എന്റെ ദേഹത്ത് ഒരു തുണ്ട് തുണി പോലുമില്ലായിരുന്നു, മുറി നിറയെ ആളുകളും: അനുഭവം പങ്കിട്ട് ഭൂമി

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഭൂമി പേഡ്‌നേക്കര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യത്തിന്റെ ബലമില്ലാതെയാണ് ഭൂമി സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. തന്റെ കഴിവിന്റെ കരുത്തിലാണ് ഭൂമി ഇതുവരെ എത്തിയത്. കരിയറിന്റെ തുടക്കം മുതല്‍ക്കെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഭൂമി ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. നിലപാടുകളിലൂടേയും ഭൂമി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

തന്റെ ആദ്യ സിനിമയ്ക്കായി തടി കൂട്ടിയ ഭൂമി ഈയ്യടുത്ത് ഭാരം കുറച്ചും കയ്യടി നേടിയിരുന്നു. അഭിനയിച്ച സിനിമകളിലെല്ലാം കയ്യടി നേടാന്‍ ഭൂമിയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ താന്‍ അനുഭവിച്ച രംഗങ്ങളില്‍ പ്രയാസം തോന്നിയ രംഗത്തെക്കുറിച്ച് ഭൂമി തുറന്നു പറഞ്ഞിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

Bhumi Pednekar

തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട കഥാപാത്രമാണ് ലസ്റ്റ് സ്റ്റോറീസിലേത് എന്നാണ് ഭൂമി പറയുന്നത്. ചിത്രത്തില്‍ വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് ഭൂമി എത്തിയത്. താന്‍ ജോലി ചെയ്യുന്ന വീട്ടിലെ യുവാവുമായി പ്രണയത്തിലാകുന്ന ജോലിക്കാരുടെ കഥയായിരുന്നു സോയ അക്തര്‍ ഒരുക്കി ചിത്രം പറഞ്ഞിരുന്നു. ഇതിലെ പ്രണയ രംഗം താന്‍ വളരെ ബുദ്ധിമുട്ടിയാണ് അഭിനയിച്ചതെന്നാണ് ഭൂമി പറയുന്നത്.

''ലസ്റ്റ് സ്റ്റോറീസ് ചെയ്തപ്പോള്‍ ഞാന്‍ നെര്‍വസ് ആയിരുന്നു. ഓര്‍ഗാസം വരുന്ന രംഗമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അന്നു പക്ഷെ ഇന്റിമസി കോര്‍ഡിനേറ്ററൊന്നുമില്ല. പക്ഷെ സോയ വളരെ സെന്‍സിറ്റീവായാണ് എന്നോടും നീലിനോടും സംസാരിച്ചത്. പക്ഷെ എന്നിട്ടും ഞാന്‍ നെര്‍വസായി. കാരണം ഒരു മുറി നിറയെ ആളുകളുള്ളപ്പോഴാണ് ഞാന്‍ നഗ്നയായി അഭിനയിക്കുന്നത്. എന്റെ ദേഹത്ത് ഒരു തുണ്ട് തുണി പോലുമുണ്ടായിരുന്നില്ല. എല്ലാ സുരക്ഷയും ഉണ്ടായിരുന്നു. എങ്കിലും..'' ഭൂമി പറയുന്നു.

എന്നേയും നീലിനേയും സോയ അടുത്തിരുത്തി സംസാരിച്ചു. ഇതൊക്കെയാണ് പരിധികളെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. സംവിധായകരും അഭിനേതാക്കളും തമ്മിലുള്ള ആ സംസാരം വളരെ പ്രധാനപ്പെട്ടതാണ് എന്നും ഭൂമി പറയുന്നുണ്ട്. ബോളിവുഡ് ഹാംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭൂമി മനസ് തുറന്നത്. നാല് കഥകളായിരുന്നു ലസ്റ്റ് സ്‌റ്റോറീസ് പറഞ്ഞത്. അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരായിരുന്നു ഓരോ സിനിമയും സംവിധാനം ചെയ്തത്. ലസ്റ്റ് സ്‌റ്റോറീസിന്റെ രണ്ടാം സീസണ്‍ ഈയ്യടുത്താണ് പുറത്തിറങ്ങിയത്.

2015 ല്‍ ദം ലഗാ കേ ഹൈഷാ എന്ന ചിത്രത്തിലൂടെയാണ് ഭൂമി അരങ്ങേറുന്നത്. ആയുഷ്മാന്‍ ഖുറാനയായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം വലിയ വിജയമായി മാറുകയും ഭൂമിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. ഈ ചിത്രത്തിനായി തന്റെ ഭാരം കൂട്ടിയിരുന്നു ഭൂമി. പിന്നീട് വന്ന സിനിമകളിലൂടെ ഈ തലമുറയിലെ മികച്ച നടിമാരില്‍ ഒരാളാണെന്ന് ഭൂമി തെളിയിച്ചു.

Bhumi Pednekar

കാസ്റ്റിംഗ് ഡയറക്ടറായിട്ടാണ് ഭൂമി കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെയാണ് അഭിനേത്രിയാകുന്നത്. ശുഭ് മംഗള്‍ സാവ്ദാന്‍, ബാല, പതി പത്നി ഓര്‍ വോ, സാണ്ഡ് കി ആംഗ്, ബദായി ദോ, സൊഞ്ചിരിയ്യ, ഗോവിന്ദ നാം മേര തുടങ്ങി നിരവധി സിനിമകളിലും കയ്യടി നേടാന്‍ ഭൂമിയ്ക്ക് സാധിച്ചു. ഇതിനിടെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ ക്രിട്ടിക്സ് പുരസ്‌കാരവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയറുമൊക്കെ നേടിയെത്തുകയും ചെയ്തു.

അഫ്വാ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താങ്ക്യു ഫോര്‍ കമ്മിംഗ് ആണ് പുതിയ സിനിമ. പിന്നാലെ ദ ലേഡി കില്ലര്‍, മേരി പത്നി കാ റീമേക്ക്, ഭക്ശക് എന്നീ സിനിമകളും അണിയറയിലുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X