For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്റെ സഹോദരിയെ പ്രണയിച്ച അര്‍ജുന്‍ കപൂര്‍; അര്‍പിത ഉപേക്ഷിച്ചപ്പോള്‍ താങ്ങായി സല്‍മാന്‍ ഖാന്‍!

  |

  ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് അര്‍ജുന്‍ കപൂര്‍. താരകുടുംബത്തില്‍ നിന്നുമാണ് അര്ജുന്‍ സിനിമയിലെത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ അര്‍ജുന് തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താനും ശ്രദ്ധ നേടാനും സാധിച്ചു. ഇന്ന് ബോൡവുഡിലെ മിന്നും താരങ്ങളില്‍ ഒരാളാണ് അര്‍ജുന്‍. സിനിമ പോലെ തന്നെ അര്‍ജുന്റെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്താ ശ്രദ്ധ നേടാറുണ്ട്.

  Also Read: കാമുകിമാരെ പറഞ്ഞ് പറ്റിച്ച് ശവപ്പറമ്പില്‍ കൊണ്ടു പോകുന്ന സഞ്ജയ് ദത്ത്; ചതിക്ക് പിന്നിലെ ലക്ഷ്യം ഇത്‌

  സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അര്‍ജുന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബോളിവുഡിന്റെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാനുമായുള്ള പ്രണയം. പരിനീതി ചോപ്രയ്‌ക്കൊപ്പം അഭിനയിച്ച ഇഷഖ്‌സാതെയായിരുന്നു അര്‍ജുന്റെ ആദ്യത്തെ സിനിമ. ഇതിന് മുമ്പ് കരണ്‍ ജോഹറിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു അര്‍ജുന്‍.

  Salman Khan

  പതിനെട്ട് വയസുള്ളപ്പോഴായിരുന്നു അര്‍ജുന്‍ അര്‍പിതയുമായി പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയായിരുന്നു. അതേക്കുറിച്ച് ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ കപൂര്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

  ''എന്റെ ആദ്യത്തേയും ഇതുവരെയുള്ളതില്‍ സീരിയസായതുമായ പ്രണയം അര്‍പിത ഖാന്‍ ആയിരുന്നു. എനിക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷം ആ ബന്ധം നീണ്ടു നിന്നു. ഞാന്‍ നേരത്തെ തന്നെ സല്‍മാന്‍ ഭായിയുമായി നല്ല അടുപ്പത്തിലായിരുന്നു. മേം നെ പ്യാര്‍ ക്യൂന്‍ കിയയുടെ ചിത്രീകരണത്തിനിടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. എനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു. നേരെ ചെന്ന് അദ്ദേഹത്തോടും കുടുംബത്തോടും കാര്യം പറഞ്ഞു. തുടക്കം മുതലേ അവര്‍ എന്നെക്കുറിച്ച് അറിയണമെന്ന് തോന്നി'' അര്‍ജുന്‍ പറയുന്നു.

  '' അദ്ദേഹത്തിന് ഞെട്ടലുണ്ടായിരുന്നു. പക്ഷെ അദ്ദേഹം ബന്ധങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ്. ഞങ്ങളുടെ ബന്ധത്തിലും സല്‍മാന്‍ ഭായ് ഇടപെടുമായിരുന്നു. എപ്പോഴും എന്റെ ഭാഗത്തായിരുന്നു അദ്ദേഹം നിന്നിരുന്നത്'' എന്നാണ് അര്‍ജുന്‍ പറയുന്നത്. പിന്നീട് അര്‍പിതയുമായി പിരിഞ്ഞതിനെക്കുറിച്ചും എന്നാല്‍ അതിന് ശേഷം തനിക്ക് ജീവിതത്തില്‍ ലക്ഷ്യ ബോധമുണ്ടായതിനെക്കുറിച്ചുമൊക്കെയും അര്‍ജുന്‍ മനസ് തുറക്കുന്നുണ്ട്.

  ''എനിക്ക് 140 കിലോയുണ്ടായിരുന്നു ഭാരം. ഞാന്‍ സലാം എ ഇഷ്ഖില്‍ നിഖില്‍ അധ്വാനിയുടെ അസിസ്റ്റന്റ് ആയിരുന്നു. എനിക്ക് കാമുകിയുണ്ടായിരുന്നു. പാര്‍ട്ടികള്‍ക്ക് പോകും. എന്റെ ജീവിതം ശരിയായ ദിശയിലാണ് പോകുന്നതെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ആദ്യത്തെ സിനിമ 22-ാം വയസില്‍ സംവിധാനം ചെയ്യാം എന്നായിരുന്നു കരുതിയത്. പിന്നെയാണ് പ്രണയ തകര്‍ച്ചയുണ്ടാകുന്നതും അവള്‍ എന്നെ വിട്ടു പോകുന്നത്. ഇതോടെ എന്റെ ഭാവി എന്നത് എനിക്കൊരു ആശങ്കയായി മാറി'' അര്‍ജുന്‍ പറയുന്നു.

  എന്നാല്‍ പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും സല്‍മാന്‍ ഖാനുമായുള്ള സൗഹൃദത്തിന് കുറവൊന്നും വന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ''അദ്ദേഹം എന്റെ സുഹൃത്തായിരുന്നു. അച്ഛനെ പോലെയോ മൂത്ത സഹോദരനെ പോലെയോ അന്ന് ഞാന്‍ കണ്ടിരുന്ന വ്യക്തിയായിരുന്നു. എനിക്ക് ഒരിക്കലും ഇല്ലാതെ പോയ ചേട്ടനായിരുന്നു. ഒരു ചേട്ടനുണ്ടാവുക എന്നത് എത്ര പ്രധാനപ്പെട്ടതാണെന്ന് എനിക്ക് അദ്ദേഹം ബോധ്യപ്പെടുത്തി തന്നു'' എന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ക്കുന്നു.

  സിനിമയിലെത്തിയ ശേഷം അര്‍ജുന്‍ കപൂര്‍ മലൈക അറോറയുമായി പ്രണയത്തിലാവുകയായിരുന്നു. ഈയ്യടുത്തായിരുന്നു അര്‍ജുന്‍ തന്റെ പിറന്നാല്‍ ആഘോഷിച്ചത്. മലൈകയോടൊപ്പം വിദേശത്തായിരുന്നു പിറന്നാള്‍ ആഘോഷം. അതേസമയം അര്‍പിത പിന്നീട് ആയുഷ് ശര്‍മയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ആയുഷ് ശര്‍മയേയും സിനിയമിലേക്കുള്ള വരവിന് സഹായിച്ചത് സല്‍മാന്‍ ഖാന്‍ ആയിരുന്നു. അന്തിം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ആയുഷ് ശര്‍മ കയ്യടി നേടിയിരുന്നു. സല്‍മാന്‍ ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്.

  English summary
  When Arjun Kapoor Was In Love With Salman Khan's Sister Arpita Khan When He Was 18 Years Old
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X