ഞങ്ങള്‍ക്കിടയില്‍ താരതമ്യം വേണ്ട, അവളെന്റെ സുഹൃത്തല്ലെന്ന് അനുഷ്‌ക; കയ്യടി നേടി ദീപികയുടെ മാസ് മറുപടി

താരങ്ങള്‍ക്കിടയിലെ സൗഹൃദം പോലെ വഴക്കുകള്‍ക്കും പിണക്കങ്ങള്‍ക്കും ഒരു കുറവും ബോളിവുഡിലില്ല. പല വലിയ താരങ്ങള്‍ പോലും പരസ്പരം വഴക്കിടാറുണ്ട്. ഇന്നത്തെ സൂപ്പര്‍ നായികമാരായ അനുഷ്‌ക ശര്‍മയും ദീപിക പദുക്കോണും തമ്മിലുള്ള പ്രശ്‌നങ്ങളും ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് അനുഷ്‌ക ശര്‍മയും രണ്‍വീര്‍ സിംഗും തമ്മില്‍ പ്രണയത്തിലായിരുന്നു. രണ്‍വീറിന്റെ ആദ്യ സിനിമയായ ബാന്റ് ബജാ ബാരാത്തിലെ നായികയായിരുന്നു അനുഷ്‌ക. പിന്നാലെയാണ് ഇരുവരും ജീവിതത്തിലും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രണയം ബന്ധം അവസാനിക്കുകയായിരുന്നു. അനുഷ്‌കയുമായി പിരിഞ്ഞ ശേഷം രാം ലീലയില്‍ തനിക്കൊപ്പം അഭിനയിച്ച ദീപികയുമായി രണ്‍വീര്‍ പ്രണയത്തിലാവുകയായിരുന്നു. ഇതാണ് അനുഷ്‌കയും ദീപികയും തമ്മിലുള്ള പിണക്കത്തിന്റെ കാരണമെന്നായിരുന്നു ഗോസിപ്പ് കോളങ്ങളിലെ വിലയിരുത്തലുകള്‍.

അനുഷ്‌കയും ദീപികയും തമ്മിലുള്ള ഭിന്നത ഇരുവരും പരസ്യമായി തന്നെ അറിയിച്ചിരുന്നു. പലപ്പോഴും പരസ്പരം വിമര്‍്ശിക്കുകയും അപമാനിക്കുകയും മോശം രീതിയില്‍ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട് അനുഷ്‌കയും ദീപികയും. പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട് ഇരുവരും. ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍, ഏതാണ്ട് ഒരേ സമയത്ത് തന്നെ കരിയര്‍ ആരംഭിച്ച ദീപികയും അനുഷ്‌കയും തമ്മില്‍ മത്സരമുണ്ടായിരുന്നു. രണ്ടു പേരും ബോളിവുഡിലെ കുടുംബങ്ങളുടെ പിന്തുണയില്ലാതെ സിനിമയിലെത്തിയവരാണ്. മോഡലിംഗിലൂടെയായിരുന്നു കരിയര്‍ തുടങ്ങിയതും. രണ്ടു പേരുടേയും ആദ്യ സിനിമ ഷാരൂഖ് ഖാനൊപ്പമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ദീപികയ്‌ക്കെതിരെ അനുഷ്‌ക

ഒരിക്കല്‍ ദീപികയ്‌ക്കെതിരെ അനുഷ്‌ക പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം. ദീപികയ്ക്ക് ഓഫര്‍ ചെയ്തിരുന്ന ഒരു പരസ്യം തന്റെ പ്രതിഫലം കുറച്ചു കൊണ്ട് അനുഷ്‌ക തട്ടിയെടുക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെയായിരുന്നു അനുഷ്‌ക രംഗത്ത് എത്തിയത്. രൂഷമായ ഭാഷയിലായിരുന്നു അനുഷ്‌കയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

