കാമുകി ഉണ്ടായിരിക്കെ മംമ്ത കുല്‍ക്കര്‍ണിയെ കിടപ്പറയിലേക്ക് ക്ഷണിച്ച് ബോബി ഡിയോള്‍; വായടപ്പിച്ച് നടി
വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് മംമ്ത കുല്‍ക്കര്‍ണി. ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു മംമ്ത കുല്‍ക്കര്‍ണി. എന്നാല്‍ പിന്നീട് വിവാദങ്ങളും തുടര്‍ പരാജയങ്ങളും മൂലം മംമ്തയുടെ കരിയര്‍ അവസാനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം മംമ്ത കുല്‍ക്കര്‍ണി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത് തന്റെ പുതിയ അവതാരത്തിലൂടെയാണ്. കഴിഞ്ഞ ദിവസമാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് മംമ്ത കുല്‍ക്കര്‍ണി സന്യാസം സ്വീകരിക്കുന്നത്.
മഹാ കുംഭമേളയുടെ ഭാഗമായിട്ടാണ് മംമ്ത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതും വിവാദമായി മാറി. മംമ്തയെ സന്യാസിയാക്കാനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ഇതിനിടെ താരം സന്യാസിയായത് പണം അങ്ങോട്ട് നല്‍കിയിട്ടാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ വീണ്ടുമൊരു വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ് മംമ്ത കുല്‍ക്കര്‍ണി.

ഒരുകാലത്ത് മംമ്ത കുല്‍ക്കര്‍ണിയ്ക്ക് ബോളിവുഡിലുണ്ടായിരുന്ന സ്വാധീനം വളരെ വലുതായിരുന്നു. വലിയ നിര്‍മ്മാതാക്കളും സംവിധായകരുമെല്ലാം മംമ്തയുടെ ഡേറ്റിനായി പിന്നാലെ നടന്നു. മംമ്തയുടെ ഡാന്‍സും വന്‍ഹിറ്റായിരുന്നു. മലയാളത്തിലടക്കം മംമ്ത കുല്‍ക്കര്‍ണിയുടെ ഡാന്‍സ് നമ്പറുകള്‍ ഇടം നേടിയിരുന്നു. ഓണ്‍ സ്‌ക്രീനിലെ താരം പക്ഷെ ഓഫ് സ്‌ക്രീനില്‍ എന്നും വിവാദനായികയായിരുന്നു.
അതേസമയം താരങ്ങള്‍ക്കിടയില്‍ പോലും മംമ്തയുടെ സൗന്ദര്യത്തിന് ഒരുപാട് ആരാധകരുണ്ടായിരുന്നുവെന്നതും വസ്തുതതയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബര്‍സാത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ബോബി ഡിയോള്‍ മംമ്തയോട് ഒരു രാത്രി തന്നോടൊപ്പം ചെലവിടാന്‍ അഭ്യര്‍ത്ഥിച്ചുവെന്ന് റഇപ്പോര്‍ട്ടുകളുണ്ട്. നടന്‍ മിഥുന്‍ ചക്രവര്‍ത്തി വഴിയായിരുന്നു മംമ്തയും ബോബിയും പരിചയപ്പെടുന്നത്.
ഇരുവരും ഒരേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. പിന്നാലെ ഇരുവരും സുഹൃത്തുക്കളായി മാറി. ഒരു ദിവസം സംസാരിക്കുന്നതിനിടെ ബോബി ഡിയോള്‍ മംമ്തയോട് ഒരു രാത്രി തനിക്കൊപ്പം ചെലവിടാമോ എന്ന് ചോദിക്കുകയായിരുന്നു. ഈ സമയത്ത് ബോബി ഡിയോള്‍ നടി പൂജ ഭട്ടുമായി പ്രണയത്തിലായിരുന്നു. ഇതേക്കുറിച്ച് മംമ്തയ്ക്കും അറിവുണ്ടായിരുന്നു. കാമുകിയുണ്ടായിരിക്കെ തന്നെ ബോബിയില്‍ നിന്നുണ്ടായ ഈ സമീപനം മംമ്തയ്ക്ക് ദഹിക്കുന്നതായിരുന്നില്ല. പോയി പൂജയുടെ അനുവദി വാങ്ങി വന്നാല്‍ താന്‍ പരിഗണിക്കാം എന്നായിരുന്നു ബോബി ഡിയോളിന് മംമ്ത കുല്‍ക്കര്‍ണി നല്‍കിയ മറുപടി.

ബോളിവുഡിലെ സൂപ്പര്‍ താര കുടുംബത്തില്‍ നിന്നുമാണ് ബോബി ഡിയോള്‍ സിനിമയിലെത്തുന്നത്. അച്ഛന്‍ ധര്‍മ്മേന്ദ്രയും സഹോദരന്‍ സണ്ണി ഡിയോളും തുറന്നു നല്‍കിയ പാതയിലൂടെയാണ് ബോബി കടന്നുവരുന്നത്. അധികം വൈകാതെ തന്നെ വലിയ താരമായി മാറുകയും ചെയ്തു. പൂജയ്ക്ക് പുറമെ നടി നീലം കോത്താരിയുമായും ബോബി പ്രണയത്തിലായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല.
അതേസമയം സന്യാസിയാകാന്‍ താന്‍ പത്ത് കോടിയെന്ന ആരോപണത്തെ കഴിഞ്ഞ ദിവസം മംമ്ത കുല്‍ക്കര്‍ണി തള്ളിപ്പറഞ്ഞിരുന്നു. പത്ത് കോടി മറന്നേക്കൂ, എന്റെ പക്കല്‍ ഒരു കോടി പോലുമില്ല. എന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. എന്നെ മഹാമണ്ഡലേശ്വര്‍ ആക്കിയപ്പോള്‍ ഗുരുവിന് ദക്ഷിണ നല്‍കാന്‍ രണ്ട് ലക്ഷം രൂപ ഒരാളില്‍ നിന്നും കടം വാങ്ങേണ്ടി വന്നുവെന്നാണ് മംമ്ത പറഞ്ഞു. കൂടാതെ താന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് അങ്ങനൊന്ന് തന്റെ ചിന്തയില്‍ പോലുമില്ലെന്നാണ് മംമ്ത പറഞ്ഞത്.


Click it and Unblock the Notifications











