സംരക്ഷിക്കേണ്ട ബോഡി ഗാര്‍ഡ് ചെയ്തതിനെപ്പറ്റി നടി; രണ്ട് തവണ അതുണ്ടായി, രണ്ടാം തവണ പ്രതികരിച്ചു!
ടെലിവിഷന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പരമ്പരയാണ് ബാലികാ വധു. പ്രേക്ഷകര്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായിരുന്നു ബാലിക വധു. ഈ പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍ നായികയായി മാറിയ താരമാണ് അവിക ഗോര്‍. തന്റെ പന്ത്രണ്ടാം വയസിലാണ് അവിക അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് അവികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെറിയ പ്രായത്തില്‍ തന്നെ വലിയ താരമായി മാറുകയായിരുന്നു അവിക.
പിന്നീട് മുതിര്‍ന്ന ശേഷവും അവികയെ തേടി പരമ്പരകള്‍ എത്തി. എന്നാല്‍ വലിയ താരമായിരിക്കുമ്പോഴും അതിക്രമങ്ങളും വെല്ലുവിളികളും അവികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ഭയപ്പെടുത്തുന്നൊരു ഓര്‍മ്മ പങ്കുവെച്ചിരുന്നു അവിക. തന്നെ ഒരാള്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചതിനെക്കുറിച്ചാണ് അവികയുടെ വെളിപ്പെടുത്തല്‍. തന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള തന്റെ ബോഡി ഗാര്‍ഡ് തന്നെയാണ് തന്നോട് മോശമായി പെരുമാറിയതന്നൊണ് അവിക പറയുന്നത്.

ഹോട്ടര്‍ഫ്ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം നേരത്തെ മനസ് തുറന്നത്. ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. ബോഡി ഗാര്‍ഡ് തന്നെ പിന്നില്‍ നിന്നും മോശമായി രീതിയില്‍ സ്പര്‍ശിച്ചുവെന്നാണ് അവിക ഓര്‍ക്കുന്നത്. രണ്ട് തവണ അത് സംഭവിച്ചു. രണ്ടാം തവണ മാത്രമാണ് തനിക്ക് പ്രതികരിക്കാനായതെന്നാണ് അവിക പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
''ഞാന്‍ അയാളെ നോക്കി. എന്താണിതെന്ന് ചോദിച്ചു. അയാള്‍ മാപ്പ് പറഞ്ഞു. അതിന് ശേഷം ഞാനെന്ത് ചെയ്തെന്നോ, ഞാന്‍ അത് വെറുതെ വിട്ടു. മറ്റൊരാളില്‍ എന്ത് ഇംപ്ക്ടാണിത് ഉണ്ടാക്കുന്നതെന്ന് അവര്‍ മറക്കുന്നു''എന്നാണ് താരം പറഞ്ഞത്. ''തിരിഞ്ഞ് നിന്ന് ഒരെണ്ണം കൊടുക്കാനുള്ള ധൈര്യം ഉണ്ടായിരുന്നുവെങ്കില്‍ ഇതിനോടകം ഞാന്‍ ഒരുപാട് പേരെ തല്ലിയിട്ടുണ്ടാകും. ഇപ്പോള്‍ എനിക്കതിന് സാധിക്കുമെന്നാണ് തോന്നുന്നത്. എന്നാല്‍ അതിനുള്ളൊരു സാഹചര്യം വരാതിരിക്കട്ടെ എന്ന് കരുതുന്നു'' എന്നും താരം പറഞ്ഞിരുന്നു.

അതേസമയം ബാലിക വധു എന്ന പരമ്പരയില്‍ അഭിനയിക്കുന്നതിനിടെ കരിയറില്‍ മാത്രമല്ല ജീവിതത്തിലും താന്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നാണ് അവിക പറഞ്ഞത്. ബാലിക വധുവില്‍ അഭിനയിക്കുന്നതിനിടെയാണ് താന്‍ ആര്‍ത്തവത്തെക്കുറിച്ച് മനസിലാക്കുന്നതെന്നാണ് അവിക പറഞ്ഞത്. ''ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പായി അമ്മ എനിക്ക് ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞു തന്നു. ഇത് നിന്റെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിക്കുമെന്ന് പറഞ്ഞു. ബാലിക വധു കാരണം ഞാന്‍ പലതും നേരത്തെ തന്നെ പഠിച്ചിരുന്നു'' എന്നാണ് അവിക പറഞ്ഞത്.
അതേസമയം, സീരിയലിന് പുറമെ സിനിമകളിലും അവിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിന് പുറമെ തെലുങ്ക് സിനിമകളിലും അവിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ ഉയ്യാല ജംപാലയായിരുന്നു അവികയുടെ ആദ്യ തെലുങ്ക് ചിത്രം. അതേസമയം, ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ കന്നഡ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും എഴുത്തിലുമെല്ലാം അവിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബ്ലഡി ഇഷ്ഖ് ആണ് പുതിയ സിനിമ. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥിയായും അവിക എത്തിയിട്ടുണ്ട്. വെബ് സീരീസ് ലോകത്തും അവിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











