For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാനെ ചുംബിക്കാന്‍ വയ്യ, പേടിച്ച് കരഞ്ഞ് ഭാഗ്യശ്രീ; ഒടുവില്‍ സംവിധായകന്റെ കിടു ഐഡിയ, രംഗവും സിനിമയും ഹിറ്റ്

  |

  ഭാഗ്യശ്രീ, ആ പേര് ഏതൊരു ബോളിവുഡ് ആരാധകരുടേയും മനസിലുണ്ടാകും. പക്ഷെ രസകരമായ വസ്തുത ബോളിവുഡിലെ തന്റെ അരങ്ങേറ്റ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഭാഗ്യശ്രീ ബോളിവുഡില്‍ നിന്നും പിന്മാറിയിരുന്നു എന്നതാണ്. 1989 ല്‍ പുറത്തിറങ്ങിയ മേനേ പ്യാര്‍ കിയായിലൂടെയാണ് ഭാഗ്യശ്രീ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറിയത്. സല്‍മാന്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാന്‍ എന്ന താരത്തിന്റെ കരിയറിലെ തന്നെ നിര്‍ണായകമായ വിജയമായിരുന്നു മേനേ പ്യാര്‍ കിയാ.

  വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍

  ചിത്രത്തിലൂടെ ഒരുപാട് പേരുടെ ഇഷ്ടനായികയായും ഭാഗ്യശ്രീ മാറി. സല്‍മാന്‍ ഖാനും ഭാഗ്യശ്രീയും തമ്മിലുള്ള ജോഡിയും ഏറെ പ്രശംസിക്കപ്പെട്ടതാണ്. എന്നാല്‍ രസകരമായ വസ്തുത എന്തെന്നാല്‍ സല്‍മാന്‍ ഖാനുമൊപ്പം ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ ഭാഗ്യശ്രീയ്ക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നതാണ്. ഇതേക്കുറിച്ച് പിന്നീടൊരു അഭിമുഖത്തില്‍ ഭാഗ്യശ്രീ തന്നെ മനസ് തുറന്നിട്ടുണ്ട്. ആ കഥ വായിക്കാം വിശദമായി.

  ''എനിക്ക് വെറും 18 വയസായിരുന്നു. ആ സമയത്ത് ഞാന്‍ പ്രണയത്തിലായിരുന്നു. കല്യാണം കഴിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. അതുവരെ ഒരു പുരുഷനെ ഞാന്‍ കെട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നില്ല. എനിക്ക് പേടിയും ടെന്‍ഷനുമായി. മേനേ പ്യാര്‍ കിയായുടെ ഒരു പാട്ടിനിടെ സല്‍മാന്‍ ഖാനെ ചുംബിക്കണമെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ പേടിച്ചു കരഞ്ഞു. എന്നാല്‍ ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സല്‍മാന്‍ എന്റെ അടുത്തേക്ക് വരികയും വളരെ നിഷ്‌കളങ്കമായി ദയവ് ചെയ്ത് ചെയ്യൂവെന്ന് പറഞ്ഞു. എനിക്ക് നോ പറയാന്‍ സാധിച്ചു'' എന്നാണ് ഭാഗ്യശ്രീ പറയുന്നത്.

  എന്നാല്‍ അപ്പോഴും താരത്തിന് ചുംബന രംഗം ചെയ്യാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതോടെ താരത്തിന്റെ ആവശ്യപ്രകാരം ഗ്ലാസ് വച്ചായിരുന്നു സല്‍മാനും ഭാഗ്യശ്രീയും ചുംബിക്കുന്ന രംഗം ചിത്രീകരിച്ചത്. ''ഞാന്‍ കല്യാണം കഴിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ചുംബന രംഗം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോള്‍ സൂരജ് സര്‍ എന്റെ അടുത്ത് വരികയും ഗ്ലാസ് വച്ചുള്ള ചുംബനം എന്ന ആശയം മുന്നോട്ട് വെക്കുകയും ചെയ്തു. അത് മനോഹരമായൊരു രംഗമായി മാറുകയായിരുന്നു. അങ്ങനെയാണ് ഗ്ലാസ് വച്ചുള്ള ചുംബന രംഗം ഷൂട്ട് ചെയ്തത്'' എന്നും ഭാഗ്യശ്രീ പറയുന്നു.

  എന്തായാലും ചിത്രം റിലീസാവുകയും വന്‍ വിജയമായി മാറുകയും ചെയ്തു. ഭാഗ്യശ്രീയുടെ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുളള ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു. കണ്‍മുന്നില്‍ വലിയ താരമാകാനുള്ള അവസരമുണ്ടായിട്ടും ഭാഗ്യശ്രീ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു. ബിസിനസുകാരനായ ഹിമാലയ ദസനിയെയാണ് ഭാഗ്യശ്രീ വിവാഹം കഴിച്ചത്. മേനെ പ്യാര്‍ കിയയുടെ ചിത്രീകരണത്തിനിടെയാണ് ഭാഗ്യശ്രീയും ഹിമാലയയും പ്രണയത്തിലാകുന്നത്. ഇരുവരുടേയും പ്രണയത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കി സല്‍മാന്‍ ഖാന്‍ കൂടെ തന്നെയുണ്ടായിരുന്നുവെന്നതും താരം പിന്നീട് പറഞ്ഞിട്ടുണ്ട്.

  Also Read: അതൊരു അന്യായ പറ്റിക്കലായി പോയി; അദ്ദേഹം എന്റെ സുഹൃത്തുമായി റിലേഷനിലാണ്, ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  ഭാഗ്യശ്രീയുടെ മകന്‍ അഭിമന്യു ദസനിയും ഈയ്യടി അരങ്ങേറിയിരുന്നു. മര്‍ദ് കോ ദര്‍ദ് നഹി ഹോത്താ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെയായിരുന്നു അഭിമന്യുവിന്റെ അരങ്ങേറ്റം. ഇപ്പോള്‍ ഭാഗ്യശ്രീ വീണ്ടും അഭിനയത്തില്‍ സജീവാകാന്‍ തയ്യാറാവുകയാണ്. രാധേ ശ്യാം, തലൈവി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട് ഭാഗ്യശ്രീ. താരത്തിന്റെ ശക്തമായൊരു തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകര്‍. അമ്മയും മകനും സ്‌ക്രീനില്‍ ഒരുമിക്കുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. കങ്കണ റണാവത് ജയലളിതയായെത്തുന്ന തലൈവി റിലീസിന് തയ്യാറെടുക്കുകയാണ്.

  Read more about: salman khan
  English summary
  When Bhagyashree Panicked And Cryed While Shooting A Kissing Scene With Salman Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X