ജ്വാലയുമായുള്ള അടുപ്പം, അസറിനെ ഉപേക്ഷിച്ച് പോയ സംഗീത; പിന്നില്‍ അവരുടെ പ്രതികാരമെന്ന് താരം!

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അസ്ഹറുദ്ദീന്‍. അസറും ബോളിവുഡ് താരസുന്ദരി സംഗീത ബിജ്‌ലാനിയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ചൂടുള്ള വാര്‍ത്തയായിരുന്നു. അസറും സംഗീതയും കണ്ടുമുട്ടുമ്പോള്‍ അസര്‍ വിവാഹിതനായിരുന്നു. നൗറീന്‍ ആയിരുന്നു താരത്തിന്റെ ഭാര്യ. ഈ വിവാഹത്തില്‍ രണ്ട് മക്കളുമുണ്ടായിരുന്നു ്അസറിന്. പിന്നീട് നൗറീനുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അസര്‍ സംഗീതയെ വിവാഹം കഴിക്കുന്നത്.

1985 ല്‍ ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അസറും സംഗീതയും കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ അസറിന് സംഗീതയോട് പ്രണയം തോന്നുകയായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ഇത് പിന്നീട് രാജ്യം മുഴുവന്‍ ചര്‍ച്ചയായ ഗോസിപ്പായി മാറുകയും ചെയ്തു. ഒടുവില്‍ അസര്‍ വിവാഹ മോചിതനാവുകയും സംഗീതയെ വിവാഹം കഴിക്കുകയുമായിരുന്നു. 1996 നവംബര്‍ 14 നായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.

Sangeetha Bijlani

മുംബൈയിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു ഇന്ത്യയിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്. പതിനാല് വര്‍ഷം ഇരുവരും ഒരുമിച്ച് ജീവിച്ചു. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു അസറും സംഗീതയും. എന്നാല്‍ ഒന്നര പതിറ്റാണ്ടോളം നീണ്ടു നിന്ന ആ വിവാഹ ബന്ധത്തില്‍ പിന്നീട് വിള്ളലുകള്‍ വീണു. അസറും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മില്‍ അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന് തുടങ്ങിയതോടെയാണ് വിവാഹത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

അസറും ജ്വാലയും പ്രണയത്തിലാണെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായി മാറി. ഒടുവില്‍ 2010 ല്‍ അസറും സംഗീതയും പിരിയുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത അസറും ജ്വാലയും ശക്തമായി തന്നെ നിഷേധിക്കുകയായിരുന്നു ചെയ്തത്. 'ജ്വാലയെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അവള്‍ നല്ല സുഹൃത്താണ്, എന്നും അങ്ങനെ തന്നെയായിരിക്കും. അതൊക്കെ ദുരുദ്വേശത്തോടെ കെട്ടിച്ചമച്ച കഥകളാണ്. എനിക്കെതിരെ ബാഡ്മിന്റണ്‍ അസോസിയേഷിലുള്ളവരാണ് ഇതിന് പിന്നിലുള്ളത്'' എന്നായിരുന്നു അസറിന്റെ പ്രതികരണം.

Sangeetha Bijlani

''ഈ റിപ്പോര്‍ട്ടുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഞാന്‍ അവരുമായി നല്ല ബന്ധത്തിലല്ല എന്ന കാരണത്താല്‍ അസോസിയേഷനിലുള്ളവരാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നത്'' എന്നായിരുന്നു ജ്വാലയുടെ പ്രതികരണം. എന്തായാലും ഈ ഗോസിപ്പുകളാണ് അസറിന്റേയും സംഗീതയുടേയും ദാമ്പത്യ ജീവിതം തകര്‍ത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഗീതയുമായുള്ള വിവാഹം പിരിഞ്ഞ ശേഷം അസര്‍ പിന്നീട് ഷാനോണ്‍ മേരിയെയാണ് വിവാഹം കഴിച്ചത്.

അതേസമയം ജ്വാലയാകട്ടെ ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം തമിഴ് സിനിമ താരം വിഷ്ണു വിശാലിനെ വിവാഹം കഴിച്ചു. 2021 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ഈയ്യടുത്ത് ഇരുവരും പിരിയുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വാര്‍ത്തകള്‍ വിഷ്ണുവും ജ്വാലയും നിഷേധിക്കുകയായിരുന്നു. ഇരുവരും ഇപ്പോഴും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഈ ദമ്പതികള്‍. എന്നാല്‍ അസറുമായി പിരിഞ്ഞ ശേഷം സംഗീത മറ്റൊരു വിവാഹത്തിന് തയ്യാറായിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X