അവള്‍ കൊച്ചുപെണ്ണ്, എന്നെ പോലെ 'ഫുള്‍ പാക്കേജ്' സ്ത്രീയല്ല; അമീഷയെ കളിയാക്കി ബിപാഷ
താരങ്ങള്‍ക്കിടയിലെ വഴക്കുകളും പ്രശ്‌നങ്ങളുമൊക്കെ ബോൡവുഡില്‍ പതിവാണ്. പരസ്യമായി തന്നെ പലരും സഹതാരത്തെക്കുറിച്ച് മോശം പ്രസ്താവനകള്‍ നടത്തിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നാണ് അമീഷ പട്ടേലും ബിപാഷ ബസുവും തമ്മിലുണ്ടായ വഴക്ക്. കോഫി വിത്ത് കരണിന്റെ ആദ്യ സീസണില്‍ അതിഥിയായി എത്തിയപ്പോഴാണ് ബിപാഷ അമീഷയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
ജിസം എന്ന ചിത്രത്തിലൂടെയാണ് ബിപാഷ താരമാകുന്നത്. ജോണ്‍ എബ്രഹാം ആയിരുന്നു ചിത്രത്തിലെ നായകന്‍. 2003 ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമാവുക മാത്രമല്ല, ബിപാഷയും ജോണും താരങ്ങളായി മാറുകയും ചെയ്തു. ചിത്രത്തിലെ ബിപാഷയുടെ ഗ്ലാമറസ് രംഗങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെ ബോളിവുഡില്‍ ഗ്ലാമര്‍ എന്നതിന്റെ നിര്‍വചനമായി മാറുകയായിരുന്നു ബിപാഷ.

പിന്നീടാണ് ബിപാഷ കോഫി വിത്ത് കരണിലെത്തുന്നത്. ഈ സമയത്ത് അവതാരകനായ കരണ്‍ ജോഹര്‍ ബിപാഷയോട് ജിസമിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സംസാരത്തിനിടെ ബിപാഷയുടെ കഥാപാത്രത്തെക്കുറിച്ച് അമീഷ പറഞ്ഞത് കരണ്‍ ചൂണ്ടിക്കാണിച്ചു. താന്‍ ഒരിക്കലും അതുപോലൊരു വേഷം ചെയ്യില്ല, കാരണം തന്റെ മുത്തശ്ശിയ്ക്ക് അത് ഇഷ്ടമാകില്ല എന്നാണ് അമീഷ പറഞ്ഞത്. ഇതില്‍ എന്താണ് പ്രതികരണം എന്ന് കരണ്‍ ബിപാഷയോട് ചോദിച്ചു.
''എനിക്ക് പറയാനുള്ളത് ജിസം പോലൊരു സിനിമ ചെയ്യാനുള്ള ശരീരം അമീഷയ്ക്ക് ഇല്ല എന്നാണ്. സത്യസന്ധമായി പറയുകയാണ്. അവള്‍ക്ക് ഒരിക്കലും ജിസം ചെയ്യാനാകില്ല. അതിന് ഒരു സ്ത്രീയായിരിക്കണം. ഫുള്‍ പാക്കേജ് ആയിരിക്കണം. അവളുടെ ശരീരം അത്തരത്തിലുള്ളതല്ല. ശരീരം മാത്രമല്ല, ശക്തമായ വ്യക്തിത്വവും വേണം. അവള്‍ക്ക് ഭയങ്കര ഒതുക്കമാണ്. ചെറുതുമാണ്. അവളുടെ ഫ്രെയിം മൊത്തം തെറ്റാണ്. അവള്‍ ഈ റോളിന് ചേരില്ല'' എന്നാണ് ബിപാഷ നല്‍കിയ മറുപടി.
പിന്നാലെ അമീഷ ബിപാഷയുടെ ശരീരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവും കരണ്‍ ജോഹര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിപാഷയുടെ ഇടുപ്പ് വലുതാണെന്ന് അമീഷ പറഞ്ഞിട്ടുണ്ടെന്നാണ് കരണ്‍ പറഞ്ഞത്. ''ഞാന്‍ അമീഷയോട് നന്ദി പറയുന്നു. എന്റെ ഇടുപ്പ് വലുതായിരുന്നു. പക്ഷെ ഇപ്പോള്‍ ചെറുതാണ്'' എന്നാണ് ബിപാഷ നല്‍കിയ മറുപടി.
2001 ല്‍ പുറത്തിറങ്ങിയ അജ്‌നബിയായിരുന്നു ബിപാഷയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് റാസ് എന്ന ഹിറ്റ് ചിത്രത്തിലും അഭിനയിച്ചു. പക്ഷെ 2003 ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തിലൂടെയാണ് ബിപാഷ താരമായി മാറുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. 2000 ല്‍ ഹൃത്വിക് റോഷനൊപ്പം കഹോ ന പ്യാര്‍ ഹേയിലൂടെയാണ് അമീഷ അരങ്ങേറിയത്. ചിത്രം ബ്ലോക്ബസ്റ്റര്‍ ആയതോടെ അമീഷ വലിയ താരമായി മാറി. എന്നാല്‍ പിന്നീട് ആ വിജയം ആവര്‍ത്തിക്കാന്‍ അമീഷയ്ക്ക് സാധിച്ചില്ല.

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരമായി ബിപാഷ മാറിയെങ്കിലും അമീഷ പരാജയങ്ങളിലേക്ക് വീണു പോയി. ത്രില്ലര്‍ സിനിമകളാണ് ബിപാഷയെ താരമാക്കുന്നത്. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഈയ്യടുത്താണ് ബിപാഷ ബസു വിവാഹിതായത്. നടന്‍ കരണ്‍ സിംഗ് ഗ്രോവറിനെയാണ് ബിപാഷ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഈയ്യടുത്ത് കുഞ്ഞ് ജനിച്ചിരുന്നു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വരികയാണ് അമീഷ പട്ടേല്‍. സണ്ണി ഡിയോള്‍ നായകനായ ഗദ്ദാര്‍ 2വിലൂടെയാണ് അമീഷയുടെ തിരിച്ചുവരവ്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും ഇരുവരും തന്നെയായിരുന്നു നായികയും നായകനും. ചിത്രം മികച്ച വിജയമായി മാറിയിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











