷ്ക ശര്‍മ. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച രബ്നെ ബനാദി ജോഡി എന്ന സിനിമയിലൂടെയായിരുന്നു അനുഷ്കയുടെ അരങ്ങേറ്റം. ചിത്രം മികച്ച വിജയമായിരുന്നു. പിന്നീടിങ്ങോട്ട് അനുഷ്കയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു അനുഷ്ക ശര്‍മ. ഹിറ്റുകള്‍ നിരവധിയുണ്ട് അനുഷ്കയുടെ പെട്ടിയില്‍.
ബാന്റ് ബജാ ബാരാത്ത്, എന്‍എച്ച് 10, പികെ തുടങ്ങി നിരവധി സിനിമകള്‍ അനുഷ്കയുടേതായുണ്ട്. അനുഷ്ക നായികയായി എത്തിയ, വിശാല്‍ ഭരദ്വാജ് സംവിധാനം മട്രു കി ബിജ്ലി കി മന്‍ഡോല. ഇമ്രാന് ഖാന് ആയിരുന്നു നായകന്. പങ്കജ് കപൂറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. അനുഷകയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. അതേസമയം ചിത്രത്തിലെ അനുഷ്കയുടെ വേഷം വിവാദമായി മാറിയിരുന്നു.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ അനുഷ്ക ചിത്രത്തില്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശം താരത്തെ ചൊടിപ്പിക്കുന്നതായിരുന്നു. ''നിങ്ങള്‍ സിനിമയില്‍ ധരിക്കുന്നത് കുട്ടിയുടുപ്പാണ്. ഇതുപോലെയുള്ള ചെറിയ വസ്ത്രം ധരിച്ച് പോകാന്‍ സാധ്യതയില്ലാത്തൊരു സ്ഥലത്താണത്. ഇത് സംവിധായകന്റെ ഭാവനയായിരുന്നുവോ അതോ സുന്ദരിയെ കുട്ടിയുടുപ്പ് ഇടുവിച്ച് സിനിമ വില്‍ക്കാനുള്ള തന്ത്രമായിരുന്നോ? '' എന്നായിരുന്നു ചോദ്യം.

പ്രതീക്ഷിച്ചത് പോലെ തന്നെ ഈ ചോദ്യം അനുഷ്കയെ ചൊടിപ്പിച്ചു. കൃത്യമായി തന്നെ താരം തന്റെ മറുപട നല്‍കുകയും ചെയ്തു. ''നിങ്ങള്‍ സംസാരിക്കുന്നത് വിശാല്‍ ഭരദ്വാജിനെക്കുറിച്ചാണ്. അദ്ദേഹത്തിന് തന്റെ സിനിമ വിറ്റു പോകാന്‍ ഇതുപോലെയുള്ള തന്ത്രങ്ങളുടെ ആവശ്യമില്ല. ഇത് എന്റെ കഥാപാത്രമാണ്. അവള് അങ്ങനെയാണ് വസ്ത്രം ധരിക്കുന്നത്. അത് സത്യത്തില്‍ ഒരു വിളിച്ചു പറയലാണ്, എന്നെ നോക്കൂവെന്ന്'' എന്നായിരുന്നു അനുഷ്കയുടെ മറുപടി. പിന്നാലെ താരം തന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്.
''അവള് അവഗണിക്കപ്പെട്ടൊരു കുട്ടിയാണ്. വിശാല്‍ ഭരദ്വാജ് എന്നോട് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത് അങ്ങനെയാണ്. അവള് എപ്പോഴും ഈ ലോകത്തിന് ചേരാത്തവളായി നില്ക്കുന്നവളാണ്. തങ്ങളുടെ സിനിമ വില്ക്കാന് ഇതുപോലെയുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടി വരുന്നവര്‍ക്കൊപ്പം ഞാന്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല'' എന്നും അനുഷ്ക പറഞ്ഞിരുന്നു.

തന്റെ കഥാപാത്രത്തിന്റെ പേര് ബിജ്ലി എന്നതാണ്. പേര് പോലെ തന്നെയാണ് ആ കഥാപാത്രവുമെന്നാണ് അനുഷ്ക പറയുന്നത്. അവള് ആളുകളുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ്. സാധാരണ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമാണ് അവള് ചെയ്യുന്നതൊക്കെ. പോത്തിനെ കുളിപ്പിക്കുന്ന കുളത്തില്‍ നിന്നും എഴുന്നേറ്റ് വരുന്നതും ആ ടാറ്റുവുമൊക്കെ അതിന്റെ തെളിവാണ് എന്നായിരുന്നു അനുഷ്ക പറഞ്ഞത്.
അതേസമയം സീറോയാണ് അനുഷ്കയുടെ ഒ ടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇതിനിടെ താരം ഗര്‍ഭിണിയാവുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വാമിക എന്നാണ് അനുഷ്കയുടേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം വിരാട് കോലിയുടേയും മകളുടെ പേര്.

ഇപ്പോള്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് അനുഷ്ക. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന് ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചക്ദാ എക്സ്പ്രസിലൂടെയാണ് അനുഷ്കയുടെ തിരിച്ചുവരവ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു വരികയാണ്. ചിത്രത്തിനായി അനുഷ്ക നടത്തിയ ക്രിക്കറ്റ് പരിശീലനമൊക്കെ ചര്‍ച്ചയായി മാറിയിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ജുലന് ഗോസ്വാമി.
അഭിനേത്രിയെന്നത് പോലെ തന്നെ നിർമ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അനുഷ്ക. എന്‍എച്ച് 10, പരി, ബുള്‍ബുള്‍, ക്വാല, പാതാള്‍ ലോക് തുടങ്ങിയവയുടെ നിർമ്മാണം അനുഷ്കയായിരുന്നു.
-
സമാന്ത കരഞ്ഞത് രോഗത്തെക്കുറിച്ച് ഓര്‍ത്തല്ല; യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ദേവ് മോഹന്‍
-
'മംമ്ത ബുദ്ധിക്ക് കളിച്ചു, ഒരു സെക്കൻഡ് മാറിയിരുന്നേൽ കാണാരുന്നു'; മമ്തയ്ക്ക് മാല കെട്ടി കൊടുക്കാൻ പോയ ബോച്ചെ!
-
ബിഗ് ബോസില്‍ പോയാല്‍ മുണ്ട് പൊക്കി കാണിക്കുമെന്ന് അഖില്‍ മാരാര്‍; അങ്ങനെ വിളിച്ച് റോബിനെ പരിഹസിച്ചതാണ്