ഒന്നരക്കൊല്ലം പിരിഞ്ഞു കഴിഞ്ഞു, വേറെ കെട്ടിയാലോ എന്ന് ചിന്തിച്ചു; വെളിപ്പെടുത്തി ഭാഗ്യശ്രീ

സിനിമയില്‍ അവസരം കിട്ടാനും താരമാകാനും ആഗ്രഹിച്ച് ജീവിക്കുന്നവര്‍ ഒരുപാടാണ്. അവസരം കിട്ടിയിട്ടും ശ്രദ്ധ നേടാന് വര്‍ഷങ്ങള്‍ എടുത്തുവരും ഒരുപാടുണ്ട്. ഏതൊരു സിനിമാ മേഖലയിലും ഇത്തരക്കാര്‍ കാണും. അതുപോലെ തന്നെ ആദ്യത്തെ സിനിമയിലൂടെ തന്നെ താരമായി മാറാന്‍ സാധിച്ചവരുമുണ്ട്. അങ്ങനെ ആഗ്രഹിച്ച വിജയം നേടിയിട്ടും അതില്‍ നിന്നും തിരിഞ്ഞു നടന്നവര്‍ വളരെ അപൂര്‍വ്വമാണ്. അത്തരത്തില്‍ ഒരാളാണ് നടി ഭാഗ്യശ്രീ.

മേനെ പ്യാര്‍ കിയ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീ ബോൡവുഡിലെത്തുന്നത്. സല്‍മാന്‍ ഖാന്‍ ആയിരുന്നു സിനിമയിലെ നായകന്‍. സിനിമ വലിയ വിജയമാവുക മാത്രമല്ല ബോൡവുഡിലെ ഐക്കോണിക് സിനിമകൡലൊന്നായി മാറുകയും ചെയ്തു. ഇന്നും ആരാധകരുള്ള സിനിമയാണിത്. എന്നാല്‍ മേ നെ പ്യാര്‍ കിയ തീയേറ്ററില്‍ നിറഞ്ഞ് ഓടുമ്പോള്‍ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും നടന്നകന്നിരുന്നു ഭാഗ്യശ്രീ.

സിനിമയില്‍ നിന്നും ഇടവേള

കുടുംബജീവിതത്തിന് വേണ്ടിയായിരുന്നു ഭാഗ്യശ്രീ സിനിമ വേണ്ടെന്ന് വെക്കുന്നത്. മേ നെ പ്യാര്‍ കിയയുടെ ചിത്രീകരണത്തിനിടെയാണ് ഭാഗ്യശ്രീയും ഹിമാലയ് ദസനിയും വിവാഹം കഴിക്കുന്നത്. കുടുംബജീവിതത്തിലും കുട്ടികളിലും ശ്രദ്ധിക്കാനായാണ് താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തതെന്നാണ് ഭാഗ്യശ്രീ പറയുന്നത്.

എന്നാല്‍ സന്തോഷം മാത്രം നിറഞ്ഞതായിരുന്നില്ല ഭാഗ്യശ്രീയുടേത്. ഒരിക്കല്‍ താനും ഭര്‍ത്താവും അകന്ന് കഴിഞ്ഞിരുന്നുവെന്നും ഒന്നരക്കൊല്ലത്തോളം തങ്ങള്‍ പിരിഞ്ഞ് കഴിഞ്ഞിരുന്നുവെന്നാണ് ഒരിക്കല്‍ ഭാഗ്യശ്രീ പറഞ്ഞത്. മറ്റൊരാളെ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ എന്നുവരെ താന്‍ ചിന്തിച്ചിരുന്നുവെന്നാണ് ഭാഗ്യശ്രീ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഒന്നരക്കൊല്ലം

