For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധോണിയ്ക്കും കോഹ്ലിയ്ക്കും മുമ്പേ, ഒരേ ക്ലാസില്‍ പഠിച്ച കൂട്ടുകാരികള്‍; സാക്ഷിയെക്കുറിച്ച് അനുഷ്‌ക

  |

  ബോളിവുഡിലെ മുന്‍നിര നായികയാണ് അനുഷ്‌ക ശര്‍മ. യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാതെ, ബോളിവുഡിലെ ഗോഡ് ഫാദര്‍മാരുടെ പിന്തുണയില്ലാതെ അഭിനയത്തിലേക്ക് എത്തുകയും ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായി മാറുകയായിരുന്നു അനുഷ്‌ക. തന്റെ 25-ാം വയസില്‍ തന്നെ സ്വന്തമായി നിര്‍മ്മാണ കമ്പനിയും അനുഷ്‌ക ആരംഭിച്ചു. ഈയ്യടുത്ത് പുറത്തിറങ്ങിയ ആമസോണ്‍ പ്രൈം സീരീസായ പാതാള്‍ ലോക്, നെറ്റ്ഫ്‌ളിക്‌സ് സിനിമ ബുള്‍ബുള്‍ തുടങ്ങി നിര്‍മ്മിച്ച സിനിമകളെല്ലാം പ്രശംസ പിടിച്ചു പറ്റിയതായിരുന്നു.

  വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത; പുത്തന്‍ ലുക്ക് കാണാം

  ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഭാര്യയുമാണ് ഇന്ന് അനുഷ്‌ക. ആരാധകരുടെ പ്രിയപ്പെട്ട വിരുക്ഷക ജോഡിയുടെ പ്രണയവും വിവാഹവുമെല്ലാം വലിയ തോതില്‍ ആഘോഷിക്കപ്പെട്ടതാണ്. ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരംഭിച്ച സൗഹൃദമാണ് പിന്നീട് പ്രണയമായി മാറുന്നത്. ഇതിനിടെ ഇടയ്ക്ക് രണ്ടു പേരും ഒന്ന് പിരിഞ്ഞുവെങ്കിലും വീണ്ടും ഒരുമിക്കുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

  ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് വിരാട് കോഹ്ലിയും എംഎസ് ധോണിയും. ക്രിക്കറ്റില്‍ ഇനി നേടാനോ തെളിയിക്കാനോ ഒന്നും ബാക്കിയില്ലാത്തവര്‍. ധോണിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് വിജയകരമായി തന്നെ മുന്നോട്ട് കൊണ്ടു പോവുകയാണ് കോഹ്ലി. ഇന്നലെയായിരുന്നു ധോണിയുടെ വിരമിക്കലിന് ഒരു വയസ് പൂര്‍ത്തിയായത്. ധോണിയെ അറിയുന്നത് പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും.

  സാക്ഷിയും അനുഷ്‌കയും സഹതാരങ്ങളുടെ ഭാര്യമാര്‍ എന്ന ബന്ധമാത്രമല്ല ഉള്ളത്. എന്തിന് പറയുന്നു, ധോണിയും കോഹ്ലിയും പരസ്പരം കാണുന്നതിനും മുമ്പ്, ക്രിക്കറ്റ് താരങ്ങളായി മാറുന്നതിന് മുമ്പ് തന്നെ അനുഷ്‌കയും സാക്ഷിയും പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. രസകരമായ ആ കഥ ഈയ്യടുത്താണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. ആ കഥ വിശദമായി വായിച്ചറിയാം തുടര്‍ന്ന്.

