കത്രീന വെറും കാഴ്ചവസ്തു മാത്രം! മാധ്യമ പ്രവര്‍ത്തകനെ നിര്‍ത്തി പൊരിച്ചെടുത്ത് ദീപിക പദുക്കോണ്‍
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് കത്രീന കൈഫും ദീപിക പദുക്കോണും. സിനിമാ കുടുംബങ്ങളില്‍ നിന്നുമല്ലാതെ കടന്നു വന്ന് ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരായി മാറിയ താരങ്ങളാണ് ദീപികയും കത്രീനയും. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് മുന്നേറുകയാണ് ദീപികയും കത്രീനയും. ഇന്ന് നല്ല സുഹൃത്തുക്കളാണെങ്കിലും ഒരുകാലത്ത് ദീപികയും കത്രീനയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരമായ രണ്‍ബീര്‍ കപൂറായിരുന്നു പ്രശ്‌നങ്ങളുടെ കാരണം. ദീപികയും കത്രീനയും രണ്‍ബീറുമായി പ്രണയത്തിലായിരുന്ന താരങ്ങളാണ്.
ദീപികയുമായി പ്രണയത്തിലായിരുന്ന സമയത്ത് തന്നെയായിരുന്നു രണ്‍ബീര്‍ കത്രീനയുമായി അടുപ്പത്തിലാകുന്നത്. ഈ ബന്ധം അറിഞ്ഞതോടെയാണ് ദീപിക രണ്‍ബീറുമായി പിരിയുന്നത്. ദീപിക തന്നെ ഇതേക്കുറിച്ച് പിന്നീട് മനസ് തുറന്നിരുന്നു. തുടര്‍ന്ന് പലപ്പോഴും കത്രീനയും ദീപികയും പരസ്പരം പരോക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും പുറമെ നിന്നും കത്രീനയ്‌ക്കെതിരെ ഉയര്‍ന്ന മോശം പരാമര്‍ശത്തിനെതിരെ ദീപിക രംഗത്ത് എത്തിയിരുന്നു. വിശദമായി വായിക്കാം.

ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കത്രീന കൈഫിനെ 'ഷോപീസ്' എന്ന് പരാമര്‍ശിച്ചിരുന്നു. വലിയ വിവാദമായി മാറിയ പരാമര്‍ശമായിരുന്നു ഇത്. ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കത്രീനയ്ക്ക് പിന്തുണയുമായി എത്തുകയായിരുന്നു ദീപിക. 2014 ലായിരുന്നു സംഭവം. തന്റെ സിനിമയായ പിക്കുവിന്റെ പ്രൊമോഷന് വേണ്ടി എത്തിയതായിരുന്നു ദീപിക. ഇതിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്തുകൊണ്ടാണ് പെര്‍ഫോമന്‍സിന് പ്രധാന്യമുള്ള കഥാപാത്രം തിരഞ്ഞെടുക്കുന്നതെന്നും ഷോപീസ് റോളുകള്‍ വേണ്ടെന്ന് വെക്കുകയാണോ എന്നും ചോദിക്കുകയായിരുന്നു. എന്താണ് ഷോപീസ് റോള്‍ ദീപിക ചോദിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് ജബ് തക്ക് ഹേ ജാനിലെ കത്രീനയുടെ കഥാപാത്രമായിരുന്നു.

എന്നാല്‍ കത്രീനയ്‌ക്കെതിരെയുള്ള ഈ പരാമര്‍ശത്തിനെതിരെ ഉടനെ തന്നെ ദീപിക രംഗത്ത് എത്തുകയായിരുന്നു. അവള്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നാണല്ലോ പറയുന്നത്. പിന്നെ എങ്ങനെയാണ് അവളെ ഷോപീസ് എന്ന് വിളിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. അഭിനേത്രിയാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും ദീപിക പറഞ്ഞു. ''ഞാന്‍ പറയുന്നത് എന്താണെന്ന് വച്ചാല്‍ കഠിധ്വാനം തുല്യം തന്നെയാണ്. നായികയാവുക എളുപ്പമുള്ള കാര്യമല്ല. കാഴ്ചയില്‍ വളരെ ഗ്ലാമറസായൊരു ജീവിതമായി തോന്നിയേക്കാം പക്ഷെ അതിന് പിന്നില്‍ ഒരുപാട് കഠിനാധ്വാനമുണ്ട്'' എന്ന് ദീപിക വ്യക്തമാക്കി.

അതേസമയം മറ്റൊരു നടിയുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ആളല്ലെന്നും ദീപിക പറഞ്ഞു. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ തന്നെയാകണം മറ്റൊരാള്‍ക്ക് തോന്നുന്നതെന്ന് പറയാനാകില്ലെന്നും അതിനാല്‍ തന്റെ സിനിമകളെക്കുറിച്ച് മാത്രമേ താന്‍ സംസാരിക്കുകയുള്ളൂവെന്നും ദീപിക പറഞ്ഞു. താന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ദീപിക മനസ് തുറന്നിരുന്നു. സിനിമയുടെ വിജയം ആണ് പ്രധാനം. സിനിമ വിജയിച്ചാല്‍് മാത്രമേ കഥാപാത്രങ്ങളെക്കുറിച്ച് ആളുകള്‍ സംസാരിക്കുകയുള്ളൂ. അതിനാല്‍ അത് നോക്കിയാണ് താന്‍ സിനിമ തിരഞ്ഞെടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും ദീപിക പറയുന്നു.

ഇന്ന് വളരെ നല്ല സുഹൃത്തുക്കളാണ് ദീപികയും കത്രീനയും. ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം. താരത്തിന് ആശംസകളുമായി ദീപികയും എത്തിയിരുന്നു. ആമസോണ്‍ പ്രൈമിലൂടെ എത്തിയ ഗെഹരായിയാം ആണ് ദീപികയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. നിരവധി സിനിമകളാണ് ദീപികയുടേതായി അണിയറിലൊരുങ്ങുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം പഠാന്റെ ചിത്രീകരണത്തിരക്കിലാണ് ദീപിക ഇപ്പോള്‍. അതേസമയം ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച സീറോയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്ന ടൈഗര്‍ ത്രീയിലാണ് കത്രീന ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications