അസിന് അവാര്‍ഡ് കിട്ടിയപ്പോള്‍ വാവിട്ട് കരഞ്ഞ അനുഷ്‌ക; പരസ്യമായി കളിയാക്കി പ്രതികാരം!
ബോളിവുഡിലെ മിന്നും താരമാണ് അനുഷ്‌ക ശര്‍മ. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ് അനുഷ്‌ക ശര്‍മ. തന്റെ വ്യക്തിത്വത്തിലൂടേയും തുറന്ന സംസാരത്തിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അനുഷ്‌ക. സോഷ്യല്‍ മീഡിയയിലും താരമാണ് അനുഷ്‌ക. അതേസമയം അമ്മയായതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അനുഷ്‌ക ഇപ്പോള്‍. താരത്തിന്റെ തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് ആരാധകര്‍.
2008 ലാണ് അനുഷ്‌കയുടെ അരങ്ങേറ്റം. ഷാരൂഖ് ഖാന്‍ നായകനായ രബ്‌നേ ബനാദി ജോഡിയായിരുന്നു ആദ്യ സിനിമ. അതേസമയം തന്നെയായിരുന്നു തെന്നിന്ത്യന്‍ അസിനും ബോളിവുഡില്‍ അരങ്ങേറുന്നത്. ആമിര്‍ ഖാന്‍ നായകനായ ഗജിനിയിലൂടെയായിരുന്നു അസിന്റെ ഹിന്ദി എന്‍ട്രി. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. അനുഷ്‌കയുടെ പിന്നാലെ വന്ന ബാന്റ് ബജാ ബാരാത്തും സൂപ്പര്‍ഹിറ്റ് ആയിരുന്നു. ഇതോടെ ബിടൗണിലെ ചര്‍ച്ചയായി മാറിയിരുന്നു അനുഷ്‌ക ശര്‍മ.

പിന്നാലെ നടന്ന ഫിലിംഫെയര്‍ അവാര്‍ഡ്‌സില്‍ എല്ലാവരും മികച്ച പുതുമുഖത്തിനുള്ള പുരസ്‌കാരം അനുഷ്‌ക നേടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആ പുരസ്‌കാരം നേടിയത് അസിന്‍ ആയിരുന്നു. തനിക്ക് പുരസ്‌കാരം ലഭിക്കാതെ പോയത് അനുഷ്‌കയെ സാരമായി തന്നെ ബാധിച്ചിരുന്നു. പിന്നീടുള്ള അഭിമുഖങ്ങളിലെ അനുഷ്‌കയുടെ പ്രതികരണങ്ങളില്‍ ഇത് വ്യക്തമായിരുന്നു.
അസിന്‍ മികച്ച പുതുമുഖത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ കാണികളുടെ കൂട്ടത്തില്‍ അനുഷ്‌കയും ഉണ്ടായിരുന്നു. കയ്യടിച്ച് അസിനെ അഭിനന്ദിക്കുകയും ചെയ്തു അനുഷ്‌ക. പിന്നീട് കോഫി വിത്ത് കരണിലെത്തിയപ്പോഴാണ് താരം തന്റെ മനസിലുള്ള തുറന്ന് കാണിക്കുന്നത്. കോഫി വിത്ത് കരണിനിടെ അവതാരകന്‍ കരണ്‍ ജോഫര്‍ ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ രണ്‍വീര്‍ സിംഗ് ആയി മാറുമെങ്കില്‍ എന്ത് ചെയ്യും ചോദിച്ചു. രണ്‍വീര്‍ നേടിയ മികച്ച പുതുമുഖത്തിനുള്ള പുരസ്‌കാരമെല്ലാം എടുത്ത് തന്റെ അഡ്രസിലേക്ക് അയക്കും എന്നായിരുന്നു അനുഷ്‌കയുടെ മറുപടി.

പിന്നാലെ ആരാണ് അവാര്‍ഡ് നേടിയത് എന്ന് ചോദിക്കുമ്പോള്‍ അനുഷ്‌ക അസിനെ കളിയാക്കുന്ന തരത്തില്‍ എ സിന്‍ എന്നാണ് മറുപടി നല്‍കുന്നത്. മറ്റൊരു അഭിമുഖത്തില്‍ തനിക്ക് പുരസ്‌കാരം കിട്ടാത്തതില്‍ പൊട്ടിക്കരഞ്ഞുവെന്നും അനുഷ്‌ക പറഞ്ഞിരുന്നു. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തും മുമ്പ് താന്‍ കണക്കു കൂട്ടി നോക്കിയപ്പോള്‍ തനിക്ക് പുരസ്‌കാരം ലഭിക്കുമെന്നാണ് കരുതിയിരുന്നത് എന്നാണ് അനുഷ്‌ക പറയുന്നത്.
തന്റെ സിനിമകള്‍ രണ്ടും വിജയിച്ചു. തന്റെ അഭിനയവും നല്ലതാണെന്ന് എല്ലാവര്‍ക്കും തോന്നി. അസിന്‍ ആകട്ടെ വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതാണ്. ഗജിനിയുടെ ഒറിജിനല്‍ ആയ തമിഴില്‍ പതിപ്പിലും അസിന്‍ തന്നെയായിരുന്നു നായിക. അതിനാല്‍ തനിക്ക് തന്നെ പുരസ്‌കാരം കിട്ടുമെന്നാണ് കരുതിയത്. പക്ഷെ തന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് അസിനാണ് പുരസ്‌കാരം ലഭിച്ചത്. അപ്പോള്‍ കയ്യടിച്ചുവെങ്കിലും അന്ന് രാത്രി താനൊരു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞുവെന്നാണ് അനുഷ്‌ക പറഞ്ഞത്. ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്


Click it and Unblock the Notifications