  അ്‌നുഷ്‌കയും സാക്ഷിയും കുട്ടിക്കാലത്ത് ഒരുമിച്ച് ഒരു സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അതും ഒരേ ക്ലാസില്‍. അനുഷ്‌കയുടെ അച്ഛന്‍ റിട്ടയര്‍ഡ് കേണല്‍ അജയ് കുമാര്‍ ശര്‍മ ഒരിക്കല്‍ അസമിലേക്ക് സ്ഥലം മാറി എത്തിയിരുന്നു. ഈ സമയത്ത് അനുഷ്‌ക പഠിച്ച സെന്റ് മേരീസ് സ്‌കൂളിലായിരുന്നു സാക്ഷി പഠിച്ചിരുന്നത്. ഈ സമയത്ത് ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഫാന്‍സി ഡ്രസ് ഷോയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെയാണ് സോഷ്യല്‍ മീഡിയ ഇവര്‍ക്കിടയിലെ ബന്ധം തേടിയിറങ്ങിയത്.

  ഇതേക്കുറിച്ച് അനുഷ് തന്നെ ഒരു അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. സാക്ഷിയും ഞാനും അസമിലെ ഒരു കുഞ്ഞ് ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നത്. അവള്‍ എവിടെയാണ് താമസിച്ചിരുന്നതെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ആഹാ ഞാനും അവിടെയായിരുന്നുവെന്ന്. ഈ സ്‌കൂളിലാണ് പോയതെന്ന് പറഞ്ഞപ്പോള്‍ ഞാനും അവിടെയാണ് പഠിച്ചതെന്ന് പറയുകയായിരുന്നുവെന്നാണ് അനുഷ്‌ക പറഞ്ഞത്. ഫാന്‍സി ഡ്രസ് മത്സരത്തില്‍ സാക്ഷി എത്തിയത് മാലാഖയായിട്ടായിരുന്നുവെന്നും താന്‍ തന്റെ പ്രിയപ്പെട്ട നടി മാധുരി ദീക്ഷിത് ആയിരുന്നുവെന്നും ചെറുപ്പത്തില്‍ തന്നെ സാക്ഷി നല്ല തമാശക്കാരിയായിരുന്നുവെന്നും അനുഷ്‌ക പറയുന്നു.

  സാക്ഷിയും അനുഷ്‌കയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധോണിയും കോഹ്ലിയും തമ്മിലുള്ള ബന്ധത്തോളമോ അതിനേക്കാളോ ആഴമുള്ളതാണ് തങ്ങള്‍ക്കിടയിലെ സൗഹൃദമെന്നാണ് അനുഷ്‌കയും സാക്ഷിയും പറയുന്നത്. സാക്ഷിയ്ക്കും ധോണിയ്ക്കും ഒരു മകളാണുള്ളത്. സിവ. ഇപ്പോള്‍ തന്നെ ആരാധകരുടെ പ്രിയങ്കരിയായ സിവ സോഷ്യല്‍ മീഡിയയിലെ താരമാണ്. സിവയുടേയും ധോണിയുടേയും വീഡിയോകള്‍ വൈറലായി മാറാറുണ്ട്.

  Also Read: മഞ്ജു വാര്യരെ കാണുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരമാണ്; ഇതൊക്കെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണെന്ന് നടിയും

  ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam

  അതേസമയം അനുഷ്‌കയ്ക്കും വിരാടിനും ഈയ്യടുത്തായിരുന്നു പെണ്‍കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് മകള്‍ക്ക് താരദമ്പതികള്‍ പേരിട്ടിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു അനുഷ്‌ക. വാമികയുടെ ജനനത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് ശക്തമായി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് അനുഷ്‌ക ഇപ്പോള്‍. ഈ സമയത്തും നിര്‍മ്മാണ രംഗത്ത് അനുഷ്‌ക സജീവമായിരുന്നു. പാതാള്‍ ലോക്, ബുള്‍ബുള്‍ എന്നിവ ഒടിടിയിലൂടെ റിലീസ് ചെയ്ത സീരീസും സിനിമയുമാണ്. മായി, ഖാല എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള, അനുഷ്‌ക നിര്മ്മിച്ച ചിത്രങ്ങള്‍.

  Read more about: anushka sharma
  English summary
  When Anushka Sharma Opens Up Sakshi Dhoni And Herself Lived Together In A Small Town Of Assam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X