'നിന്റെ 'ടൂള്‍' കാണിച്ചു തന്നാല്‍ നായകനാക്കാം'; ദുരനുഭവം വെളിപ്പെടുത്തി ആയുഷ്മാന്‍ ഖുറാന
ഭാഷയുടെ അതിരുകളില്ലാതെ സിനിമാ ലോകത്ത് നിലനില്‍ക്കുന്ന വസ്തുതയാണ് കാസ്റ്റിംഗ് കൗച്ച്. നാളിതുവരെ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയവര്‍ നിരവധി പേരാണ്. അതില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെയുണ്ട്. പലപ്പോഴും നടിമാര്‍ക്കെതിരെ മാത്രമാണ് ഇത്തരം അതിക്രം നടക്കുന്നതെന്ന് പൊതുധാരണയുണ്ട്. എന്നാല്‍ നടന്മാര്‍ക്കും അത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് വസ്തുത.
മലയാളത്തിലടക്കം നടന്മാര്‍ തങ്ങള്‍ക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരം രണ്‍വീര്‍ സിംഗും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ നടനാണ്. ഇക്കൂട്ടത്തില്‍ ഒരാളാണ് യുവനടന്‍ ആയുഷ്മാന്‍ ഖുറാന. തന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്നു ആയുഷ്മാന്‍ ഖുറാനയ്ക്ക് മോശം അനുഭവമുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ ആയുഷ്മാന്‍ ആ അനുഭവം പങ്കുവെക്കുന്നുണ്ട്.

കാസ്റ്റ് ഡയറക്ടറില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം പങ്കുവെച്ചത്. നായക വേഷം കിട്ടണമെങ്കില്‍ അഡ്ജസ്റ്റ്‌മെനമ്‌റിന് തയ്യാറാകണമെന്ന് ഒരു കാസ്റ്റ്ഡയറക്ടര്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു ആയുഷ്മാന്റെ വെളിപ്പെടുത്തല്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആയുഷ്മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡിലെ കുടുംബ ബന്ധങ്ങളും ഗോഡ് ഫാദര്‍മാരുമില്ലാതെ എത്തിയ താരമാണ് ആയൂഷ്മാന്‍. അതുകൊണ്ട് തന്നെ ഒരുപാട് കാലം കഷ്ടപ്പെടേണ്ടി വന്നിരുന്നു ആയുഷ്മാന്.
തുടക്കകാലത്ത് താന്‍ പല തരത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്നാണ് ആയുഷ്മാന്‍ പറയുന്നത്. ആദ്യം പല ഓഡീഷനുകളിലും നിരസിക്കപ്പെട്ടിരുന്നു, സോളോ ടെസ്റ്റ് എന്ന് പറഞ്ഞ് വിളിച്ച് കൊണ്ട് പോകും. ആ മുറിയില്‍ നിറയെ ആളുകളാണ്. ഞാന്‍ ഇതിനെതിരെ ബഹളം വയ്ക്കും. അപ്പോള്‍ അവിടെ നിന്ന് എന്നെ പുറത്താക്കും. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തിലുള്ള തിരിച്ചടികള്‍ ഇപ്പോള്‍ മുന്നോട്ട് പോകാന്‍ പ്രാപ്തനാക്കി എന്നാണ് ആയുഷ്മാന്‍ പറയുന്നത്. ഇതിനിടെയാണ് തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ചും താരം വെളിപ്പെടുത്തിയത്.
'' നിന്റെ ടൂള്‍ കാണിച്ചു തന്നാല്‍ നിന്നെ ഞാന്‍ നായകന്‍ ആക്കാം'' എന്നായിരുന്നു ആ കാസ്റ്റിംഗ് ഡയറക്ടര്‍ തന്നോട് പറഞ്ഞതെന്നാണ് ആയുഷ്മാന്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ താന്‍ സ്വര്‍വര്‍ഗ്ഗാനുരാഗിയല്ലെന്ന് അറിയിച്ചുവെന്നും അതോടെ അയാള്‍ പിന്മാറിയെന്നും ആയുഷ്മാന്‍ പറയുന്നുണ്ട്. താരത്തിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

ബോളിവുഡിലെ സ്ഥിരം നായക സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ച നടനാണ് ആയുഷ്മാന്‍ ഖുറാന. മിഡില്‍ ക്ലാസ് ജീവിതങ്ങളും, സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും അവതരിപ്പിച്ചാണ് ആയുഷ്മാന്‍ തന്റേതായൊരു ഇടം കണ്ടെത്തുന്നത്. ടെലിവിഷനിലൂടെയായിരുന്നു തുടക്കം. റിയാലിറ്റി ഷോ വിന്നറായ ആയുഷ്മാന്‍ പിന്നീട് അവതാരകനായും കയ്യടി നേടി. 2012 ല്‍ പുറത്തിറങ്ങിയ വിക്കി ഡോണര്‍ ആയിരുന്നു ആദ്യ സിനിമ. ചിത്രം മികച്ച വിജയവും ദേശീയ പുരസ്‌കാരവും നേടി.
ആര്‍ട്ടിക്കള്‍ 15, അന്ധാദുന്‍, ബദായ് ഹോ, ഡ്രീം ഗേള്‍, ബാല, ശുഭ് മംഗള്‍ സാവ്ദാന്‍, ശുഭ് മംഗള്‍ സ്യാദ സാവ്ദാന്‍, അനേക്, ആന്‍ ആക്ഷന്‍ ഹീറോ, തുടങ്ങിയ സിനമകള്‍ ആയുഷ്മാന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. 2023 ല്‍ പുറത്തിറങ്ങിയ ഡ്രീം ഗേള്‍ 2 ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബാക്കി സബ് ഫസ്റ്റ് ക്ലാസ്, തമ എന്നിവയാണ് ആയുഷ്മാന്റേതായി അണിയറയിലുള്ള സിനിമകള്‍. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ആയുഷ്മാനെ തേടിയെത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 15 ലൂടെയാണ് ആയുഷ്മാന്‍ ഈ പുരസ്‌കാരം നേടുന്നത്.


Click it and Unblock the Notifications











