രണ്‍ബീറിന് പറ്റിയ പണി കോണ്ടത്തിന്റെ പരസ്യമെന്ന് ദീപിക! എന്തിന് എന്നോടിത്ര ദേഷ്യമെന്ന് രണ്‍ബീര്‍

വീണ്ടും ആരംഭിച്ചിരിക്കുകയാണ് കോഫി വിത്ത് കരണ്‍. പതിവ് പോലെ തന്നെ കോഫി വിത്ത് കരണ്‍ ആദ്യ എപ്പിസോഡില്‍ തന്നെ നാട്ടിലെ പ്രധാന ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമായിരുന്നു ആദ്യ എപ്പിസോഡിലെ അതിഥികള്‍. തങ്ങളുടെ ജീവിതത്തിലെ പല സ്വകാര്യ വിഷയങ്ങളും ഷോയില്‍ വച്ച് ദീപികയും രണ്‍വീറും തുറന്ന് പറയുകയുണ്ടായി.

എന്നാല്‍ ഷോയില്‍ വച്ച് ദീപിക നടത്തിയ ചില തുറന്ന് പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അധിക്ഷേപങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ പഴയൊരു സംഭവം വീണ്ടും ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ ദീപിക പദുക്കോണും സോനം കപൂറും ഒരുമിച്ച് കോഫി വിത്ത് കരണിലെത്തിയിരുന്നു. ഇരുവരും രണ്‍ബീര്‍ കപൂറിന്റെ മുന്‍ കാമുകിമാരാണ്. ഷോയില്‍ വച്ച് രണ്‍ബീറിനെ ഇരുവരും പരിഹസിച്ചിരുന്നു.

Deepika Padukone

രണ്‍ബീറിന് പറ്റിയ പണി കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുകയാണെന്നായിരുന്നു അന്ന് ദീപിക പദുക്കോണ്‍ പറഞ്ഞത്. ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. പിന്നാലെ രണ്‍ബീര്‍ കപൂറും ഇതിന് മറുപടിയുമായി എത്തിയിരുന്നു. സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ കപൂര്‍ പ്രതികരിച്ചത്. പൊതു വേദിയില്‍ വച്ച് പറയുന്നതിന് പകരം ദീപികയ്ക്ക് തന്നെ കോള്‍ ചെയ്യാമായിരുന്നു എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.

''ആ എപ്പിസോഡ് എയര്‍ ചെയ്ത ശേഷം എന്നെക്കുറിച്ച് വലിയ ചര്‍ച്ച തന്നെ നടന്നിരുന്നു. ഞാനത് പക്ഷെ നെഗറ്റീവായി എടുത്തിട്ടില്ല. എനിക്ക് അത്ര വേദനിച്ചതുമില്ല. ഞാന്‍ ഇപ്പോഴും ദീപികയെ ബഹുമാനിക്കുന്നു. അവളുമായി എനിക്കുണ്ടായിരുന്നത് വളരെ മനോഹരമായ ബന്ധമാണ്. പക്ഷെ അവള്‍ക്ക് എന്നോട് എന്തോ ദേഷ്യമുണ്ട്. അവള്‍ പൊതു വേദിയില്‍ വച്ച് എന്നെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ഫോണെടുത്ത് എന്നെ വിളിച്ചിരുന്നുവെങ്കില്‍ നന്നായേനെ'' എന്നാണ് രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്.

Deepika Padukone

''പക്ഷെ അവള്‍ അത് ചെയ്തില്ല. പക്ഷെ ഞാന്‍ ഇപ്പോഴും അവളെ ബഹുമാനിക്കുന്നു. അവള്‍ക്ക് എല്ലാ നല്ലതും ആശംസിക്കുന്നു. അതേസമയം സോനം എന്തുകൊണ്ട് അങ്ങനൊക്കെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. സാരമില്ല. ആളുകള്‍ക്ക് എന്നെ കളിയാക്കാനോ, പരിഹസിക്കാനോ തോന്നുന്നുവെങ്കില്‍ ആകാം, അത് അവരുടെ ജീവിതമാണ്'' എന്നും രണ്‍ബീര്‍ കപൂര്‍ പറയുന്നുണ്ട്.

ഒരുകാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡിയായിരുന്നു രണ്‍ബീർ കപൂറും ദീപിക പദുക്കോണും. ഓണ്‍സ്ക്രീനിലെന്നത് പോലെ തന്നെ ജീവിതത്തിലും ഇരുവരും പ്രണയത്തിലായി. ആരാധകരും മാധ്യമങ്ങളുമെല്ലാം ആഘോഷിച്ച കമിതാക്കളായിരുന്നു ഇരുവരും. എന്നാല്‍ പിന്നീട് ആരാധകരെ ഞെട്ടിച്ചു കൊണ്ട് രണ്ടു പേരും പിരിയുകയായിരുന്നു. രണ്‍ബീറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നതാണ് പ്രണയതകർച്ചയുടെ കാരണമായി ദീപിക പറഞ്ഞത്.

പ്രണയതകർച്ചയ്ക്ക് പിന്നാലെയാണ് ദീപിക കോഫി വിത്ത് കരണിലെത്തിയത്. അന്ന് ദീപിക രണ്‍ബീറിനെതിരെ തുറന്നടിച്ചുവെങ്കിലും ഇരുവരും പിന്നീട് സുഹൃത്തുക്കളായി മാറുകയായിരുന്നു. പിന്നീടാണ് ദീപിക രണ്‍വീർ സിംഗുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ രണ്‍വീറും താനും തമ്മിലുള്ള പ്രണയകഥയും വിവാഹത്തെക്കുറിച്ചുമെല്ലാം ദീപിക മനസ് തുറന്നിരുന്നു. 2018 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X