അയാള്‍ ഞങ്ങളുടെ വില എഴുതിയ കാര്‍ഡ് കാണിച്ചു തന്നു; കപ്പലില്‍ പോകണം; ചതിയെപ്പറ്റി മമ്മൂട്ടി ചിത്രത്തിലെ നായിക

ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് മാഹി വിജ്. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് മാഹി. നടനും അവതാരകനുമായി ജയ് ഭാനുശാലിയാമ് മാഹിയുടെ ഭര്‍ത്താവ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മാഹിയും ജയ് ഭാനുശാലിയും. അതേസമയം തനിക്ക് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെക്കുറിച്ചുള്ള മാഹിയുടെ തുറന്നു പറച്ചില്‍ വാര്‍ത്തയാവുകയാണ്.

തനിക്ക് ഒരു ഷൂട്ടിംഗ് കോര്‍ഡിനേറ്ററില്‍ നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് നേരത്തെ മാഹി തുറന്നു പറഞ്ഞത്. തന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു മാഹിയ്ക്ക് മോശം അനുഭവമുണ്ടായത്. ഡല്‍ഹി സ്വദേശിയാണ് മാഹി. അഭിനേത്രിയാവുക എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി മുംബൈയിലേക്ക് എത്തുകയായിരുന്നു. മുംബൈയിലെത്തുമ്പോള്‍ മാഹിയുടെ പ്രായം 17 ആയിരുന്നു. ഈ സമയത്തായിരുന്നു മാഹിയ്ക്ക് മോശം അനുഭവമുണ്ടാകുന്നത്.

Maahi Vij

ഷൂട്ടിംഗ് കോര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞ് ഒരാള്‍ തന്നെ വിളിക്കുകയായിരുന്നു എന്നാണ് മാഹി പറയുന്നത്. അയാളെ കാണാന്‍ താന്‍ സമ്മതിച്ചു. കൂടിക്കാഴ്ചയ്ക്ക് തന്റെ സഹോദരിയും കൂടെ വന്നുവെന്നാണ് മാഹി പറയുന്നത്. കാറില്‍ വച്ചായിരുന്നു അയാളെ കണ്ടതെന്നും താരം പറയുന്നു.

''അയാള്‍ ഞങ്ങള്‍ക്ക് കുറേ ഫോട്ടോകള്‍ കാണിച്ചു തന്നു. പിന്നെ റേറ്റ് കാര്‍ഡും കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു. ഇവിടെ നിങ്ങളുടെ ഫോട്ടോയും വെച്ച് റേറ്റ് കാര്‍ഡ് ഉണ്ടാക്കുമെന്ന്. ഒരു ദിവസത്തെ ഷൂട്ടിനുള്ളതാണോ എന്ന് ഞാന്‍ ചോദിച്ചു. എന്റെ മനസില്‍ നെഗറ്റീവ് ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. അല്ല, ഇത് റേറ്റ് കാര്‍ഡാണ്. നിങ്ങള്‍ക്ക് കപ്പലില്‍ പോകേണ്ടി വരുമെന്ന് അയാള്‍ പറഞ്ഞു. പെര്‍ഫോമന്‍സിനാണോ എന്ന് ഞാന്‍ ചോദിച്ചു. അല്ല, നിങ്ങള്‍ മനസിലാക്കൂ എന്ന് അയാള്‍ പറഞ്ഞു'' മാഹി പറയുന്നു.

അതോടെ തനിക്ക് കാര്യം മനസിലായി. അതൊരു വല്ലാത്ത ഞെട്ടലായിരുന്നു തന്നിലുണ്ടാക്കിയത്. തങ്ങള്‍ കാറിന്റെ പിന്‍സീറ്റിലായിരുന്നു ഉണ്ടായിരുന്നത്. ഉടനെ തന്നെ തന്റെ സഹോദരി അയാളുടെ മുടിയില്‍ പിടിച്ച് വലിച്ചു. തങ്ങള്‍ അവിടെ നിന്നും രക്ഷപ്പെട്ട് പോന്നുവെന്നാണ് മാഹി പറയുന്നത്. അന്നത്തെ അനുഭവത്തില്‍ നിന്നും രക്ഷപ്പെട്ട മാഹി പിന്നീട് ഹിന്ദി സീരിയില്‍ രംഗത്തെ വലിയ താരമായി മാറുകയായിരുന്നു.

Maahi Vij

മലയാളികള്‍ക്കും പരിചിതയാണ് മാഹി. മമ്മൂട്ടി നായകനായി എത്തിയ ചിത്രമായ അപരിചിതനില്‍ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചത് മാഹിയായിരുന്നു. അതിനാല്‍ മാഹിയെ ഇപ്പോഴും മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അകേല, കൈസേ ലാഗി ലഗാന്‍, ലാഗി തുജ്‌സെ ലഗന്‍, തുടങ്ങിയ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. 2011 ലാണ് മാഹിയും ജയ് ഭാനുശാലിയും വിവാഹിതരാകുന്നത്. താരയാണ് ഇരുവരുടേയും ആദ്യത്തെ കുഞ്ഞ്. പിന്നീട് 2017 ല്‍ ഖുഷി, രാജ് വീര്‍ എന്നീ കുട്ടികളെ ഇരുവരും ദത്തെടുക്കുകയും ചെയ്തിരുന്നു.

കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറയുന്ന താരങ്ങളുടെ നീണ്ട ലിസ്റ്റില്‍ ഒരാള്‍ മാത്രമാണ് മാഹി. സിനിമയിലും സീരിയലിലും അഭിനയിക്കാനെത്തുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പലപ്പോഴും ഇത്തരക്കാരെ നേരിടേണ്ടി വരാറുണ്ട്. അതേസമയം വിനോദ രംഗത്ത് വേരുകളോ ബന്ധങ്ങളോ ഇല്ലാത്തവര്‍ക്ക് മാത്രമല്ല, താരങ്ങളുടെ മക്കള്‍ക്കു പോലും കാസ്റ്റിംഗ് കൗച്ചിനെ അതിജീവിക്കേണ്ടി വരുമെന്നതാണ് തുറന്നു പറച്ചിലുകള്‍ കാണിച്ചു തരുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X