ക്യാന്‍സര്‍ ആണെന്നത് മറച്ചുവെക്കാന്‍ പറഞ്ഞു; രോഗം സ്ഥിരീകരിച്ച അന്ന് സിനിമയ്ക്ക് പോയി: താഹിറ കശ്യപ്‌

ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് ആയുഷ്മാന്‍ ഖുറാനയും ഭാര്യ താഹിറ കശ്യപും. ആയുഷ്മാന്റെ ഭാര്യ എന്നതിലുപരിയായി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുള്ള താരമാണ് താഹിറ. സംവിധായക, എഴുത്തുകാരി, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം താഹിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ക്യാന്‍സറിനെ നേരിട്ട് വിജയിച്ച പോരാളി കൂടിയാണ് താഹിറ. ക്യാന്‍സറുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട് താഹിറ.

2018 ലാണ് താഹിറയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. സ്തനാര്‍ബുദമായിരുന്നു താരപത്‌നിയ്ക്ക് സ്ഥിരീകരിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയ്ക്ക് മുന്നില്‍ പക്ഷെ താഹിറ തളര്‍ന്നു വീണില്ല. ശക്തമായി തന്നെ പോരാടിയ താഹിറ ക്യാന്‍സറിനെ ജയിക്കുകയു ചെയ്തു. തന്റെ പോരാട്ടത്തെക്കുറിച്ച് നിരന്തരം തുറന്ന് സംസാരിക്കാറുണ്ട് താഹിറ.

Ayushmann Khurrana

താഹിറയുടെ ജീവിതം പലര്‍ക്കും പ്രചോദനമായി മാറാറുണ്ട്. എന്നാല്‍ തനിക്ക് സ്തനാര്‍ബുദം ആണെന്ന് സ്ഥിരീകരിച്ചപ്പോള്‍ കുടുംബത്തിലെ പലരും പറഞ്ഞത് രോഗ വിവരം രഹസ്യമാക്കി വെക്കാനായിരുന്നു എന്നാണ് താഹിറ ഒരിക്കല്‍ വെളിപ്പെടുത്തിയത്.

''അടുത്ത ബന്ധമുള്ളവരാരും എന്നെ ജഡ്ജ് ചെയ്തില്ല. പക്ഷെ അടുത്ത ബന്ധുക്കള്‍ പലരും പറഞ്ഞു. ഈ വാര്‍ത്ത കുടുംബത്തില്‍ തന്നെ നിര്‍ത്തണമെന്ന് അവര്‍ പറഞ്ഞു. ഞാന്‍ കരുതി അതായിരിക്കും ശരിയായ രീതിയെന്ന്. പക്ഷെ എന്റെ ഡോക്ടര്‍ ഒരുപാട് കേസുകളെക്കുറിച്ച് എന്നോട് സംസാരിച്ചു. ലക്ഷണങ്ങളുായിട്ടും നാണക്കേട് ഭയന്ന് പരിശോധന നടത്താത്തവരെക്കുറിച്ചും അതിന്റെ കുറ്റബോധം പേറി ജീവിക്കുന്നവരെക്കുറിച്ചുമൊക്കെ'' താഹിറ പറയുന്നു.

ക്യാന്‍സര്‍ പോലൊരു മാരക രോഗത്തെ നേരിടാനുള്ള ആത്മവിശ്വാസം തനിക്ക് നല്‍കിയത് അവനവനോടുള്ള സ്‌നേഹമാണെന്നാണ് താഹിറ പറയുന്നത്. തന്നെ പോലുള്ള ക്യാന്‍സര്‍ രോഗികള്‍ രോഗവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളേയും ചിന്തകളേയും അവഗണിക്കണമെന്നാണ് താഹിറ പറയുന്നത്.

''നേരത്തെ തന്നെ സ്തനാര്‍ബുദം കണ്ടെത്തുന്നതും സെല്‍ഫ് ലവ്വുമാണ് ഞാന്‍ സംസാരിക്കാറുള്ള വിഷയം. നിങ്ങള്‍ക്ക് ക്യാന്‍സറുണ്ടെങ്കില്‍ നിങ്ങളെ നിര്‍വചിക്കുന്നത് അതാകരുത്. നിങ്ങള്‍ രോഗത്തേക്കാളും വലുതാണ്. കരുത്തരാവുക. ക്യാന്‍സറുമായി ബന്ധപ്പെട്ട തെറ്റായ ചിന്തകളെ ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതം നിങ്ങള്‍ക്കെതിരെ എന്ത് എറിഞ്ഞാലും നിങ്ങള്‍ക്ക് നിങ്ങളിലുള്ള അതിയായ സ്‌നേഹം കൊണ്ട് അതിനെ നേരിടുക. കാരണം നിങ്ങളാണ് പൊരാടുന്നത്. നിങ്ങള്‍ ഒരു പോരാളി തന്നെയാണ്'' എന്നും താഹിറ പറയുന്നു.

Ayushmann Khurrana

''ഞങ്ങള്‍ സന്തോഷകരമായ ജീവിതം നിലനിര്‍ത്തി തന്നെ പോരാടാന്‍ തീരുമാനിച്ചു. അവളുടെ അവസ്ഥ അറിഞ്ഞപ്പോള്‍ ആ രാത്രി ഞങ്ങള്‍ പോയി മന്‍മര്‍സിയാന്‍ കണ്ടു. അതെ അസുഖമാണെന്ന് കണ്ടെത്തി. പക്ഷെ വീട്ടില്‍ പോയിരുന്ന് കരയുന്നതിലും നല്ലത് സിനിമയ്ക്ക് പോകുന്നതാണ്. അതിനാല്‍ ഞങ്ങള്‍ സിനിമ കണ്ടു. തിരിച്ചു വന്ന് ഓപ്പറേഷനുള്ള തിയ്യതി തീരുമാനിച്ചു'' എന്നാണ് താഹിറയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയതിനെക്കുറിച്ച് ആയുഷ്മാന്‍ ഖുറാന പറയുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് താഹിറയും ആയുഷ്മാനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ആയുഷ്മാന്‍ താഹിറയെ വിവാഹം കഴിക്കുന്നത്. താരപത്‌നിയെന്നതിലുപരിയായി എഴുത്തുകാരിയായും സംവിധായകയായുമെല്ലാം താഹിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാവുന്ന നല്ല നിമിഷങ്ങള്‍ ലഭിക്കാറുണ്ട്. 2010 ലായിരുന്നു ഇരുവരും വിവാഹിതരായത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

More from Filmibeat

Read more about: ayushmann khurrana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X