രു താരതമ്യവുമില്ല

''ഞാനും ദീപികയും തമ്മില്‍ ഒരു താരതമ്യവുമില്ല. ഞങ്ങളെ ബന്ധിപ്പിക്കുന്ന ഒന്നുമില്ല. ഞങ്ങള്‍ ചെയ്യുന്നതും വ്യത്യസ്തമായ സിനിമകളാണ്. സത്യത്തില്‍, അവള്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ കുറേക്കൂടി തിരഞ്ഞെടുത്താണ് ചെയ്യുന്നത്. എന്റെ നേരെ വരുന്ന ഏത് റോളും ഞാന്‍ ചെയ്യാറില്ല'' എന്നായിരുന്നു അനുഷ്‌ക പറഞ്ഞത്. പരസ്യം തട്ടിയെടുക്കാന്‍ പ്രതിഫലം കുറച്ചുവെന്ന ആരോപണവും അനുഷ്‌ക തള്ളിക്കളയുന്നുണ്ട്. ''എനിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എനിക്ക് ആവശ്യത്തിനുള്ള ബ്രാന്റുകളുണ്ട്. അവരെല്ലാം തന്നെ തങ്ങളുടെ കരാര്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ മൂന്നാമത്തെ തവണയാണ് പുതുക്കുന്നത്. അത് മറ്റേതെങ്കിലും നായികമാര്‍ക്ക് നടക്കുമോ എന്നെനിക്ക് അറിയില്ല. അതിനര്‍ത്ഥം ഞാന്‍ ചെയ്യുന്നത് ശരിയാണെന്നല്ലേ?'' എന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം.

എന്നെ മോശക്കാരിയാക്കി

''ദീപികയുടെ ഒരു സുഹൃത്ത് വിളിച്ചിട്ട് പറയുകയാണ് അവള്‍ യേ ജവാനി ഹേ ദിവാനി ചെയ്യുന്നുണ്ട്, അനുഷ്‌കയല്ലെന്ന്. എന്റെ സുഹൃത്തുക്കള്‍ ആരേയും വിളിക്കാറില്ല. ഞാന്‍ കശ്യപിന്റേയും ഹിറാനിയുടേയും ചോയ്‌സ് ആണ്. അവള്‍ അയാന്റേയും ആരുടെയൊക്കെയോ ചോയ്‌സും. ഞാന്‍ ആരേയും വലിച്ച്് താഴെയിടാറില്ല. അതിനര്‍ത്ഥം ഞാന്‍ നല്ലവള്‍ ആണെന്നല്ലേ? ഞാന്‍ നിങ്ങള്‍ക്ക് നേരെ മാലിന്യം വലിച്ചെറിയുന്നില്ല. അതിനാല്‍ എന്റെ നേരേയും മാലിന്യം വലിച്ചെറിയരുത്. നിങ്ങള്‍ സ്വയം കൂള്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും നിങ്ങള്‍ കൂള്‍ അല്ല. ഞാന്‍ എക്‌സിനേക്കാള്‍ മികച്ചവളോ മോശം ആണെന്നോ അല്ല പറയുന്നത്. ഞാന്‍ എന്റെ തന്നെ ഏറ്റവും നല്ല അവസ്ഥയിലാണുള്ളത്. എന്നെ മോശക്കാരിയാക്കി ചിത്രീകരിച്ച് അതെന്നില്‍ നിന്നും തട്ടിയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല'' എന്നും അനുഷ്‌ക പറഞ്ഞിരുന്നു.

Recommended Video

ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam
ദീപിക സുഹൃത്തല്ലെന്ന് അനുഷ്‌ക

പിന്നീട് ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ ദീപിക തന്റെ സുഹൃത്തല്ലെന്ന് അനുഷ്‌ക പറഞ്ഞിരുന്നു. പിന്നീട് അതേക്കുറിച്ച് അനുഷ്‌കയോട് ചോദിച്ചപ്പോല്‍ തനിക്ക് അനുഷ്‌കയെ വ്യക്തിപരമായും ജോലിപരമായും ഒരുപാട് ഇഷ്ടമാണെന്നും എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും ദീപിക പറഞ്ഞിരുന്നു. എന്തായാലും കാലം പിന്നിട്ടപ്പോള്‍ അനുഷ്‌കയും ദീപികയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുകയായിരുന്നു. ദീപിക രണ്‍വീര്‍ സിംഗിനെ വിവാഹം കഴിച്ചപ്പോള്‍ അനുഷ്‌ക ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയെയാണ് വിവാഹം കഴിച്ചത്. ഇരുവരും ഇന്ന് നല്ല സുഹൃത്തുക്കളുമാണ്. രണ്ടു പേരും നിര്‍മ്മാണ രംഗത്തും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

More from Filmibeat

Read more about: anushka sharma deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X