For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറത്തിന്റെ പേരില്‍ കളിയാക്കി അക്ഷയ് കുമാര്‍; വിഷാദരോഗിയാക്കി, സിനിമ വിടാന്‍ തോന്നിയെന്ന് ശാന്തിപ്രിയ

  |

  ബോൡവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടോ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് അക്ഷയ് കുമാര്‍. കരിയറിന്റെ ആദ്യ പകുതിയില്‍ ആക്ഷന്‍ കഥാപാത്രങ്ങളായിരുന്നു അക്ഷയ് കുമാര്‍ ചെയ്തിരുന്നത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയായിരുന്നു പല അപകടം പിടിച്ച സ്റ്റണ്ടുകളും അക്ഷയ് ചെയ്തിരുന്നത്. കില്ലാഡി കുമാര്‍ എന്ന് താരത്തിന് പേരും വീണിരുന്നു.

  Also Read: ബാഹുബലി താരം പ്രഭാസിന്റെ വിവാഹം ഉടനുണ്ടാകുമോ? പ്രവചനവുമായി ജ്യോതിഷി

  എന്നാല്‍ തന്റെ കരിയറിന്റെ രണ്ടാം പകുതിയില്‍ കോമഡി കഥാപാത്രങ്ങളും സിനിമകളും ചെയ്ത് തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു അക്ഷയ് കുമാര്‍. ബോളിവുഡിലെ മറ്റ് താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് അക്ഷയ് കുമാര്‍. ബോളിവുഡിലെ നിശാപ്പാര്‍ട്ടികളില്‍ പോകുന്ന പതിവില്ലാത്ത താരമാണ് അക്ഷയ് കുമാര്‍. എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്ന താരമാണ് അക്ഷയ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്നുണ്ട് അക്ഷയ്.

  1991 ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രമായ സൗഗന്ധിലൂടെ അരങ്ങേറിയ നടിയാണ് ശാന്തിപ്രിയ. തന്റെ ഇരുണ്ട നിറത്തിന്റെ പേരില്‍ അക്ഷയ് കുമാര്‍ തന്നെ അപമാനിച്ചതിനെക്കുറിച്ച് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു ശാന്തിപ്രിയ. നൂറോളം പേര്‍ക്ക് മുന്നില്‍ വച്ച് തന്നെ അപമാനിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയത്. ആ സംഭവത്തോടെ തനിക്ക് വിഷാദരോഗമായെന്നും സിനിമ തന്നെ ഉപേക്ഷിക്കാന്‍ തോന്നിയെന്നുമാണ് ശാന്തിപ്രിയ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''സൗഗന്ധിന് ശേഷം ഞാന്‍ അക്ഷയ് കുമാറിനൊപ്പം ഇക്കെ പേ ഇക്ക എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതിലേതൊരു മോഡേണ്‍ കഥാപാത്രമായിരുന്ന. എനിക്ക് ഷോര്‍ട്ട് ഡ്രസ് ധരിക്കണമായിരുന്നു. ഡ്രസുകളുടെ കൂടെ സ്‌റ്റോക്കിംഗ്‌സ് ധരിക്കുമായിരുന്നു ഞാന്‍. അക്ഷയ് എന്നെ കളിയാക്കുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോള്‍, സ്‌റ്റോക്കിംഗ്‌സ് ധരിച്ചതിനാല്‍ എന്റെ കാല്‍ കൂടുതല്‍ ഇരുണ്ടതായിരുന്നു. അക്ഷയ്ക്ക് പുറമെ പങ്കജ് ധീര്‍, ചാന്ദനി, പൃഥ്വി, രാജ് സിപ്പി തുടങ്ങിയവരും മേക്കപ്പ് മാനും സ്‌പോട്ട് ബോയുമെല്ലാം അവിടെയുണ്ടായിരുന്നു'' ശാന്തിപ്രിയ പറയുന്നു.

