പഴം മാത്രം കഴിച്ച് ദിവസങ്ങള്‍ തള്ളി നീക്കി, പത്ത് രൂപയുടെ ഊണ് കാമുകനുമായി പങ്കിട്ട് ജീവിച്ചു; ബിപാഷ പറയുന്നു

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ബിപാഷ ബസു. മോഡലിംഗിലൂടെ സിനിമയിലെത്തിയ ബിപാഷ ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെയാണ് സ്വന്തമായൊരു ഇടം നേടിയെടുത്തത്. ഇന്ന് ഒരുപാട് ആരാധകരുള്ള, പലര്‍ക്കും പ്രചോദനമായി മാറിയ ബിപാഷ തന്റെ തുടക്കകാലത്ത് നേരിട്ടത് കഠിനമായ വെല്ലുവിളികളായിരുന്നു. നടന്‍ ഡീനോ മോറിയയും ബിപാഷയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. രണ്ടു പേരും കരിയറിന്റെ തുടക്കത്തിലായിരുന്നു. കൃത്യമായ വരുമാനമില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധികള്‍ തന്നെ ഇരുവര്‍ക്കും ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

1996 മുതല്‍ 2002 വരെയുള്ള കാലത്തായിരുന്നു ബിപാഷയും ഡീനോ മോറിയേയും തമ്മില്‍ പ്രണയത്തിലായിരുന്നത്. ഒരിക്കല്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കരിയറിന്റെ തുടക്കകാലത്ത് നേരിട്ടിരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ബിപാഷ തന്നെ മനസ് തുറന്നിരുന്നു. ഒരേസമയം കരിയര്‍ പച്ചപിടിപ്പിക്കേണ്ടതും ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ വരികയും ചെയ്തിരുന്നിരുന്നു ആ കാലത്ത്. താനും ഡീനോ മോറിയയും പത്ത് രൂപയുടെ ഊണ് പങ്കിട്ടിരുന്ന കാലത്തെക്കുറിച്ചും താരം മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

പഴം മാത്രം കഴിച്ച്

''തുടക്കത്തില്‍ ജീവിതം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. എത്രമാത്രം കഷ്ടപ്പാടുണ്ടെന്ന് എനിക്ക് വീട്ടുകാരോട് പറയാന്‍ പറ്റില്ലായിരുന്നു. ദിവസങ്ങളോളം പണമില്ലാതെയിരുന്നിട്ടുണ്ട്. പഴം മാത്രം കഴിച്ച് ദിവസങ്ങള്‍ തള്ളി നീക്കിയിട്ടുണ്ട്. ഞാനും ഡീനോ മോറിയയും പത്ത് രൂപയുടെ ഊണ് വാങ്ങിയ ശേഷം പങ്കിടുമായിരുന്നു. ഞാന്‍ ചോറ് കഴിക്കുമ്പോള്‍ അവന്‍ ചപ്പാത്തി കഴിക്കും. ഞങ്ങള്‍ ഒരുമിച്ച് റസ്‌റ്റോറന്റില്‍ പോയി ഒരു ഐസ് ക്രീം മാത്രം ഓര്‍ഡര്‍ ചെയ്ത് മണിക്കൂറുകളോളം അവിടെ തന്നെ ഇരിക്കുമായിരുന്നു'' എന്നായിരുന്നു ബിപാഷ പറഞ്ഞത്.

കഠിനാധ്വാനത്തിലൂടെ

അന്നത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മറി കടന്ന് കഠിനാധ്വാനത്തിലൂടെ ബിപാഷയും ഡീനോയും ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. റാസ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. എന്തായാലും 2002 ല്‍ ഇരുവരും പിരിഞ്ഞു. പിന്നീടാണ് ബിപാഷ നടന്‍ ജോണ്‍ എബ്രഹാമുമായി പ്രണയത്തിലാകുന്നത്. ബോളിവുഡിലെ ഹോട്ട് കപ്പിളായിരുന്നു ബിപാഷയും ജോണും. ഇരുവരും വിവാഹം കഴിക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

കാലാന്തരത്തില്‍

കാലാന്തരത്തില്‍ ബിപാഷ നടന്‍ കരണ്‍ സിംഗ് ഗ്രോവറുമായി പ്രണയത്തിലാവുകയും കരണിനെ വിവാഹം കഴിക്കുകയുമായിരുന്നു. 2016 ലായിരുന്നു കരണും ബിപാഷയും തമ്മിലുള്ള വിവാഹം. മോഡലിംഗിലും അഭിനയത്തിലും സ്വന്തമായൊരു ഇടം നേടിയ ബിപാഷ അവസാനം അഭിനയിച്ച സിനിമ 2016 ല്‍ പുറത്തിറങ്ങിയ എലോണ്‍ ആണ്. ചിത്രത്തില്‍ കരണും പ്രധാന വേഷത്തിലെത്തിയിരുന്നു. അതേസമയം ഡീനോ മോറിയയും ബോളിവുഡിലെ സ്ഥിരം സാന്നിധ്യമായി മാറി. ഈയ്യടുത്ത് പുറത്തിറങ്ങിയ ഹോട്ട്‌സ്റ്റാര്‍ സീരീസായ എമ്പയറിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഒടിടിയിലും സാന്നിധ്യം

1996 ല്‍ പുറത്തിറങ്ങിയ അജ്‌നബി എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ അരങ്ങേറ്റം. ചിത്രത്തില്‍ നെഗറ്റീവ് വേഷമാണ് ബിപാഷ അവതരിപ്പിച്ചത്. ഈ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയറും ബിപാഷയെ തേടിയെത്തി. റാസ് ആണ് ബിപാഷയെ താരമാക്കി മാറ്റിയ സിനിമ. പിന്നീട് ജിസം, നോ എന്‍ട്രി, ഫിര്‍ ഹേരാ ഫേരി, കോര്‍പ്പറേറ്റ്, ഓംകാര, ധൂം 2, റേസ് തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2020 ല്‍ ഡെയ്ഞ്ചറസ് എന്ന സീരീസിലൂടെ ഒടിടിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ബിപാഷ ബസു.

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X