നിർമ്മാതാവ് കൂടെ കിടക്കണമെന്ന് പറഞ്ഞു; ആ നടനും മോശമായി പെരുമാറി: വെളിപ്പെടുത്തി അങ്കിത

ടെലിവിഷന്‍ രംഗത്തെ താരമാണ് അങ്കിത ലോഖണ്ഡെ. പവിത്ര രിഷ്ത എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ് അങ്കിത താരമായി മാറുന്നത്. സുശാന്ത് സിങ് രജ്പുത് ആയിരുന്നു പരമ്പരയിലെ നായകന്‍. പിന്നാലെ സുശാന്തും അങ്കിതയും ജീവിതത്തിലും ഒരുമിച്ചു. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അങ്കിതയും സുശാന്തും. ഇരുവരും ഏറെനാള്‍ ലിവിംഗ് ടുഗദറിലായിരുന്നു.

എന്നാല്‍ പിന്നീട് അങ്കിതയും സുശാന്തും പിരിഞ്ഞു. ഇരുവരുടേയും പിരിയല്‍ അതുകൊണ്ട് തന്നെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലെത്തിയിരിക്കുകയാണ് അങ്കിത. ബിഗ് ബോസ് സീസണ്‍ 17 മത്സരാര്‍ത്ഥിയാണ് അങ്കിത. തന്റെ ഭര്‍ത്താവ് വിക്കി ജെയ്‌നൊപ്പമാണ് അങ്കിത ബിഗ് ബോസിലെത്തിയിരിക്കുന്നത്. ആദ്യ നാളുകളില്‍ തന്നെ ശ്രദ്ധ നേടാനും വിക്കിയ്ക്കും അങ്കിതയ്ക്കും സാധിച്ചിട്ടുണ്ട്.

സീരിയല്‍ ലോകത്തിന് പുറമെ സിനിമയിലും അങ്കിത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ മിനിസ്‌ക്രീനിലെ വിജയം ബിഗ് സ്‌ക്രീനില്‍ ആവര്‍ത്തിയ്ക്കാന്‍ അങ്കിതയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് കാരണം തനിക്കുണ്ടായ ദുരനുഭവങ്ങളാണെന്നാണ് അങ്കിത നേരത്തെ പറഞ്ഞത്. രണ്ട് തവണ മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും അങ്കിത മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

Ankita Lokhande

''എനിക്ക് നല്ല ബുദ്ധിയുണ്ടായിരുന്നു. ആ മുറിയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് 19-20 വയസായിരുന്നു. എന്ത് തരം കോമ്പ്രമൈസ് ആണ് നിങ്ങളുടെ നിര്‍മ്മാതാവിന് വേണ്ടത് എന്ന് ഞാന്‍ ചോദിച്ചു. പാര്‍ട്ടികള്‍ക്കും ഡിന്നറിനുമൊക്കെ പോകണമോ? '' അങ്കിത പറയുന്നു. നിര്‍മ്മാതാവിന്റെ കൂടെ കിടക്കണം എന്നായിരുന്നു തനിക്ക് ലഭിച്ച ഉത്തരമെന്നാണ് അങ്കിത പറയുന്നത്.

''അത് കേട്ടതും ഞാന്‍ അവന് നല്ലത് തന്നെ കൊടുത്തു. എനിക്ക് തോന്നുന്നത് നിങ്ങളുടെ നിര്‍മ്മാതാവിന് കൂടെക്കിടക്കാന്‍ ഒരു പെണ്ണിനെയാണ് വേണ്ടത് അല്ലാതെ അഭിനയിക്കാന്‍ കഴിവുള്ള ഒരു പെണ്ണിനെയല്ല. അതും പറഞ്ഞ് ഞാനവിടെ നിന്നും പോന്നു. അയാള്‍ പിന്നീട് എന്നോട് മാപ്പ് പറഞ്ഞു. എന്നെ സിനിമയിലെടുക്കാന്‍ ശ്രമിക്കാമെന്നും പറഞ്ഞു. പക്ഷെ നിങ്ങള്‍ ശ്രമിച്ചാലും എടുത്താലും ഞാന്‍ ഈ സിനിമയില്‍ ഇല്ലെന്ന് ഞാന്‍ പറഞ്ഞു'' എന്നും അങ്കിത പറയുന്നു.

ഇതോടെ താന്‍ സിനിമ എന്ന മോഹം മാറ്റിവെച്ചുവെന്നും അങ്കിത പറയുന്നു. എന്നാല്‍ രണ്ടാമത് വീണ്ടും സിനിമയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴും തനിക്ക് മോശം അനുഭവമുണ്ടായെന്നാണ് അങ്കിത പറയുന്നത്. ആദ്യത്തെ അനുഭവമുണ്ടാകുമ്പോള്‍ താന്‍ ആരുമല്ല. എന്നാല്‍ രണ്ടാമത്തെ സംഭവമുണ്ടാകുമ്പോള്‍ താന്‍ താരാമായി മാറിയിരുന്നുവെന്നും അങ്കിത ചൂണ്ടിക്കാണിക്കുന്നുണ്ട്.

Ankita Lokhande

''ഞാന്‍ വീണ്ടും സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. അയാളുമായി ഷെയ്ക്ക് ഹാന്‍ഡ് ചെയ്തപ്പോള്‍ തന്നെ എനിക്ക് മനസിലായി. ഞാന്‍ പേര് പറയുന്നില്ല. അയാളൊരു വലിയ നടനായിരുന്നു. എനിക്ക് മോശം വൈബ് കിട്ടിയതും ഞാന്‍ കൈ വലിച്ചു. എനിക്ക് മനസിലായി, ഇനിയൊന്നും നടക്കാന്‍ പോകുന്നില്ല. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ ഇടമാണ്. ഞാനത് മനസിലാക്കുകയും അവിടെ നിന്നും പോരുകയും ചെയ്തു'' എന്നാണ് അങ്കിത പറഞ്ഞത്.

അതേസമയം ബിഗ് ബോസ് വീട്ടിലെ തുടക്കത്തിലെ നാളുകള്‍ വ്യക്തിപരമായി അങ്കിതയ്ക്ക് കയറ്റിറക്കങ്ങളുടേതായിരുന്നു. ഭര്‍ത്താവിനൊപ്പമാണ് അങ്കിത ബിഗ് ബോസിലെത്തിയിരിക്കുന്നത്. എപ്പോഴും കൂടെയുണ്ടാകും എന്ന് വാക്ക് തന്ന ഭര്‍ത്താവ് ഷോയില്‍ വന്ന ശേഷം തന്നെ അവഗണിക്കുകയാണെന്നും എപ്പോഴും മറ്റുള്ളവരുടെ കൂടെയാണെന്നുമാണ് അങ്കിത പറഞ്ഞത്. തനിക്ക് കടുത്ത ഏകാന്തത അനുഭവിക്കേണ്ടി വരുന്നതായും താരം പറഞ്ഞു. പൊട്ടിക്കരഞ്ഞ അങ്കിതയോട് വിക്കി മാപ്പ് പറയുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X