വിവാഹത്തിനു മുന്നേ ശ്രീദേവി ​ഗർഭിണിയായി; അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയാവുന്നു: മറുപടിയുമായി ബോണി കപൂർ

ബോളിവു‍ഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡികളാണ് ബോണി കപൂറും ശ്രീദേവിയും. ഇന്ത്യൻ സിനിമയുടെ സൗന്ദര്യ റാണിയായിരുന്നു ശ്രീദേവി. തമിഴ്, മലയാളം, കന്നട്, തെലു​​ഗു, ഹിന്ദി ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളാണ് ശ്രീദേവി അഭിനയിച്ച് വിസ്മയിപ്പിച്ചത്. 1987ൽ ബ്ലോക്ക് ബസ്റ്ററായിരുന്ന മിസ്റ്റർ ഇന്ത്യയിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പരിചയത്തിലാവുന്നതും പിന്നീടാണ് പ്രണയവും വിവാഹവും സംഭവിക്കുന്നത്. ഇപ്പോൾ ഇരുവരെ കുറിച്ചും മുൻപ് ഉയർന്ന അഭ്യൂഹങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.

ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ഷോരി കപൂറുമായുള്ള ബന്ധം നിലനിൽക്കുമ്പോഴാണ് ശ്രീദേവിയുമായി പ്രണയത്തിലാവുന്നത്. മോണ ഷോരിയുടെ മകനാണ് നടൻ അർജുൻ കപൂർ. അൻഷുല കപൂർ എന്ന മകളും മോണ- ബോണി ദമ്പതികൾക്കുണ്ട്. വിവാഹത്തിനു മുന്നേ ശ്രീദേവി ​ഗർഭിണിയായിരുന്നു എന്നാണ് അഭ്യൂഹങ്ങൾ വന്നത്. അത്തരം അഭ്യൂഹങ്ങളെല്ലാം ബോണി കപൂർ നിഷേധിച്ചിരുന്നു. ശ്രീദേവി ​ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് ഇരുവരും വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത് എന്നായിരുന്നു വാർത്തകളിൽ ചർച്ചയായത്.

Boney Kapoor

എന്നാൽ ഇത്തരം അഭ്യൂഹങ്ങളെ കുറിച്ച് ബോണി കപൂർ പഴയൊരു അഭിമുഖത്തിനിടെ സംസാരിക്കുന്നതിങ്ങനെ. "ഞാനും ശ്രീദേവിയും 1996 ആഗസ്റ്റിലാണ് വിവാഹിതരാവുന്നത്. എന്നാൽ അന്ന് വിവാഹം കഴിഞ്ഞ വിവരം പുറത്ത് വിട്ടിരുന്നില്ല. ശ്രീദേവി ​ഗർഭിണി ആയതിനു ശേഷം ജനുവരിയിലാണ് വിവാഹ വാർത്തകൾ പുറത്ത് വിട്ടത്. 1997 മാർച്ചിൽ ജാൻവി ജനിച്ചു." ബോണിയുടെ വാക്കുകൾ ശ്രദ്ധേയം. ബോണി കപൂറും ആദ്യ ഭാ​ര്യ മോണ ഷോരി കപൂറും നിയമപരമായി വിവാഹ ബന്ധം വേർപെടുത്തുന്നത് 1996ലാണ്. അതിനു ശേഷമാണ് രണ്ടാം വിവാഹം ചെയ്യുന്നത്.

1987ൽ ശേഖർ കപൂർ സംവിധാനം ചെയ്ത സിനിമയാണ് മിസ്റ്റർ ഇന്ത്യ. ചിത്രത്തിൽ ശ്രീദേവിയും അനിൽ കപൂറുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ബോണി കപൂറും, പിതാവ് സുരിന്ദർ കപൂറും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ബോണി കപൂറിന്റെ കരിയറിലെ മൈൽസ്റ്റേണാണ് "മിസ്റ്റർ ഇന്ത്യ". ഇതിന്റെ ചിത്രീകരണത്തിനിടെയാണ് ബോണി കപൂറും ശ്രീദേവിയും പ്രണയത്തിലാവുന്നത്. ഈ സമയത്ത് ശ്രീദേവിയെ ആളുകൾ കുറ്റപ്പെടുത്തിയിരുന്നു. ഒരു കുടുംബം നശിപ്പിക്കുകയാണ് എന്നായിരുന്നു ശ്രീദേവിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ.

Boney Kapoor

ബോണി കപൂർ നേരത്തെ വിവാഹം ചെയ്തതാണ്. അതിനാൽ ഇരുവരും പിരിയുന്നതിനു മുന്നേ ശ്രീദേവി ആ ബന്ധത്തിൽ വിള്ളലുണ്ടാക്കി എന്നായിരുന്നു ആരോപണം. ശ്രീദേവി ​ഗർഭിണി ആയതിനു ശേഷം വിവാഹിതയായി എന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇത്തരത്തിൽ ​ഗർഭിണി ആയതിനു ശേഷം വിവാഹം ചെയ്ത ഒരുപാട് താര ജോഡികൾ ബോളിവുഡിലുണ്ട്. ആലിയ ബട്ടും രൺബീർ കപൂറും വിവാഹം ചെയ്തത് അങ്ങനെയാണ്.

1997നു ശേഷം 2004 ലാണ് ശ്രീദേവിയെ വീണ്ടും സ്ക്രീനിൽ കാണുന്നത്. എന്നാൽ 2012ൽ റിലീസ് ചെയ്ത ഇം​ഗ്ലീഷ് വിം​ഗ്ലീഷ് എന്ന സിനിമയിലൂടെയാണ് ശക്തമായൊരു തിരിച്ചു വരവ് ലഭിച്ചത്. പുലി, മോം, തുടങ്ങിയ ചിത്രങ്ങളിലും പിന്നീട് അഭിനയിച്ചു. 2015ൽ റിലീസായ ബാഹുബലിയിൽ രാജമാതാവായി കാസ്റ്റ് ചെയ്തത് ശ്രീദേവിയെ ആയിരുന്നു. എന്നാൽ പുലി എന്ന തമിഴ് ചിത്രം ചിത്രീകരിക്കുന്നതിനാൽ ബാഹുബലി ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

More from Filmibeat

Read more about: boney kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X