For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകന്‍ ഷാഹിദിനെ നായകനാക്കാന്‍ ബോബി ഡിയോളിനെ പുറത്താക്കി കരീന; ഞെട്ടിച്ച വെളിപ്പെടുത്തല്‍

  |

  ബോളിവുഡിലെ ഐക്കോണിക് സിനിമകളിലൊന്നാണ് ജബ് വീ മെറ്റ്. ഇംത്യാസ് അലി സംവിധാനം ചെയ്ത ചിത്രം ഇന്നും ഒരുപാട് ആരാധകരുള്ള സിനിമയാണ്. കരീന കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് ജബ് വീ മെറ്റ്. അന്ന് ബോളിവുഡിലെ ജനപ്രീയ പ്രണയ ജോഡിയായിരുന്ന ഷാഹിദ് കപൂറും കരീന കപൂറുമായിരുന്നു ചിത്രത്തിലെ നായകനും നായികയും. കരീനയുടെ ഗീതും ഷാഹിദിന്റെ ആദിത്യയും ഇന്നും ആരാധകര്‍ ഒരുപാട് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളാണ്. ഷാഹിദും കരീനയും തമ്മില്‍ പിന്നീട് പിരിഞ്ഞുവെങ്കിലും ഇരുവരേയും കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ഇംത്യാസ് അലിയുടെ കൈയ്യൊപ്പുള്ള ഈ സിനിമയാണ്.

  കുറുമ്പ് നോട്ടവുമായി ശ്രുതി രജനികാന്ത്, ചിത്രം വൈറലാവുന്നു

  എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ ചിത്രത്തിലെ നായകനായി ആദ്യം മനസില്‍ കണ്ടിരുന്നത് മറ്റൊരു നടനെയായിരുന്നുവെന്നതാണ്. ഷാഹിദ് അവതരിപ്പിച്ച ആദിത്യയെ അവതരിപ്പിക്കാന്‍ സംവിധായകനായ ഇംത്യാസ് ആദ്യം മനസില്‍ കണ്ടിരുന്നത് മറ്റൊരു താരത്തെയായിരുന്നു. അന്ന് ബോളിവുഡിലെ തിരക്കേറിയ താരമായിരുന്ന ബോബി ഡിയോളിനെയായിരുന്നു നായകനായി ഇംത്യാസ് മനസില്‍ കണ്ടിരുന്നത്. എന്നാല്‍ കരീനയായിരുന്നു തന്റെ നായകനായി കാമുകന്‍ ഷാഹിദ് വേണമെന്ന് ആവശ്യപ്പെട്ടത്.

  Kareena Kapoor

  കരീനയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ബോബിയ്ക്ക് പകരം ഷാഹിദ് കപൂര്‍ ചിത്രത്തിലെ നായകനായത്. ഇതേക്കുറിച്ച് പിന്നീടൊരിക്കല്‍ ബോബി തന്നെ മനസ് തുറന്നിരുന്നു. ''അന്ന് അതിന്റെ പേര് ഗീത് എന്നായിരുന്നു. ഞാന്‍ സോച്ചാനാ കണ്ട ശേഷം ഇംത്യാസിനെ വിളിച്ചിരുന്നു. നിങ്ങള്‍ക്ക് നല്ലൊരു ഭാവിയുണ്ടെന്നും അസാധ്യ കഥ പറച്ചിലുകാരന്‍ ആണെന്നും പറഞ്ഞിരുന്നു. എനിക്ക് നിങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം ജബ് വീ മെറ്റിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. പണം മുടക്കാന്‍ ആളുകളെ നോക്കുകയായിരുന്നു'' എന്നായിരുന്നു ബോബി പറഞ്ഞത്. ബോബിയുടെ കസിന്‍ കൂടിയായ അഭയ് ഡിയോള്‍ നായകനായ ചിത്രമായിരുന്നു സോച്ചാ നാ താ.

  അതേസമയം താന്‍ തന്നെയായിരുന്നു ചിത്രത്തിലെ നായികയായി കരീനയുടെ പേര് ഇംത്യാസിന് നിര്‍ദ്ദേശിച്ചതെന്നും ബോബി വെളിപ്പെടുത്തിയിരുന്നു. ബോബിയുടെ ഈ വെളിപ്പെടുത്തല്‍ പലരേയും ഞെട്ടിച്ച ഒന്നായിരുന്നു. ഇരുവരും നേരത്തെ അജ്‌നബീയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതായിരുന്നു ബോബി കരീനയുടെ പേര് നിര്‍ദ്ദേശിക്കാനുണ്ടായ കാരണം. ബോബിയുടെ വാക്കുകളിലേക്ക്.

  ''അവന്‍ വലിയ ചെലവുള്ളൊരു സിനിമ ചെയ്യുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ പേടി. കരീനയാകട്ടെ ഇംത്യാസിനെ കാണാന്‍ പോലും കൂട്ടാക്കിയിരുന്നില്ല. ദിവസങ്ങള്‍ കടന്നു പോയി. പെട്ടെന്നൊരു ദിവസം ഞാന്‍ വായിക്കുന്നത് അഷ്ടവിനായക് ഇംത്യാസ് അലിയുമായി കരാറിലെത്തിയെന്നും കരീന സിനിമ ചെയ്യുന്നുവെന്നുമാണ്. അവള്‍ തന്റെ കാമുക ഷാഹിദ് കപൂറിനെ നായകനാക്കുകയും ചെയ്തു. എന്തൊരു ഇന്‍ഡസ്ട്രിയാണെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്'' എന്നായിരുന്നു ബോബി പറഞ്ഞത്. തീര്‍ത്തും അമ്പരപ്പിച്ചൊരു വെളിപ്പെടുത്തലായിരുന്നു ബോബി ഡിയോള്‍ നടത്തിയത്.

  'കുറച്ച് ദിവസം പുറകെ നടന്നു പിന്നെ ഒപ്പം നടന്നു', പ്രണയ കഥ വെളിപ്പെടുത്തി ആനന്ദ് നാരായൺ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്നാല്‍ അധികനാള്‍ കഴിയും മുമ്പ് തന്നെ കരീനയും ഷാഹിദും പിരിയുകയായിരുന്നു. പ്രണയ ബന്ധം പിരിഞ്ഞ ശേഷം ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പരസ്പരം മുഖം കൊടുക്കാന്‍ പോലും ഇരുവരും കൂട്ടാക്കാറില്ല. ഇന്നും ഇരുവരും പരസ്പരം അകലം പാലിക്കുകയാണ്. അതേസമയം ഇന്ന് രണ്ടു പേരും സ്വന്തം ജീവിതത്തില്‍ ഒരുപാട് മുന്നോട്ട് വരികയും ചെയ്തു. കരീന പിന്നീട് നടന്‍ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. മീര രജ്പുത്തിനെയാണ് ഷാഹിദ് കപൂര്‍ വിവാഹം കഴിച്ചത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം ബോബി ഡിയോള്‍ വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. ആശ്രമം എന്ന സീരീസിലൂടെയായിരുന്നു ബോബിയുടെ തിരിച്ചുവരവ്.

  Read more about: kareena kapoor shahid kapoor
  English summary
  When Bobby Deol Was Replaced By Shahid Kapoor In Jab We Met As Per Kareena Kapoor's Request
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X