ചോദിച്ചത് കിട്ടിയില്ല, സെയില്‍സ്മാനോട് തട്ടിക്കയറി അനുഷ്‌ക; കലിയടങ്ങാതെ ജോലി തെറിപ്പിച്ചു!
ബോളിവുഡിലെ സൂപ്പര്‍നായികയാണ് അനുഷ്‌ക ശര്‍മ. ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദറോ ഇല്ലാതെ കടന്നു വന്ന് ഇന്ന് ബോളിവുഡിലെ ഒന്നാം നിര നായികയായി മാറിയ, ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായി മാറിയ താരമാണ് അനുഷ്‌ക ശര്‍മ. തന്റെ 25-ാം വയസില്‍ തന്നെ സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങിയ അനുഷ്‌ക നിര്‍മ്മിച്ച പാതാള്‍ ലോകും ബുള്‍ബുള്ളുമൊക്കെ സമീപകാലത്ത് ഒടിടിയില്‍ വന്‍ ഹിറ്റായി മാറിയ ഷോകളാണ്.
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയാണ് അനുഷ്‌കയുടെ ഭര്‍ത്താവ്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് വിരുഷ്‌ക എന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിരാടും അനുഷ്‌കയും. ഇരുവര്‍ക്കും ഈയ്യടുത്താണ് മകള്‍ ജനിച്ചത്. വാമിക എന്നാണ് മകള്‍ക്ക് വിരാടും അനുഷ്‌കയും പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ താരമാണ് വിരാടിന്റേയും അനുഷ്‌കയുടേയും മകള്‍ വാമിക. താരപുത്രിയുടെ മുഖം കാണാനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍.

ആരാധകരുടെ പ്രിയപ്പെട്ട താരമാണെങ്കിലും ഒരിക്കല്‍ അനുഷ്‌കയുടെ പേര് ഒരു വിവാദ വാര്‍ത്തയുടെ ഭാഗമായിരുന്നു. ഒരു വസ്ത്ര വ്യാപാര കടയിലെ സെയില്‍സ്മാനോട് ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതാണ് അനുഷ്‌കയെ വിവാദത്തില്‍ ചെന്നുചാടിച്ചത്. താന്‍ ആവശ്യപ്പെട്ടത് കിട്ടാതെ വന്നതോടെയാണ് അനുഷ്‌ക നിയന്ത്രണം വിട്ട് ദേഷ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്താണ് സംഭവിച്ചത് സെയില്‍സ്മാന്റെ സഹപ്രവര്‍ത്തകന്റെ വാക്കുകളെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കട അടയ്ക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പായിരുന്നു സംഭവം. അനുഷ്‌ക തന്റെ സുഹൃത്തുക്കളോടൊപ്പം ഈ സമയം അവിടേക്ക് എത്തുകയായിരുന്നു. പാര്‍ട്ടിക്കുള്ള വസ്ത്രം ആവശ്യപ്പെട്ടായിരുന്നു അനുഷ്‌ക വന്നത്. ഈ സമയം വളരെ കുറച്ച് കളക്ഷന്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അനുഷ്‌ക ആവശ്യപ്പെട്ടടത് നല്‍കാന്‍ സാധിക്കാതെ വന്നതോടെ താരം ദേഷ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേഷ്യം പിടിച്ച അനുഷ്‌ക ഷോപ്പിന്റെ മാനേജരെ വിളിക്കുകയും തന്നോട് നോ പറഞ്ഞ സെയില്‍സ്മാനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇങ്ങനെ ഇയാള്‍ക്ക് ജോലി നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് അതെല്ലാം പഴയ കഥകളാണ്.

അഭിനയ പ്രതിഭ കൊണ്ടെന്നത് പോലെ തന്നെ തന്റെ നിലപാടുകള്‍ കൊണ്ടും അനുഷ്‌ക കയ്യടി നേടാറുണ്ട്. വലത്പക്ഷത്തേയും പരമ്പരാഗത ചിന്താഗതികളേയും വിമര്‍ശിക്കുന്ന സിനിമകളും വെബ് സീരീസും നിര്‍മ്മിച്ചും കയ്യടി നേടുകയാണ് അനുഷ്‌ക. സീറോയാണ് അനുഷ്‌കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പക്ഷെ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. പിന്നാലെ താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ലോക്ക്ഡൗണ്‍ വരുന്നത്. പിന്നാലെ ഗര്‍ഭിണിയായ താരം മകളുടെ ജനനത്തിനായി ഇടവേള നീട്ടുകയായിരുന്നു. താരം ഇപ്പോള്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. നിരവധി സിനിമകളാണ് അനുഷ്‌ക അഭിനയിക്കുന്നതായും നിര്‍മ്മിക്കുന്നതായും പുറത്തിറങ്ങാനിരിക്കുന്നത്.
Recommended Video

അതേസമയം ഈയ്യടുത്ത് അനുഷ്‌കയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഭര്‍ത്താവ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം ട്വന്റി-20 ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവച്ചതിന്റെ പേരിലായിരുന്നു അനുഷ്‌കയുടെ പേരും വാര്‍ത്തകളില്‍ നിറച്ചത്. കളി തോറ്റതോടെ അനുഷ്‌കയ്ക്കും വാമികയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയിലുള്ള അധിക്ഷേപങ്ങളാണ് അരങ്ങേറിയത്. അനുഷ്‌കയുടേയും വിരാടിന്റെ മകള്‍ക്കെതിരെ വരെ അതിക്രമ ഭീഷണി ഉയര്‍ത്തിയിരുന്നു സോഷ്യല്‍ മീഡിയ. മുമ്പ് സമാനമായ രീതിയില്‍ വിരാടിന്റെ മോശം പ്രകടനത്തിന് തന്നെ പഴിച്ച ക്രിക്കറ്റ് പണ്ഡിതര്‍ക്കെതിരെ അനുഷ്‌ക രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയ്ക്കുള്ള അനുഷ്‌കയുടെ ജന്മദിനാശംസ പോസ്റ്റ്.


Click it and Unblock the Notifications