ദീപികയുടെ ലുക്കിനെക്കുറിച്ച് ചോദ്യം; നെറ്റ് വര്‍ക്കില്ലെന്ന് പറഞ്ഞ് അവഗണിച്ച അനുഷ്‌ക ശര്‍മ
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് അനുഷ്‌ക ശര്‍മയും ദീപിക പദുക്കോണും. രണ്ടു പേരും ബോളിവുഡിലെ താര കുടുംബങ്ങളുടെ പിന്‍ബലമില്ലാതെ കടന്നു വരികയും സൂപ്പര്‍ നായികയായി മാറുകയും ചെയ്തവരാണ്. മോഡലിംഗിലൂടെയായിരുന്നു രണ്ടു പേരും കരിയര്‍ തുടങ്ങിയത്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുമാണ് ദീപികയും അനുഷ്‌കയും. എന്നാല്‍ ഒരുകാലത്ത് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു അനുഷ്‌കയും ദീപികയും തമ്മിലുള്ള ശീതയുദ്ധം.
ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗ് തന്റെ അരങ്ങേറ്റം കുറിച്ചത് അനുഷ്‌കയുടെ നായകനായിട്ടായിരുന്നു. ബാന്റ് ബജാ ബാരാത്ത് ആയിരുന്നു രണ്‍വീറിന്റെ ആദ്യ ചിത്രം. അക്കാലത്ത് ബോളിവുഡിലെ ഹോട്ട് കപ്പിളായിരുന്നു അനുഷ്‌കയും രണ്‍വീറും. സ്‌ക്രീനിലെ ജോഡി ജീവിതത്തിലും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രണയം അധികനാള്‍ നീണ്ടു നിന്നില്ല. അനുഷ്‌കയും രണ്‍വീറും പിരിഞ്ഞു. പിന്നീടാണ് രണ്‍വീര്‍ ദീപിക പദുക്കോണുമായി പ്രണയത്തിലാകുന്നത്.

ഇതോടെയാണ് ദീപികയും അനുഷ്‌കയും തമ്മില്‍ അകലുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദീപിക അനുഷ്‌കയെക്കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും അനുഷ്‌ക പലപ്പോഴും പരസ്യമായി തന്നെ ദീപികയോടുള്ള തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനൊരു ഉദാഹരണമാണ് ദീപിക ടൈറ്റില്‍ റോളിലെത്തിയ പത്മാവതിനെക്കുറിച്ചുള്ള അനുഷ്‌കയുടെ പ്രതികരണം. ഒരു അഭിമുഖത്തിലായിരുന്നു സംഭവം. ദീപികയുടെ പത്മാവതിലെ ലൂക്ക് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സംഭവം. പത്മാവതിലെ ദീപികയുടെ ലുക്ക് കണ്ടിരുന്നുവോ എന്ന ചോദ്യത്തിനായിരുന്നു അനുഷ്‌കയുടെ പ്രതികരണം.

കൃത്യമായ മറുപടി നല്‍കാതെ അവഗണിക്കുകയായിരുന്നു അനുഷ്‌ക ചെയ്തത്. താന്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തൊരു പ്രദേശത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നുവെന്നാണ് അനുഷ്‌ക പറഞ്ഞത്. അതുകൊണ്ട് തന്നെ തനിക്ക് ഫോണ്‍ കോളുകളോ നോട്ടിഫിക്കേഷനുകളോ ലഭ്യമായിരുന്നില്ല. നെറ്റ് വര്‍ക്കുകളില്ലാത്ത ജീവിതം വളരെ സുഖകരമായിരുന്നുവെന്നും അനുഷ്‌ക പറഞ്ഞിരുന്നു. അതിനാല്‍ താന്‍ ഇന്നത്തെ വാര്‍ത്തയൊന്നും അറിഞ്ഞില്ലെന്നും അനുഷ്‌ക പറഞ്ഞു. ദീപികയുടെ പോസ്റ്റര്‍ കണ്ടില്ലെന്നും അടുത്ത തവണ മീഡിയയെ കാണുമ്പോള്‍ തന്റെ അറിവ് വര്‍ദ്ധിപ്പിക്കാമെന്നും അനുഷ്‌ക പറഞ്ഞിരുന്നു.

പിന്നീടൊരിക്കല്‍ താനും ദീപികയും ചെയ്യുന്ന സിനിമകള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ഹോളിവുഡ് സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അനുഷ്‌ക പറഞ്ഞിരുന്നു. തങ്ങള്‍ രണ്ടു പേരും രണ്ട് തരത്തിലുള്ള സിനിമകള്‍ ചെയ്യുന്നവരാണെന്നും അനുഷ്‌ക പറഞ്ഞിരുന്നു. എന്തായാലും ഇന്ന് ഇരുവരും നല്ല സുഹൃത്തുക്കളാണ്. രണ്‍വീറുമായുള്ള പ്രണയം തകര്‍ന്ന ശേഷം ക്രിക്കറ്റ് താരം വിരാട് കോലിയുമായി അനുഷ്‌ക പ്രണയത്തിലാവുകയായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.
Recommended Video

ഈയ്യടുത്താണ് അനുഷ്‌ക കുഞ്ഞിന് ജന്മം നല്‍കിയത്. വാമിക എന്നാണ് വിരാടിന്റേയും അനുഷ്‌കയുടേയും കുഞ്ഞിന്റെ പേര്. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു കുട്ടിയുടെ ജനനം. വാമികയുടെ ജനന സമയത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അനുഷ്‌ക വീണ്ടും അഭിനയത്തിലേക്ക് മടങ്ങിവരികയാണ്. അതേസമയം ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഛപാക് ആണ്. ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമായ പഠാന്‍, ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍, പ്രഭാസിനൊപ്പമുള്ള തെലുങ്ക് അരങ്ങേറ്റ സിനിമ തുടങ്ങി നിരവധി സിനിമകള്‍ ദീപികയുടേതായി അണിയറയിലുണ്ട്.
ഷാരൂഖ് ഖാന്‍, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച സീറോയാണ് അനുഷ്‌കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ അനുഷ്‌ക പങ്കുവെച്ച വാമികയുടെ ചിത്രം ഈയ്യടുത്തായിരുന്നു വൈറലായി മാറിയത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിരുഷ്‌ക എന്ന് വിളിക്കുന്ന വിരാടും അനുഷ്‌കയും. താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











