എന്റെ നേട്ടം അസിന്‍ തട്ടിയെടുത്തു! കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ് അനുഷ്‌ക ശര്‍മ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അനുഷ്‌ക ശര്‍മ. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരോ ഒന്നുമില്ലാതെയാണ് അനുഷ്‌ക ശര്‍മ സിനിമയിലെത്തുന്നതും താരമാകുന്നതും. മോഡിലിംഗിലൂടെയായിരുന്നു അനുഷ്‌ക കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഷാരൂഖ് ഖാന്‍ നായകനായ രബ്‌നെ ബനാദി ജോഡി എന്ന ചിത്രത്തിലൂടെ അരങ്ങേറുകയായിരുന്നു. പിന്നീട് അനുഷ്‌കയ്ക്ക് തിരഞ്ഞു നോക്കോണ്ടി വന്നിട്ടില്ല.
ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള, മുന്‍നിര നായികമാരില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും അനുഷ്‌ക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ 25-ാം വയസില്‍ നിര്‍മ്മാതാവായ അനുഷ്‌ക ബുള്‍ ബുള്‍, പാതാള്‍ ലോക്, എന്‍ എച്ച് 10, പരി, തുടങ്ങിയ ഷോകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ഹിറ്റുകള്‍ അനുഷ്‌കയുടെ കരിയറിലുണ്ട്.

സിനിമയിലെത്തുക, എല്ലാവരും അറിയുന്ന താരമാവുക, പുരസ്‌കാരങ്ങള്‍ നേടുക എന്നൊക്കെ ആഗ്രഹിച്ചാകും ഓരോരുത്തരും സിനിമയിലെത്തുന്നത്. ചിലപ്പോഴൊക്കെ തങ്ങള്‍ പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാതെ പോവുമ്പോള്‍ താരങ്ങള്‍ക്ക് വിഷമം വരുന്നത് സ്വാഭാവികമാണ്. ഒരിക്കല്‍ തനിക്ക് ഏറെ വിഷമം തോന്നിയ അനുഭവം അനുഷ്‌ക പങ്കുവച്ചിരുന്നു. അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുന്ന ശീലക്കാരിയാണ് അനുഷ്‌ക. അങ്ങനെയാണ് താരം അക്കാര്യം പറഞ്ഞത്.
ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയായിരുന്നു അനുഷ്‌കയുടെ അരങ്ങേറ്റം. ചിത്രത്തിലെ അനുഷ്‌കയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ഭാവി താരമെന്ന് സിനിമാ ലോകവും ആരാധകരും അനുഷ്‌കയെ വിലയിരുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ വര്‍ഷം മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരം അനുഷ്‌കയെ തേടിയെത്തുമെന്നായിരുന്നു ആരാധകരും അനുഷ്‌കയും കരുതിയിരുന്നത്. എന്നാല്‍ പുരസ്‌കാരം ലഭിച്ചതാകട്ടെ അസിനും.
ഗജിനിയിലെ പ്രകടനത്തിനാണ് അസിനെ തേടി മികച്ച പുതുമുഖത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ഈ തീരുമാനം കടുത്ത രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായിരുന്ന അസിന്‍ അനുഷ്‌കയേക്കാള്‍ സീനിയറായിരുന്നു. അങ്ങനെയുള്ള അസിന് പുതുമുഖത്തിനുള്ള പുരസ്‌കാരം നല്‍കിയത് വിമര്‍ശിക്കപ്പെട്ടിരുന്നു. തനിക്കും ഏറെ വേദനയുണ്ടാക്കിയതായിരുന്നു ആ സംഭവമെന്നാണ് അനുഷ്‌ക ഒരിക്കല്‍ തുറന്ന് പറഞ്ഞത്.
''ഞാന്‍ കണക്കുക്കൂട്ടലൊക്കെ നടത്തിയിരുന്നു. അസിന്‍ ഗജിനിയുടെ തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും ചെയ്തിട്ടുണ്ട്. എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി നടിയാണ്. അതുകൊണ്ട് സ്വാഭാവികമായും അവര്‍ക്ക് നല്‍കില്ല. അതിനാല്‍ എനിക്ക് തന്നെ കിട്ടും. ഞാന്‍ പുതുതായി വന്നതല്ലേ. എനിക്ക് ആണ് പ്രോത്സാഹനം വേണ്ടത്'' എന്നായിരുന്നു അനുഷ്‌ക തന്റെ ചിന്തയെക്കുറിച്ച് പറഞ്ഞത്.

''അതിനാല്‍ എനിക്ക് കിട്ടുമെന്ന് തന്നെ ഞാന്‍ കരുതി. പക്ഷെ അവര്‍ അവള്‍ക്കാണ് നല്‍കിയത്. എനിക്ക് വിഷമവും സങ്കടവും തോന്നി. ഞാനൊരു കൊച്ചുകുട്ടിയെ പോലെ കരഞ്ഞു'' എന്നാണ് അനുഷ്‌ക ശര്‍മ തുറന്ന് പറയുന്നത്. എന്തായാലും പുരസ്‌കാരം ലഭിച്ചില്ലെങ്കിലും അനുഷ്‌ക ആരാധകരെ നേടിയെടുത്തു. പിന്നാലെ വന്ന ബാന്റ് ബജാ ബാരാത്തും സൂപ്പര്‍ ഹിറ്റായതോടെ പിന്നെ അനുഷ്‌കയ്ക്ക് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അനുഷ്‌ക ശര്‍മ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്. മകള്‍ വാമികയുടെ ജനനത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു അനുഷ്‌ക. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിതം പറയുന്ന ചക്ദാ എക്‌സ്പ്രസിലൂടെയാണ് അനുഷ്‌കയുടെ തിരിച്ചുവരവ്. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ക്വാലായില്‍ അതിഥി വേഷത്തില്‍ അനുഷ്‌ക എത്തിയിരുന്നു.


Click it and Unblock the Notifications











