ഭാര്യയേയും മകളേയും വേണ്ടതായി, സമ്മാനമായി ആഢംബര കാര്‍; പക്ഷെ സല്‍മാനെ കണ്ടതും നടി എല്ലാം മറന്നു!

ബോളിവുഡിലെ ഐക്കോണിക് കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് ഗണേഷ് ആചാര്യ. വളരെ ചെറിയ പ്രായത്തില്‍ തന്നെ കൊറിയോഗ്രാഫറായി പേരെടുക്കാന്‍ ഗണേഷിന് സാധിച്ചിരുന്നു. തന്റെ 21-ാം വയസില്‍ അനാം എന്ന സിനിമയിലൂടെയാണ് ഗണേഷ് ആചാര്യ കൊറിയോഗ്രാഫറായി മാറുന്നത്. അഗ്‌നിപതിലെ ചിക്കിനി ചമേലി പോലെ ഗണേഷ് ഒരുക്കിയ മിക്ക പാട്ടുകളും വന്‍ ഹിറ്റുകളായി മാറി. മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്‌കാരവും ഗണേഷിനെ തേടിയെത്തി. ബോഡിഗാര്‍ഡ്, സിങ്കം, എബിസിഡി, ബാജിറാവു മസ്താനി തുടങ്ങിയ സിനിമകളിലെ ഗണേഷിന്റെ കൊറിയോഗ്രാഫി ആരാധകര്‍ ഒരിക്കലും മറക്കില്ല.

അതേസമയം ഗണേഷിന്റെ വ്യക്തിജീവിതത്തില്‍ വിവാദത്തിന് കുറവുണ്ടായിരുന്നില്ല. ഗണേഷ് ആചാര്യയും നടി ഡെയ്സി ഷായും തമ്മിലുള്ള പ്രണയം ഒരിടയ്ക്ക് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം ജയ് ഹോയിലൂടെ അരങ്ങേറിയ നടിയാണ് ഡെയ്‌സി ഷാ. നടിയായതോടെ ഡെയ്‌സി ഗണേഷില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങിയെന്നാണ് അന്ന് ഗോസിപ്പ് കോളങ്ങള്‍ എഴുതിയിരുന്നത്.

Daisy Shah

സിനിമ നടിയാകുന്നതിന് മാസങ്ങള്‍ മുമ്പ് വരെ ഡെയ്‌സിയും ഗണേഷും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. പക്ഷെ സിനിമ പുറത്തിറങ്ങിയതോടെ ഡെയ്സി ഗണേഷിനെ മറന്നുവെന്നായിരുന്നു വിവാദം. ശ്രദ്ധേയമായ വസ്തുത എന്തെന്നാല്‍ ഈ വാര്‍ത്തകളെല്ലാം പ്രചരിക്കുമ്പോഴും ഗണേഷ് വിവാഹിതനും ഒരു മകളുടെ അച്ഛനുമായിരുന്നു എന്നതാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതയാണ് ഇന്ന് ഗണേഷിന്റെ മകള്‍.

നടിയാകും മുമ്പ് ഡാന്‍സറായിരുന്നു ഡെയ്‌സി. ഗണേഷിന്റെ ഡാന്‍സ് ഗ്രൂപ്പിലെ അംഗമായിട്ടാണ് ഡെയ്‌സി സിനിമയില്‍ സജീവമാകുന്നത്. അധികം വൈകാതെ ഗണേഷിന്റെ സഹായി ആയി ഡെയ്‌സി വളര്‍ന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം ബോളിവുഡ് സര്‍ക്കിളുകളില്‍ വലിയ ചര്‍ച്ചയായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. ഒടുവില്‍ ഈ വാര്‍ത്തകള്‍ ഗണേഷിന്റെ ഭാര്യ വിധിയുടെ ചെവിയിലുമെത്തി.

ഗണേഷിന്റേയും വിധി ആചാര്യയുടേയും ദാമ്പത്യ ജീവിതത്തെ ഉലയ്ക്കുന്നതായിരുന്നു വാര്‍ത്തകള്‍. ഇതിനിടെ ഗണേഷ് ആചാര്യ ഡെയ്സിയ്ക്ക് സമ്മാനമായി ആഢംബര കാര്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.അതേസമയം താനും ഡെയ്സിയും തമ്മില്‍ പ്രണയമല്ലെന്നും കാര്‍ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി കൊണ്ട് ഗണേഷ് പിന്നീട് രംഗത്ത് എത്തി.

താനും ഡെയ്സിയും സുഹൃത്തുക്കള്‍ മാത്രമാണെന്നും കാര്‍ നല്‍കിയെന്നത് തെറ്റായ വാര്‍ത്തയാണെന്നുമായിരുന്നു ഗണേഷ് ആചാര്യ പന്നീട് പറഞ്ഞത്. എന്നാല്‍ ഡെയ്സി തങ്ങളുടെ കൂടെയുണ്ടായിരുന്ന സമയത്ത് അവരുടെ പേര് പറഞ്ഞു കൊണ്ട് തന്നെ ടീമിലെ മറ്റുള്ളവര്‍ കളിയാക്കാറുണ്ടായിരുന്നുവെന്നും ഗണേഷ് സമ്മതിക്കുന്നുണ്ട്. ഡെയ്സിയും ഞാനും തമ്മില്‍ പ്രണയത്തിലല്ലെന്നും താന്‍ ദാമ്പത്യ ജീവിതത്തില്‍ സന്തുഷ്ടനാണെന്നും ഗണേഷ് അന്ന് പറഞ്ഞിരുന്നു.

Daisy Shah

ഇതിനിടെയാണ് ഡെയ്‌സിയെ തേടി സല്‍മാന്‍ ഖാന്‍ സിനിമയെത്തുന്നത്. അതേസമയം താന്‍ തന്നെയായിരുന്നു ഡെയ്സിയുടെ പേര് സല്‍മാന്‍ ഖാന് നിര്‍ദ്ദേശിക്കുന്നതെന്നും ഗണേഷ് ആചാര്യ പറഞ്ഞിട്ടുണ്ട്. ദബംഗിനിടെയാണ് സല്‍മാന്‍ ഡെയ്‌സിയെ കാണുന്നതും ശ്രദ്ധിക്കുന്നതും. പിന്നീട് ജയ് ഹോയുടെ സമയത്ത് സല്‍മാന്‍ ഡെയ്‌സിയെ നായികയാക്കുന്ന കാര്യം തന്നോട് സംസാരിച്ചിരുന്നുവെന്നും ഗണേഷ് പറഞ്ഞിരുന്നു. അതേസമയം സിനിമയിലെത്തിയതോടെ ഡെയ്‌സി താനുമായി അകലം പാലിക്കുകയാണെന്നും അന്ന് ഗണേഷ് പറഞ്ഞിരുന്നു.

പക്ഷെ ഗണേഷിന് ഡെയ്‌സിയോട് വിദ്വേഷമുണ്ടായിരുന്നില്ല. തന്റെ ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഡെയ്സി ആഗ്രഹിക്കുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്നും അവളുടെ കാര്യത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നുമാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. എന്തായാലും ഡെയ്‌സിയുടെ കരിയര്‍ പ്രതീക്ഷിച്ചത് പോലെ ഉയര്‍ന്നില്ല. സല്‍മാന്റെ നായികയായി തുടങ്ങിയെങ്കിലും മതിയായ അവസരങ്ങള്‍ ഡെയ്‌സിയെ തേടിയെത്തിയിട്ടില്ല. താരം ഇപ്പോഴും അഭിനയത്തില്‍ ഒരിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

More from Filmibeat

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X