സാറയുടെ മുടി പറിക്കാന്‍ നോക്കിയ ആരാധിക, ആദിത്യയെ ചുംബിക്കാന്‍ ശ്രമിച്ച ആരാധിക; താരങ്ങള്‍ നേരിട്ടത്
താരങ്ങളെ സംബന്ധിച്ച് ജീവിതത്തില്‍ ഒരിക്കലും ലഭിക്കാത്ത ഒന്നാണ് സ്വകാര്യത എന്നത്. താരങ്ങള്‍ എവിടെ പോയാലും അവര്‍ക്ക് ചുറ്റും ആളുകള്‍ കൂടും. ഇത്തരം സമയങ്ങളില്‍ പലപ്പോഴും താരങ്ങളുടെ സുരക്ഷിതത്വവും വെല്ലുവിളിക്കപ്പെട്ടേക്കാം. താരങ്ങളും വ്യക്തികളാണെന്നും അവര്‍ക്കും എല്ലാവരേയും പോലെ സ്വകാര്യതയും വ്യക്തിത്വവുമുണ്ടെന്ന് പലപ്പോഴും ആരാധകര്‍ മറക്കാറുണ്ട്.
താരങ്ങളോട് പൊതു ഇടത്ത് വച്ച് ആരാധകര്‍ മോശമായി പെരുമാറിയ സംഭവങ്ങള്‍ ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇത്തരക്കാരുടെ മോശം സമീപനങ്ങളുടെ ഇരകളായി മാറാറുള്ളത് നടിമാരായിരിക്കും. എന്നാല്‍ നടന്മാരും ആരാധകരില്‍ നിന്നും പൂര്‍ണമായും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതാണ് ചില താരങ്ങളുടെ അനുഭവങ്ങള്‍. ഇവിടെയിതാ ആരാധകരില്‍ നിന്നും മോശം സമീപനം നേരിട്ട ചില താരങ്ങളെക്കുറിച്ച് വായിക്കാം.

ബോളിവുഡിലെ താരറാണിയാണ് കരീന കപൂര്‍. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ സുന്ദരി. ഒരിക്കല്‍ കരീനയ്‌ക്കൊപ്പം സെല്‍ഫിലെടുക്കാനായി ഒരു ആരാധികയെത്തി. എന്നാല്‍ കരീനയെ തൊടാന്‍ അവര്‍ ശ്രമിച്ചു. തനിക്ക് താല്‍പര്യമില്ലെന്ന് കരീന അറിയിച്ചു. എന്നിട്ടും ആരാധിക പിന്മാറാന്‍ തയ്യാറായില്ല. കരീനയെ തൊടണം എന്ന് അവര്‍ വാശി പിടിച്ചു. സഹോദരി ഒരു തവണ തൊടൂവെന്ന് ആ ആരാധിക ആവശ്യപ്പെടുകയായിരുന്നു.
ബോളിവുഡിലെ യുവനടന്മാരില്‍ മുന്‍നിരയിലാണ് ആദിത്യ റോയ് കപൂറിന്റെ സ്ഥാനം. ലുക്കു കൊണ്ടും അഭിനയം കൊണ്ടും ആദിത്യ റോയ് കപൂര്‍ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഒരിക്കല്‍ ഒരു ആരാധികയില്‍ നിന്നും ആദിത്യയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ആരാധിക താരത്തെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ നീക്കം ആദിത്യയ്ക്ക് അംഗീകരിക്കാനായില്ല. താരം പക്ഷെ നിയന്ത്രണം സ്വരൂപിച്ച് അവിടെ നിന്നും പിന്മാറുകയായിരുന്നു.
ബോളിവുഡിലെ യുവനടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാന്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ സാറ അധികം വൈകാതെ സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടിയാണ് സാറ അലി ഖാന്‍. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് സാറയ്ക്ക് അസാധാരണമായ അനുഭവമുണ്ടായത്.

എയര്‍പോര്‍ട്ടില്‍ വച്ച് ഒരു ആരാധിക സാറയെ കാണാന്‍ എത്തുകയായിരുന്നു. സാറയ്ക്ക് കൈ കൊടുത്ത് കൂടെ നിന്ന് സെല്‍ഫിയെടുത്ത ശേഷം അവര്‍ അപ്രതീക്ഷിതമായി സാറയെ സ്പര്‍ശിക്കുകയും മുടിയില്‍ തൊടുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ നീക്കത്തില്‍ സാറ അസ്വസ്ഥയായി മാറി. സോഷ്യല്‍ മീഡിയ ഇതിനെ വ്യാഖ്യാനിച്ചത് ദുര്‍മന്ത്രവാദം ചെയ്യാനായി സാറയുടെ മുടിയ്ക്കായി ശ്രമിച്ചതാണെന്നായിരുന്നു.
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ഒരുപാട് ആരാധകരുണ്ട് അക്ഷയ് കുമാറിന്. ഒരിക്കല്‍ ഒരു പരിപാടിയില്‍ വച്ച് ആരാധകരില്‍ ഒരാള്‍ അക്ഷയ് കുമാറിനെ കാണാനായി ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് വരികയായിരുന്നു. അക്ഷയ് കുമാറിന്റെ അംഗ രക്ഷകര്‍ ഉടനെ ഇടപെടുകയും ഇയാളെ തടയുകയും ചെയ്തു. അതേസമയം തന്നെ കാണാനായി ഇത്രയും വെല്ലുവിളി സ്വീകരിച്ച ആരാധകന്‍ സുരക്ഷിതനാണെന്ന് അക്ഷയ് കുമാര്‍ ഉറപ്പു വരുത്തുകയും ചെയ്തു.


Click it and Unblock the Notifications