''അതെ, എന്റെ ആദ്യത്തെ പ്രണയമായിരുന്നു ഹിമലായ്. ഞാന്‍ അദ്ദേഹത്തെയാണ് വിവാഹം കഴിച്ചത്. പക്ഷെ ഞങ്ങള്‍ പിരിഞ്ഞ് കഴിഞ്ഞിരുന്ന സമയമുണ്ടായിരുന്നു. ഇദ്ദേഹം എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നുവെങ്കില്‍, മറ്റൊരാളെ വിവാഹം കഴിച്ചിരുന്നില്ലായിരുന്നുവെങ്കില്‍ എന്ന് തോന്നിയിരുന്നു. ഒന്നരക്കൊല്ലം ഞങ്ങള്‍ പിരിഞ്ഞ് കഴിഞ്ഞപ്പോഴായിരുന്നു അത്. ആ ചിന്തയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഇന്ന് എനിക്ക് പേടിയാകും'' എന്നായിരുന്നു ഭാഗ്യശ്രീ പറഞ്ഞത്.

പിന്നീടൊരിക്കല്‍ തങ്ങളുടെ പ്രണയ കഥയും ഭാഗ്യശ്രീ വെളിപ്പെടുത്തിയിരുന്നു. ''ഞങ്ങള്‍ ഒരു സ്‌കൂളിലായിരുന്നു. അവന്‍ ക്ലാസിലെ ഏറ്റവും വികൃതിയായിരുന്നു. ഞാന്‍ എന്നും ക്ലാസ് മോണിറ്ററായിരുന്നു. ഞങ്ങള്‍ തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. കൂടുതല്‍ അടിയുണ്ടാക്കുന്തോറും ഞങ്ങള്‍ കൂടുതല്‍ പിരിയാന്‍ പറ്റാത്തവരായി മാറുകയായിരുന്നു. ഞങ്ങള്‍ ഒരിക്കലും ഡേറ്റ് ചെയ്തിട്ടില്ല. സ്‌കൂളിന്റെ അവസാന ദിവസം വരെ അവന്റെ ഉള്ളിലുളളത് പറഞ്ഞിരുന്നില്ല. പിന്നെ ഒരാഴ്ച അത് പറയാന്‍ ശ്രമിച്ചു. ഒടുവില്‍ ഞാന്‍ ചെന്നു. നീ പറ, മറുപടി പോസിറ്റീവായിരിക്കുമെന്ന് പറഞ്ഞു. അപ്പോഴാണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്'' ഭാഗ്യശ്രീ പറയുന്നു.

വീട്ടുകാര്‍ എതിര്‍ത്തിരുന്നു

വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നും ഒടുവില്‍ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് ഒരിക്കല്‍ ഭാഗ്യശ്രീ പറഞ്ഞത്. നടന്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു ഈ സമയത്ത് തങ്ങള്‍ക്ക് പിന്തുണ നല്‍കിയതെന്നും താരം പറഞ്ഞിരുന്നു. ഈയ്യടുത്ത് ഒരു റിയാലിറ്റി ഷോയില്‍ ഭ്ാഗ്യശ്രീയും ഹിമാലയും ഒരുമിച്ചെത്തുകയും കയ്യടി നേടുകയും ചെയ്തിരുന്നു.

Recommended Video

Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *
അഭിനയത്തില്‍ സജീവമായി

എന്തായാലും ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായിരിക്കുകയാണ് ഭാഗ്യശ്രീ. പ്രഭാസ് ചിത്രം രാധേ ശ്യാമിലാണ് ഭാഗ്യശ്രീ ഒടുവിലായി അഭിനയിച്ചത്. സിനിമകളും വെബ് സീരീസുകളും ചര്‍ച്ചയിലുണ്ടെന്നാണ് താരം നേരത്തെ അറിയിച്ചത്. ഭാഗ്യശ്രീയുടെ മക്കളും സിനിമയിലെത്തിയിട്ടുണ്ട്. മകന്‍ അഭിമന്യുവാണ് ആദ്യം അരങ്ങേറിയത്. മര്‍ദ് കോ ദര്‍ദ് നഹീ ഹോത്താ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിമന്യുവിന്റെ അരങ്ങേറ്റം. മകള്‍ അവന്തികയും അമ്മയുടെ പാതയിലൂടെ സിനിമയിലെത്തിയിരിക്കുകയാണ്. മിത്യ എന്ന സീരീസിലൂടെയായിരുന്നു അവന്തികയുടെ അരങ്ങേറ്റം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X