  ''നൂറോളം പേരുണ്ടായിരുന്നു അവിടെ. അവര്‍ക്കെല്ലാം മുമ്പില്‍ വച്ച് അക്ഷയ് കുമാര്‍ പറഞ്ഞു ശാന്തി പ്രിയയുടെ കാലില്‍ രക്തം കട്ട പിടിച്ചിരിക്കുകയാണെന്ന്. അത് പലവട്ടം ആവര്‍ത്തിച്ചു. പക്ഷെ എനിക്ക് ആദ്യം മനസിലായിരുന്നില്ല. എന്താണ് പറയുന്നതെന്ന് ചോദിച്ചു. നിന്റെ കാല്‍മുട്ട് നോക്കെന്ന് പറഞ്ഞു. അത് കേട്ടതും ഞാന്‍ ഞെട്ടി. എങ്ങനെ പ്രതികരണമെന്ന് മനസിലായില്ല. മറ്റുള്ളവരെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. ഇത്രയും പേരുടേയും മുന്നില്‍ വച്ച് അക്ഷയ്ക്ക് എങ്ങനെയാണ് ഇങ്ങനെ പറയാന്‍ സാധിക്കുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അമ്പരന്നു'' താരം ഓര്‍ക്കുന്നു.

  അതേസമയം അക്ഷയ് കുമാറും താനും ഇപ്പോള്‍ സുഹൃത്തുക്കളാണെന്നും താന്‍ താരത്തെക്കുറിച്ച് പരാതിപ്പെടുകയല്ലെന്നും ശാന്തിപ്രിയ വ്യക്തമാക്കുന്നുണ്ട്. നിറത്തിന്റേയും മറ്റും പേരില്‍ തമാശ പറയുമ്പോള്‍ അത് ആളുകളെ വേദനിപ്പിക്കാം എന്നതിന്റെ തെളിവാണ് ഈ സംഭവമെന്നാണ് ശാന്തിപ്രിയ പറയുന്നത്. അക്ഷയ് മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചതല്ലെന്നും താരം പറയുന്നുണ്ട്.

  അതേസമയം തന്റെ കരിയറില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് അക്ഷയ് കുമാര്‍ കടന്നു പോകുന്നത്. സമീപകാലത്ത് അക്ഷയുടേതായി നിരവധി സിനിമകളില്‍ ഒടിടിയിലും തീയേറ്ററിലുമായി റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ സൂര്യവംശിയൊഴികെയുള്ള സിനിമകളെല്ലാം തന്നെ തീയേറ്ററില്‍ ഏറ്റുവാങ്ങിയത് പരാജയമായിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രക്ഷാ ബന്ധനും കടുത്ത പരാജയം തന്നെ ഏറ്റുവാങ്ങി.

  പരാജയങ്ങള്‍ തുടര്‍ച്ചയാകുമ്പോഴും എല്ലാ മാസവും ഒരു സിനിമ എന്ന കണക്കിന് റിലീസ് ചെയ്യുന്നതിന് അക്ഷയ് കുമാറിനെ സോഷ്യല്‍ മീഡിയ നിരന്തരം വിമര്‍ശിക്കാറുണ്ട്. താരത്തിന്റെ എട്ട് മണിക്കൂര്‍ ജോലി എന്ന രീതിയും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇത്ര അലസമായും, കമ്മിറ്റ്‌മെന്റ് ഇല്ലാതേയും സിനിമ ചെയ്യുന്നതാണ് പരാജയം തുടര്‍ക്കഥയാകാനുള്ള കാരണമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പുറത്തിറങ്ങാനുള്ള അക്ഷയ് കുമാര്‍ സിനിമകളില്‍ ആരാധകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്ന് സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്കാണ്. സുധ കൊങ്കരയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തമിഴിലെ നായകന്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്. രാധിക മദന്‍ ആണ് സിനിമയിലെ നായിക. വീണ്ടും റീമേക്ക് ഒരുക്കുന്നതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുമ്പോഴും ഈ സിനിമ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

  Read more about: akshay kumar
  English summary
  When Bollywood Star Akshay Kumar Moke Shantipriya In Front Of People For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X