ഞങ്ങളുടെ 'വില' എഴുതിയ കാര്‍ഡ് അയാള്‍ കാണിച്ചു തന്നു; കപ്പലില്‍ പോകണം! മമ്മൂട്ടി ചിത്രത്തിലെ നായിക നേരിട്ടത്
ഹിന്ദി ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് മാഹി വിജ്. തന്റെ പതിനേഴാം വയസില്‍ മോഡലിംഗിലൂടെയാണ് മാഹി കരിയര്‍ ആരംഭിക്കുന്നത്. നിരവധി മ്യൂസിക് വീഡിയോകളും ചെയ്തു. സിനിമയിലേക്കുള്ള മാഹിയുടെ എന്‍ട്രി മലയാളത്തിലൂടെയാണ്. മമ്മൂട്ടി നായകനായ അപരിചിതന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സഹോദരി വേഷം ചെയ്താണ് മാഹി കരിയര്‍ ആരംഭിക്കുന്നത്.
എന്നാല്‍ ഹിന്ദി പരമ്പരകളാണ് മാഹിയെ താരമാക്കുന്നത്. ശുഭ് കഥം, ലാഗി തുജ്‌സെ ലഗന്‍ എന്നീ പരമ്പരകളാണ് മാഹിയെ താരമാക്കുന്നത്. റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നടനും അവതാരകനുമായ ജയ് ഭാനുശാലിയാണ് മാഹിയുടെ ഭര്‍ത്താവ്. ടെലിവിഷന്‍ രംഗത്തെ ജനപ്രീയ താരദമ്പതിമാരാണ് മാഹിയും ജയ് ഭാനുശാലിയും.

കുടുംബ വേരുകളും ഗോഡ്ഫാദര്‍മാരുമൊന്നുമില്ലാതെയാണ് മാഹി കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ പല മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തനിക്കുണ്ടായ ദുരനുഭവം മാഹി തുറന്ന് പറഞ്ഞിരുന്നു. ടെലിമസാല എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാഹി തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ചത്.
''ഒരിക്കല്‍ എനിക്കൊരു കോള്‍ വന്നു. കോര്‍ഡിനേറ്റര്‍ ആണെന്നാണ് പറഞ്ഞത്. ജൂഹുവില്‍ വച്ച് കാണാമെന്ന് പറഞ്ഞു. ഞാനും എന്റെ സഹോദരിയുമാണ് പോയത്. ആരെയെങ്കിലും ഞാന്‍ അന്ന് കൂടെ കൂട്ടാറുണ്ട്. കാറില്‍ വച്ചാണ് സംസാരിച്ചത്. സഹോദരി പിന്നിലും ഞാന്‍ മുന്നിലുമായിട്ടാണ് ഇരുന്നത്. അയാള്‍ ഞങ്ങള്‍ക്ക് ഫോട്ടോകള്‍ കാണിച്ചു തന്നുകൊണ്ടിരുന്നു. പിന്നെ അയാള്‍ റേറ്റ് കാര്‍ഡ് കാണിച്ചു തന്നു. നിങ്ങളുടെ ഫോട്ടോയും ഇവിടെ വെക്കും. അങ്ങനെ നിങ്ങളുടെ റേറ്റ് കാര്‍ഡും ശരിയാകുമെന്ന് പറഞ്ഞു'' മാഹി പറയുന്നു.
''നെഗറ്റീവായി ചിന്തിക്കേണ്ട എന്ന് കരുതി എന്ത് റേറ്റ് കാര്‍ഡ്, ഓരോ ദിവസവും ഷൂട്ട് ചെയ്യുന്നതിന്റെയാണോ എന്ന് ചോദിച്ചു. അല്ല നിങ്ങള്‍ കപ്പലില്‍ പോകുന്നതിന്റെയാണെന്ന് പറഞ്ഞു. പെര്‍ഫോമന്‍സിന്റെയാണോ എന്ന് ഞാന്‍ ചോദിച്ചു. അതിന്റെയല്ല, നിങ്ങള്‍ മനസിലാക്കൂ എന്ന് അയാള്‍ പറഞ്ഞു. അയാള്‍ ഞങ്ങള്‍ക്ക് വേറേയും ഫോട്ടോകള്‍ കാണിച്ചു തന്നു. ഞങ്ങള്‍ ചെറുപ്പമാണെങ്കിലും സ്ട്രീറ്റ് സ്മാര്‍ട്ട് ആയിരുന്നു. ഞങ്ങളെ പറ്റിക്കാന്‍ പറ്റില്ല. സഹോദരി അയാളുടെ മുടിയില്‍ പിടിച്ചു വലിച്ചു. അതോടെ അയാള്‍ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. പലരും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു'' എന്നും മാഹി പറയുന്നുണ്ട്.
ഞങ്ങള്‍ വേഗം കാറില്‍ നിന്നും ഇറങ്ങി. അപ്പോഴേക്കും പേടിച്ചു പോയിരുന്ന അയാള്‍ കാറുമെടുത്ത് പോയി. എന്റെ സഹോദരി അല്‍പ്പം ഹെല്‍ത്തിയാണ്. ഇതൊക്കെ വന്ന സമയത്ത് അനുഭവിച്ചിട്ടുണ്ട്. ഞങ്ങള്‍ കുട്ടികളായിരുന്നു. 19-20 വയസില്‍ ഇതൊക്കെ തമാശയായിട്ടാണ് കാണുക. അവർ പലരുടേയും പേര് പറയും. ഇപ്പോഴും ചിലപ്പോള്‍ അത്തരക്കാരുണ്ടാകും. ആരെ കാണണം, എവിടെ പോകണം, എങ്ങനെ അവസരം നേടണം എന്നൊക്കെ അറിയാതെ കടന്നു വരുന്ന പുതിയ പെണ്‍കുട്ടികളോട് ചോദിക്കുന്നവരുണ്ടാകുമെന്നും മാഹി പറയുന്നു.

ഈ സംഭവമുണ്ടാകുമ്പോള്‍ എന്റെ മ്യൂസിക് വീഡിയോ പോലും വന്നിരുന്നില്ല. തമാശയായിട്ടാണ് അന്ന് അതിനോടൊക്കെ പ്രതികരിച്ചത്. ഇന്നാണെങ്കില്‍ ടെന്‍ഷന്‍ അടിച്ചിരുന്നേനെ. സംവിധായകരും നിര്‍മ്മാതാക്കളും അവസരം തരാം പകരം പലതും ചെയ്യണം എന്ന് പറയുന്നത് എല്ലാവരും അനുഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. എന്തായാലും ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ടെലിവിഷന്‍ ലോകത്തെ മിന്നും താരമായി മാറാന്‍ മാഹിയ്ക്ക് സാധിച്ചു.
2011 ലാണ് മാഹിയും ജയ് ഭാനുശാലിയും വിവാഹം കഴിക്കുന്നത്. 2017 ഇരുവരും ഒരു ആണ്‍കുഞ്ഞിനെ ദത്തെടുത്തു. 2019 ല്‍ ദമ്പതിമാര്‍ക്ക് മകളും ജനിച്ചു. മാഹിയെ അവസാനമായി സ്‌ക്രീനില്‍ കണ്ടത് മുജ്‌സേ ഷാദി കരോഗിയില്‍ അതിഥി വേഷത്തിലാണ്. മാഹിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











