അച്ഛന്‍ പറഞ്ഞതൊന്നും കേട്ടില്ല, കുടുംബത്തെ അവഗണിച്ചു; ബോബി ഡിയോള്‍ വീടുമായി അകലാനുള്ള കാരണം

ബോളിവുഡിലെ മിന്നും താരമാണ് ബോബി ഡിയോള്‍. ഒരുകാലത്ത് സൂപ്പര്‍ താരമായിരുന്ന ബോബി ഡിയോള്‍ പിന്നീട് തുടര്‍ പരാജയങ്ങളിലൂടെ പ്രഭ മങ്ങിയ താരമായി മാറുകയായിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബോബി ഡിയോള്‍. ഒടിടി സീരീസുകൡലൂടെയാണ് ബോബി ഡിയോള്‍ തിരികെ വരുന്നത്. ഈയ്യടുത്തിറങ്ങിയ ആനിമലിലെ ബോബിയുടെ വില്ലന്‍ വേഷം വലിയ ഹിറ്റായി മാറിയിരുന്നു.

ബോളിവുഡിന്റെ ഐക്കോണിക് നായകന്‍ ധര്‍മ്മേന്ദ്രയുടെ മകനാണ് ബോബി ഡിയോള്‍. മറ്റൊരു സൂപ്പര്‍ താരമായ സണ്ണി ഡിയോളിന്റെ സഹോദരനുമാണ് ബോബി ഡിയോള്‍. ബര്‍സാത്തിലൂടെയായിരുന്നു ബോബിയുടെ അരങ്ങേറ്റം. പിന്നീട് ഗുപ്ത്, ഓര്‍ പ്യാര്‍ ഹോ ഗയേ, സോള്‍ജ്യര്‍ തുടങ്ങി നിരവധി ഹിറ്റുകളില്‍ ബോബി അഭിനയിച്ചു.

Bobby Deol

തന്റെ അച്ഛന്‍ ധര്‍മ്മേന്ദ്രയുമായും സഹോദരന്‍ സണ്ണി ഡിയോളുമായും വളരെ അടുത്ത ബന്ധമാണ് ബോബിയ്ക്കുള്ളത്. അഭിമുഖങ്ങളിലെല്ലാം ബോബി അവരെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ ഒരുകാലത്ത് ബോബി ഡിയോള്‍ തന്റെ കുടുംബത്തില്‍ നിന്നെല്ലാം അകലം പാലിച്ച് നടന്നിരുന്നു. താന്‍ എങ്ങനെയാണ് കുടുംബത്തില്‍ നിന്നും മാറി നടന്നതെന്ന് മുമ്പൊരു അഭിമുഖത്തില്‍ ബോബി ഡിയോള്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്.

''18-ാം വയസിലാണ് ഞാന്‍ ആദ്യമായി ഡിസ്‌കോയില്‍ പോകുന്നത്. അതിന് ശേഷം എനിക്കുള്ളിലെ റിബല്‍ ഉണര്‍ന്നു. വര്‍ഷങ്ങളോളം ഞാന്‍ എന്റെ അച്ഛനേയും അമ്മയേയും അകറ്റി. അച്ഛന്റെ വാക്കുകള്‍ ഞാന്‍ അവഗണിച്ചു. അദ്ദേഹം എന്റെ നന്മയെക്കരുതിയാണ് പറയുന്നതെങ്കിലും പൂര്‍ണമായും അദ്ദേഹത്തിന്റെ വാക്കുകള്‍ അവഗണിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എന്റേയും അച്ഛന്റേയും ബന്ധം ഏറ്റവും സമയത്തിലൂടെ കടന്നു പോകുന്ന സമയമായിരുന്നു അത്'' എന്നാണ് ബോബി ഡിയോള്‍ പറയുന്നത്.

നടി ഹേമ മാലിനിയെ വിവാഹം കഴിക്കുന്നതോടെയാണ് ധര്‍മ്മേന്ദ്ര തന്റെ മക്കളുമായി അകലുന്നത്. നേരത്തെ പ്രകാശ് കൗറിനെ അദ്ദേഹം വിവാഹം കവിച്ചിരുന്നു. ഈ ബന്ധത്തിലെ മക്കളായിരുന്നു സണ്ണിയും ബോബിയും അജീതയും വിജീതയും. ആദ്യ വിവാഹ ബന്ധം അവസാനിപ്പിക്കാതെ തന്നെയാണ് ധര്‍മ്മേന്ദ്ര ഹേമ മാലിനിയെ വിവാഹം കഴിച്ചത്. രണ്ട് മക്കളാണ് ഹേമയ്ക്കും ധര്‍മ്മേന്ദ്രയ്ക്കും. ഇഷയും അഹാനയും.

Bobby Deol

''അദ്ദേഹത്തെ വീട്ടില്‍ മിസ് ചെയ്തിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം എന്നെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കൊണ്ടു പോകും. പക്ഷെ അപ്പോഴും തിരക്കിലായിരിക്കും. എപ്പോഴും ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ക്കായൊരു സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു അദ്ദേഹം. ചിലപ്പോഴൊക്കെ സെറ്റില്‍ തന്നെ കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു അദ്ദേഹം'' എന്നാണ് അച്ഛനെക്കുറിച്ച് ബോബി ഡിയോള്‍ പറയുന്നത്.

എന്തായാലും പിന്നീട് ബോബി അച്ഛനുമായും വീണ്ടും അടുത്തു. 1996 ലായിരുന്നു ബോബി ഡിയോള്‍ താനിയ അഹൂജയെ വിവാഹം കഴിക്കുന്നത്. 2002 ല്‍ ഇരുവരുടേയും മകന്‍ ആര്യമന്‍ ജനിച്ചു. 2004 ല്‍ രണ്ടാമത്തെ മകന്‍ ജനിച്ചപ്പോള്‍ അവന് ബോബി പേരിട്ടത് ധരം എന്നായിരുന്നു. തന്റെ അച്ഛനോടുള്ള ആദരവായിരുന്നു ആ പേര്.

Read more about: dharmendra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X