സര്‍ജറിയിലൂടെ ചൂണ്ട് മാറ്റം വരുത്തി പണികിട്ടി! കളിയാക്കലുകളോട് തുറന്നടിച്ച് അനുഷ്‌ക ശര്‍മ

ബോളിവുഡിലെ സൂപ്പര്‍നായികയാണ് ഇന്ന് അനുഷ്‌ക ശര്‍മ. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ബോളിവുഡിലെ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് അനുഷ്‌ക. മോഡലിംഗിലൂടെ സിനിമയിലെത്തിയ അനുഷ്‌ക തന്റെ 25-ാം വയസില്‍ തന്നെ നിര്‍മ്മാതാവായും മാറി. ഒടിടിയിലൂടെ ചര്‍ച്ചയായി മാറിയ പാതാള്‍ ലോക്, ബുള്‍ബുള്‍ തുടങ്ങിയ സീരീസിന്റേയും സിനിമകളുടേയും നിര്‍മ്മാണം അനുഷ്‌കയാണ്.

വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞത് തന്നെയായിരുന്നു അനുഷ്‌കയുടെ യാത്രയും. ഒരിക്കല്‍ അനുഷ്‌കയ്ക്ക് കടുത്ത ട്രോളുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ലിപ് ജോബിന്റെ പേരിലായിരുന്നു ഒരിക്കല്‍ അനുഷ്‌കയ്ക്ക്ക് പരിഹാസവും വിമര്‍ശനവും നേരിടേണ്ടി വന്നത്. 2014 ല്‍ കോഫി വിത്ത് കരണില്‍ പങ്കെടുത്തിന് പിന്നാലെയായിരുന്നു സംഭവം. തന്റെ ചുണ്ടില്‍ മാറ്റം വരുത്തിയെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നുമെന്നായിരുന്നു സോഷ്യല്‍ മീഡിയ അനുഷ്‌കയ്‌ക്കെതിരെ കണ്ടെത്തിയ കുറ്റം.

വിമര്‍ശിച്ചും കളിയാക്കിയും

പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചും കളിയാക്കിയും എത്തിയത്. സ്വാഭാവിക ഭംഗി നഷ്ടമായെന്നും പ്ലാസ്റ്റിക് സര്‍ജറി പരാജയമാണെന്നുമൊക്കെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു. ട്രോളുകള്‍ പരിധി വിട്ടതോട അനുഷ്‌കയ്ക്ക് തന്നെ പരസ്യമായി ഇതിനെതിരെ രംഗത്ത് വരേണ്ടി വന്നു. 2014 ഫെബ്രുവരിയില്‍ തുറന്നൊരു കത്തിലൂടെയാണ് അനുഷ്‌ക വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. താരത്തിന്റെ വാക്കുകളിലേക്ക്.

സര്‍ജറിയ്ക്ക് വിധേയയായിട്ടില്ല

''കോഫി വിത്ത് കരണിലെ ഒരു എപ്പിസോഡിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ചും എന്റെ ചുണ്ടുകളെക്കുറിച്ച്. കാര്യങ്ങള്‍ ഭീതിപ്പെടുത്തുന്ന ദിശയിലേക്ക് പോയിരിക്കുകയാണെന്നത് കൊണ്ട് മാത്രമാണ് ഞാന്‍ പ്രതികരിക്കുന്നത്. കുറച്ച് സമയമായി ഞാാന്‍ താല്‍ക്കാലികമായുള്ള ലിപ് എന്‍ഹാന്‍സിംഗ് ടൂള്‍ ഉപയോഗിക്കുന്നുണ്ട്. മേക്കപ്പ് ടെക്‌നിക്കളുടെ കൂടെയാണിത്. അതുകൊണ്ടാണ് എന്റെ ചുണ്ടുകളില്‍ മാറ്റം വന്നത് പോലെ തോന്നുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ സര്‍ജറിയ്ക്ക് വിധേയയായിട്ടില്ലെന്ന് എല്ലാവരോടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്'' അനുഷ്‌ക പറയുന്നു.

എന്റെ തന്നെ തീരുമാനമാണ്

''ഇത് എന്റെ തന്നെ തീരുമാനമാണ്. അടുത്ത സിനിമയായ ബോംബെ വെല്‍വെറ്റിന് വേണ്ടി ചെയ്തതാണ്. 1860-70 കാലഘട്ടത്തിലെ ജാസ് ഗായികയുടെ വേഷമാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ആ കാലഘട്ടത്തിലെ റെഫറന്‍സിന് വേണ്ടി ചെയ്തതാണ്. കോഫി വിത്ത് കരണിലെ എന്റെ ലുക്കിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്, ചുണ്ട് മാത്രമല്ല. എല്ലാവര്‍ക്കും നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ട്. കോഫി വിത്ത് കരണില്‍ എന്നെ കാണാന്‍ ഭംഗിയുണ്ടായിരുന്നതായി എനിക്ക് തോന്നിയോ എന്ന് ചോദിച്ചാല്‍ ഇല്ല. ഞാന്‍ വ്യത്യസ്തമായത് എന്തോ ചെയ്തതായി തോന്നുന്നു'' എന്നും താരം പറഞ്ഞു.

ക്രൂരമാണെങ്കിലും എന്നേയും ചിരിപ്പിച്ചു

''ഇപ്പോഴത്തെ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളുമെല്ലാം നിരസിച്ചു കൊണ്ട് തന്നെ ഞാന്‍ പറയുന്നു, ഞാന്‍ മുമ്പും ഇത് പറഞ്ഞിട്ടുണ്ട്, ഞാന്‍ പ്ലാസ്റ്റിക് സര്‍ജറിയില്‍ വിശ്വസിക്കുന്നില്ല. ശരീരത്തിന് സ്വഭാവികമല്ലാത്തൊരു മാറ്റവും വരുത്താന്‍ ഞാന്‍ സമ്മതിക്കില്ല. അതിനെ പിന്തുണയ്ക്കുകയോ ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നില്ല. ഇപ്പോള്‍ എന്റെ കാലുകള്‍ വ്യത്യസ്തവും സെക്‌സിയുമായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ എന്തങ്കിലും ചെയ്തതായി തോന്നരുത്. ചില മീമുകള്‍ അല്‍പ്പം ക്രൂരമാണെങ്കിലും എന്നേയും ചിരിപ്പിച്ചു'' അനുഷ്‌ക പറയുന്നു.

Recommended Video

ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam
നുണ പറയാനോ നിരസിക്കാനോ തയ്യാറാകുന്നില്ല

പിന്നീട് മറ്റൊരു അഭിമുഖത്തിലും ഈ സംഭവത്തെക്കുറിച്ച് അനുഷ്‌ക പ്രതികരിച്ചിരുന്നു. തനിക്ക് മറച്ചു വെക്കാന്‍ ഒന്നുമില്ലെന്നും ലിപ് ജോബിനെക്കുറിച്ച് തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ആളുകള്‍ ധീരയെന്ന് വിളിച്ചുവെന്നും അനുഷ്‌ക പറഞ്ഞിരുന്നു. താന്‍ നുണ പറയാനോ നിരസിക്കാനോ തയ്യാറാകുന്നില്ലെന്നും തന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും താന്‍ മനുഷ്യനാണെന്നും പെര്‍ഫെക്ടല്ലെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X