For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂട്ടുകാരിയോട് അസഭ്യം പറഞ്ഞവന്റെ കൈപിടിച്ച് തിരിച്ച അസിന്‍; റൗഡി ബേബിയെക്കുറിച്ച് അച്ഛന്‍!

  |

  തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് അസിന്‍. മിക്ക മുന്‍നിര നായകന്മാരുടേയേും നായികയായി അഭിനയിച്ചിട്ടുള്ള അസിന്റെ അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നു. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് എത്തുകയും സാന്നിധ്യം അറിയിക്കുകയും ചെയ്തു അസിന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അസിന്‍. എന്നുകരുതി ആരാധകര്‍ക്ക് അസിനോടുള്ള സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല.

  ബോളിവുഡിന്റെ പ്രണയനായികയ്ക്ക് ഇന്ന് പിറന്നാള്‍; കജോളിന്റെ ഐക്കോണിക് ചിത്രങ്ങള്‍ കാണാം

  പൊതുവെ ശാന്ത സ്വഭാവക്കാരിയായിട്ടാണ് അസിനെ എല്ലാവരും വിലയിരുത്താറുള്ളത്. എന്നാല്‍ കുട്ടിക്കാലത്ത് അസിന്‍ ആളൊരു റൗഡി ബേബിയായിരുന്നുവെന്നാണ് വസ്തുത. അസിന്റെ സ്‌കൂള്‍ ജീവിതത്തില്‍ നിന്നുമുള്ളൊരു രസകരമായ കഥ ഇതിന്റെ തെളിവാണ്. തന്നോട് മോശമായി പെരുമാറിയ ആണ്‍കുട്ടിയുടെ കരണത്തടിക്കുകയായിരുന്നു അസിന്‍. തന്റെ സുഹൃത്തിനോട് മോശമായി പെരുമാറിയ ആണ്‍കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും ചെയ്തിട്ടുണ്ട് അസിന്‍. എല്ലാവര്‍ക്കും മുന്നില്‍ വച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു.

  അസിന്റെ സ്‌കൂള്‍ കാലത്തെ ഈ കഥകള്‍ വെളിപ്പെടുത്തിയത് പിതാവ് ജോസഫ് തോട്ടുങ്കല്‍ ആണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖത്തിലാണ് അദ്ദേഹം ഈ കഥ വെളിപ്പെടുത്തിയത്. അസിന്റെ അഭിനയ ജീവിതവും വ്യക്തിജീവിതവുമെല്ലാം അഭിമുഖത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ അച്ഛനില്‍ നിന്നും ഇത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് മാത്രം അസിന്‍ പ്രതീക്ഷിച്ചിരുന്നില്ല. അസിനെ കള്ളി എന്നു വരെ അച്ഛന്‍ വിളിച്ചു. തന്റെ മകള്‍ സ്‌കൂളില്‍ അടിയുണ്ടാക്കുമായിരുന്നുവെന്നും അവളൊരു റൗഡിയാണെന്നും വരെ ആ അച്ഛന്‍ തമാശയായി പറഞ്ഞു.

  ''ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പയ്യന്റെ കൈയ്യില്‍ പിടിച്ചിട്ടുണ്ട് അവള്‍. എന്നിട്ട് കൈ പിടിച്ച് തിരിച്ചു, എല്ലാവരും നോക്കി നില്‍ക്കെ അവനെക്കൊണ്ട് ആ പെണ്‍കുട്ടിയോട് മാപ്പ് ചോദിപ്പിച്ചു'' എന്നായിരുന്നു അച്ഛന്റെ വെളിപ്പെടുത്തല്‍. ചിരിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞത് ശരിയാണെന്ന് അസിനും സമ്മതിച്ചു. തന്റെ സുഹൃത്തുക്കള്‍ക്കെതിരെ മോശമായി സംസാരിക്കുന്നതും തെറ്റായി എന്തെങ്കിലും സംഭവിക്കുന്നതൊന്നും തനിക്ക് സഹിക്കാന്‍ സാധിക്കില്ലെന്നും അസിന്‍ കൂട്ടിച്ചേര്‍ത്തു.

  തന്റെ പതിനഞ്ചാം വയസുമുതല്‍ അസിന്‍ അഭിനയ രംഗത്തുണ്ട്. മലയാള സിനിമയായ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ ആയിരുന്നു അസിന്റെ അരങ്ങേറ്റ സിനിമ. പിന്നീട് തമിഴിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നിരവധി സിനിമകളില്‍ നായികയായി എത്തി. ഗജിനി, പോക്കിരി, ശിവകാശി, ആല്‍വാര്‍, വേല്‍, ദശാവതാരം, കാവലന്‍ തുടങ്ങിയ വലിയ വിജയ സിനിമകളിലെ നായികയായിരുന്നു. എന്നാല്‍ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു അസിന്‍. രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. അറിന്‍ ആണ് ദമ്പതികളുടെ മകള്‍.

  തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

  സിനിമയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണ് അസിന്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അസിന്‍. തന്റെ കുടുംബത്തിന്റേയും ചിത്രങ്ങളും വിശേഷണങ്ങളുമെല്ലാം അസിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കൂടുതലും മകളുടെ ചിത്രങ്ങളും വീഡിയോകളാണ് അസിന്‍ പങ്കുവെക്കാറുള്ളത്. ഗജിനിയുടെ റീമേക്കിലൂടെയാണ് അസിന്‍ ബോളിവുഡിലെത്തുന്നത്. തുടര്‍ന്ന് റെഡി, ഹൗസ്ഫുള്‍ 2 തുടങ്ങിയ വിജയ ചിത്രങ്ങളിലെ നായികയായി മാറി.

  Also Read: അച്ഛനെ കുറിച്ച് വികാരഭരിതനായി ദുൽഖർ സൽമാൻ, ആ കയറ്റം അദ്ദേഹം ഇപ്പോഴും തുടരുകയാണ്..

  തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് അസിന്‍. 2015ല്‍ പുറത്തിറങ്ങിയ ആള്‍ ഈസ് വെല്‍ ആണ് അവസാനം അഭിനയിച്ച സിനിമ. പിന്നീട് വിവാഹം കഴിക്കുകയും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയുമായിരുന്നു. അതേസമയം അസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: asin
  English summary
  When Asin arm Twisted A Boy For Misbehaving With One Of Her Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X