മാധുരിയും അനിലും കടുത്ത പ്രണയത്തില്‍! വാര്‍ത്തയറിഞ്ഞ് ഭാര്യ സെറ്റിലെത്തി; പിന്നാലെ മാധുരി ചെയ്തത്!
ബോളിവുഡിലെ എക്കാലത്തേയും വലിയ താര ജോഡികളിലൊന്നാണ് മാധുരി ദീക്ഷിതും അനില്‍ കപൂര്‍. ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ രണ്ടു പേര്‍. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ ലഭിച്ചത് സൂപ്പര്‍ ഹിറ്റുകളായിരുന്നു. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് പ്രകടനങ്ങളും സിനിമകളും നല്‍കാന്‍ അനിലിനും മാധുരിയ്ക്കും സാധിച്ചിട്ടുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം 2019 ല്‍ ഇരുവരും ബിഗ് സ്‌ക്രീനില്‍ വീണ്ടും ഒരുമിക്കുകയും ചെയ്തിരുന്നു.
തൊണ്ണൂറുകളില്‍ ബോളിവുഡിലെ നമ്പര്‍ ജോഡിയായിരുന്നു അനിലും മാധുരിയും. ഓണ്‍ സ്‌ക്രീനിലെ ഈ ഹിറ്റ് ജോഡി ഓഫ് സ്‌ക്രീനില്‍ വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കുമ്പോള്‍ അവര്‍ക്കിടയില്‍ നല്ല കെമിസ്ട്രിയുണ്ടായിരുന്നു. എന്നാല്‍ ഈ ഓണ്‍ സ്‌ക്രീനിലെ കെമിസ്ട്രിയും ഓഫ് സ്‌ക്രീനിലെ സൗഹൃദവും ഇരുവരേയും എത്തിച്ചത് ഗോസിപ്പ് കോളങ്ങളിലായിരുന്നു.

റീലിലെ ജോഡി റിയലിലും ജോഡിയായി മാറുന്നതായുള്ള ഗോസിപ്പുകള്‍ ഒരുകാലത്ത് വളരെ സജീവമായിരുന്നു. തങ്ങളുടെ സെറ്റില്‍ ഇരുവരും ഒരുമിച്ച് ധാരാളം സമയം ചെലിവടുമായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാം ഒരു ദിവസം അവസാനിക്കുകയായിരുന്നു.
അനിലും മാധുരിയും അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വളരെ സജീവമായിരുന്നു. ഈ സമയത്ത് ഇരുവരും തങ്ങളുടെ കരിയറിലെ പീക്കിലൂടെ കടന്നു പോവുകയായിരുന്നു. മാധുരിയുമായുള്ള പ്രണയ വാര്‍ത്തകള്‍ സജീവമാകുന്ന കാലത്ത് അനില്‍ കപൂര്‍ വിവാഹിതനും അച്ഛനുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അനിലിന്റെ സെറ്റിലേക്ക് ഭാര്യ സുനിതയും മക്കളും മക്കളുമെത്തുന്നത്.
അനിലിനെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കണ്ടതോടെ മാധുരി ദീക്ഷിത് വലിയൊരു തീരുമാനമെടുത്തു. അനിലില്‍ നിന്നും അകലം പാലിക്കുക എന്നതായിരുന്നു മാധുരിയുടെ തീരുമാനം. ഇതിന് വേണ്ടി അനിലിനൊപ്പം ഇനി സിനിമ ചെയ്യില്ല എന്ന് തന്നെ മാധുരി ദീക്ഷിത് തീരുമാനിച്ചു. പിന്നീടൊരു അഭിമുഖത്തില്‍ മാധുരി തന്നെ ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു. അനിലിന്റെ കുടുംബത്തിന് ദോഷം വരരുതെന്ന് കരുതിയാണ് താന്‍ അത്തരത്തിലൊരു തീരുമാനം എടുത്തതെന്നായിരുന്നു മാധുരി പറഞ്ഞത്.
പിന്നീടാണ് മാധുരി ദീക്ഷിത് ഡോക്ടറായ ശ്രീരാം മാധവ് നേനെയുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം മാധുരിയും ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. എന്നാല്‍ അധികനാള്‍ മാധുരിയ്ക്ക് ക്യാമറയ്ക്ക് മുന്നില്‍ നിന്നും മാറി നില്‍ക്കാനായില്ല. ഒരിടവേളയ്ക്ക് ശേഷം 2007 ല്‍ പുറത്തിറങ്ങിയ ആജ നച്ച്‌ലെ എന്ന ചിത്രത്തിലൂടെയാണ് മാധുരി മടങ്ങിയെത്തുന്നത്. ചിത്രം വന്‍ വിജയമായില്ലെങ്കിലും മാധുരിയുടെ തിരിച്ചുവരവ് ശ്രദ്ധിക്കപ്പെട്ടു.

എന്തായാലും മാധുരിയും അനിലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നു. ഇരുവരും ഒരുമിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ ഏറെ സന്തോഷം അറിയിക്കാറുമുണ്ട്. മലംഗ് ആയിരുന്നു അനില്‍ കപൂറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആദിത്യ റോയ് കപൂര്‍, ദിഷ പഠാനി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. മോഹിത് സൂരിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. കരണ്‍ ജോഹര്‍ ഒരുക്കുന്ന തക്ത് ആണ് അനിലിന്റെ പുതിയ സിനിമ.
കലങ്ക് ആണ് മാധുരിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സഞ്ജയ് ദത്തും മാധുരിയും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമായിരുന്നു കലങ്ക്. വരുണ്‍ ധവാന്‍, ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പിന്നാലെ ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും മാധുരി സജീവമായി മാറി. ഈയ്യടുത്തായിരുന്നു മാധുരി തന്റെ ഒടിടി എന്‍ട്രി നടത്തിയത്.


Click it and Unblock the Notifications











