മറ്റൊരു സ്ത്രീയുമായി അവിഹിതം, കെട്ടാന്‍ പോകുന്നു; വീണ്ടും കെട്ടാനിരുന്ന അര്‍ബാസിനും മലൈകയ്ക്കും സംഭവിച്ചത്‌

ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു അര്‍ബാസ് ഖാനും മലൈക അറോറയും. 1998 ഡിസംബര്‍ 12 നാണ് ഇരുവരും വിവാഹം കഴിക്കുന്നത്. പതിനെട്ട് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം 2017 ലാണ് ഇരുവരും പിരിയുന്നത്. ഇരുവര്‍ക്കും അര്‍ഹാന്‍ ഖാന്‍ എന്നൊരു മകനുമുണ്ട്. പിരിഞ്ഞാണ് കഴിയുന്നതെങ്കിലും പരസ്പരം ബഹുമാനിക്കുന്നവരാണ് ഇരുവരും. മകന്റെ ഉത്തരവാദിത്തം പങ്കിടുന്നവരാണ് അര്‍ബാസും മലൈകയും.

ഒരുകാലത്ത് ആരാധകരുടെ മാതൃകാ ദമ്പതികളായിരുന്നു അര്‍ബാസും മലൈകയും. തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ മടി കാണിക്കാറുണ്ടായിരുന്നില്ല മലൈകയും അര്‍ബാസും. അതേസമയം ഒരിക്കല്‍ അര്‍ബാസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാഹ മോചനത്തിന് ശേഷവും ഇത്തരം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിക്കുകയായിരുന്നു മലൈക ചെയ്തത്.

മലൈകയും അര്‍ബാസും ഒരുമിച്ചെത്തി

ഒരിക്കല്‍ ഒരു ഷോയില്‍ മലൈകയും അര്‍ബാസും ഒരുമിച്ചെത്തിയിരുന്നു. ഈ പരിപാടിയില്‍ വച്ച് അവിഹിത ആരോപണങ്ങളെക്കുറിച്ച് ഇരുവരും മനസ് തുറക്കുകയായിരുന്നു. വാര്‍ത്തള്‍ വളച്ചൊടിക്കപ്പെട്ടവയാണെന്നായിരുന്നു അര്‍ബാസ് പറഞ്ഞത്. താനും മലൈകയും തങ്ങളുടെ 25-ാം വിവാഹ വാര്‍ഷികത്തിന് വീണ്ടും വിവാഹം കഴിക്കുമെന്നും അര്‍ബാസ് പറഞ്ഞിരുന്നു.

വിവാഹത്തിന് 25 വര്‍ഷമാകുമ്പോള്‍

'ഞങ്ങളുടെ വിവാഹത്തിന് 25 വര്‍ഷമാകുമ്പോള്‍ ഞങ്ങള്‍ വീണ്ടും കല്യാണം കഴിക്കും. വേഗസ് പോലുള്ള സ്ഥലങ്ങളില്‍ എവിടെയെങ്കിലും പോയി കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം പറഞ്ഞതും ഞാന്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്നും എന്റെ ജീവിതത്തില്‍ മറ്റൊരു സ്ത്രീയുണ്ടെന്നുമായി വാര്‍ത്ത. വീട് വീട്ട്‌പോവുകയാണെന്ന് വരെ പറഞ്ഞു'' എന്നാണ് അര്‍ബാസ് പറയുന്നത്.

 കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത പേര്

താനും മലൈകയും കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത പേര് ഒരു മണ്ടന്‍ തീരുമാനത്തിന്റെ പേരില്‍ ഒരിക്കലും നശിപ്പിക്കില്ലെന്നും അര്‍ബാസ് പറഞ്ഞിരുന്നു. അത് തന്നെയായിരുന്നു എന്നും മലൈകയും പറഞ്ഞിരുന്നത്. താരങ്ങള്‍ ആയിരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം റൂമറുകളാണെന്നും മലൈക പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ തന്റെ ഭര്‍ത്താവിനും തനിക്കും ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞതും മലൈകയെ വിഷമിപ്പിച്ചിരുന്നു.

''ഏറ്റവും സങ്കടം ഞങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് മാധ്യമങ്ങള്‍ പറഞ്ഞതാണ്. ഞങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്തൊരു വിലയുണ്ട്. ഇതാണ് വേദനിപ്പിക്കുന്നത്. ചിലപ്പോള്‍ തോന്നും ഇതായിരിക്കാം ഒരു സെലിബ്രിറ്റിയായിരിക്കുന്നതിന് നല്‍കേണ്ടി വരുന്ന വിലയെന്ന്'' എന്നാണ് മലൈക പറഞ്ഞത്.

പിരിഞ്ഞപ്പോള്‍


ഇതുകൊണ്ട് തന്നെയാണ് 2017 ല്‍ മലൈകയും അര്‍ബാസും പിരിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് അത് ഞെട്ടിക്കുന്ന വാര്‍ത്തയായി മാറിയത്. വിവാഹ മോചനത്തിന് ശേഷമാണ് മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാകുന്നത്. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് മലൈകയും അര്‍ജുനും.

തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടുന്നുണ്ട് മലൈക. എന്നാല്‍ അത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കാനും മലൈകയ്ക്ക് അറിയാം. തന്റെ സ്ഥാനത്ത് ഒരു മുതിര്‍ന്ന നടനും അര്‍ജുന്റെ സ്ഥാനത്തൊരു ചെറുപ്പക്കാരിയായ നടിയുമായിരുന്നുവെങ്കില്‍ എല്ലാവരും അയാളെ ആരാധിക്കുമായിരുന്നുവെന്നാണ് മലൈക പറയുന്നത്.

പുതിയ പങ്കാളിയെ കണ്ടെത്തി

ഇപ്പോഴിതാ അര്‍ബാസ് ഖാനും പുതിയ പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ്. നടിയും മോഡലുമായ ജോര്‍ജിയയാണ് അര്‍ബാസിന്റെ കാമുകി. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. മലൈകയോട് തനിക്ക് ബഹുമാനമാണെന്ന് ജോര്‍ജിയ ഈയ്യടുത്ത് പറയുകയും ചെയ്തിരുന്നു.

വിവാഹ മോചിതരായെങ്കിലും സുഹൃത്തുക്കളാണ് മലൈകയും അര്‍ബാസും. തനിക്ക് അപകടം സംഭവിച്ചപ്പോള്‍ ആശുപത്രിയിലേക്ക് ആദ്യമെത്തിയവരില്‍ ഒരാള്‍ അര്‍ബാസ് ആയിരുന്നുവെന്നാണ് മലൈക പറയുന്നത്. വിദേശത്ത് പഠിക്കുന്ന മകനെ സ്വീകരിക്കാനും യാത്രയക്കാനുമൊക്കെ വിമാനത്താവളത്തില്‍ മലൈകയും അര്‍ബാസും ഒരുമിച്ചാണ് വരാറുള്ളത്.

ഇതിനിടെ ഇപ്പോഴിതാ തന്റെ പുതിയ ഷോയുമായി എത്തിയിരിക്കുകയാണ് മലെെക. ഹോട്ട്സ്റ്റാറിന്റെ മൂവിംഗ് ഇന്‍ വിത്ത് മലെെക എന്ന ഷോയുമായാണ് മലെെക എത്തിയിരിക്കുന്നത്.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X