അസൂയ കാരണം ദീപികയ്ക്ക് പ്രിയങ്കയുടെ പേര് ഉച്ചരിക്കാന്‍ പോലും വയ്യ; അത് തന്നെ സുശാന്തിനോടും ചെയ്തത്!

താരങ്ങള്‍ക്കിടയിലെ മത്സരവും വഴക്കും പിണക്കങ്ങളും പിന്നീടുള്ള ഇണക്കവുമൊക്കെ ബോളിവുഡില്‍ പതിവാണ്. പരസ്പരം മത്സരിച്ച് നല്ല അഭിനേതാക്കളും വലിയ താരങ്ങളുമായി മാറിയവരാണ് ഇന്നത്തെ മിക്ക താരങ്ങളും. ചിലര്‍ തങ്ങള്‍ക്കിടയിലെ വിള്ളലുകളെ നികത്താന്‍ ശ്രമിക്കാത്തപ്പോള്‍ മറ്റ് ചിലര്‍ പതിയെ എല്ലാം മറന്ന് പരസ്പരം കൈ കോര്‍ക്കും. അതേസമയം ചില ഭിന്നതകള്‍ മാധ്യമങ്ങളുടേയും ഗോസിപ്പ് എഴുത്തുകാരുടേയും സൃഷ്ടി മാത്രമാകാറുമുണ്ട്.

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണും പ്രിയങ്ക ചോപ്ര. പ്രിയങ്കയായിരുന്നു ആദ്യം സിനിമയിലെത്തിയത്. പിന്നാലെയാണ് ദീപികയെത്തുന്നത്. എങ്കിലും രണ്ടു പേരും ഒരേ സമയത്ത് മുന്‍നിരയില്‍ തിളങ്ങി നിന്നവരാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച് കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരുകാലത്ത് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Deepika Padukone

ഇതിനിടെ ഇപ്പോഴിതാ ദീപികയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രിയങ്ക ചോപ്രയെക്കുറിച്ചുള്ള ചോദ്യത്തിന് ദീപിക നല്‍കിയ മറുപടിയാണ് ചര്‍ച്ചയായി മാറുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ നിന്നുമുള്ളതാണ് വീഡിയോ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ഒരാള്‍ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ റിപ്പോര്‍ട്ടര്‍ ദീപികയോട് പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ചോദിക്കുകയാണ്.

എന്നാല്‍ ദീപിക നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയ്ക്ക് പിടിച്ചില്ല. പ്രിയങ്കയുടെ പേര് പറയാതെ, തീര്‍ത്തും ജെനറലൈസ് ചെയ്താണ് ദീപിക മറുപടി നല്‍കിയത്. ഇതായിരുന്നു സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ''മറ്റുള്ളവര്‍ക്കൊപ്പം ജോലി ചെയ്യുക എന്നത് രസകരമായ കാര്യമാണ്. നമ്മള്‍ സൃഷ്ടിക്കാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് സമാനമായ കാഴ്ചപ്പാടുള്ളവര്‍ക്കൊപ്പം ജോലി ചെയ്യുക എന്നത് വളരെയധികം രസകരമായൊരു കാര്യമാണ്'' എന്നായിരുന്നു ദീപികയുടെ മറുപടി.

പക്ഷെ ഈ മറുപടി സോഷ്യല്‍ മീഡിയയ്ക്ക് തീരെ പിടിച്ചില്ല. ദീപിക പ്രിയങ്കയുടെ പേര് പോലും പറഞ്ഞില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബോളിവുഡും കടന്ന് ഹോളിവുഡില്‍ സാന്നിധ്യം അറിയിച്ചു നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയോട് അസൂയയുള്ളതിനാലാണ് ദീപിക ആ പേര് പോലും പറയാതെ തണുപ്പന്‍ മട്ടിലൊരു മറുപടി നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

''അവള്‍ ഒരുപാട് സംസാരിക്കും. പക്ഷെ അതിലൊന്നും യാതൊരു അര്‍ത്ഥവും ആഴവും കാണില്ല. വാക്കുകള്‍ ചുമ്മാ എടുത്ത് വീശുകയാണ് ചെയ്യുക. പണ്ട് ഞാന്‍ വൈവയ്ക്ക് പറഞ്ഞിരുന്നത് പോലെ'' എന്നായിരുന്നു ഒരാളുടെ കമന്റ്. ''നേരത്തെ നടിമാരുടെ റൗണ്ട് ടേബിളില്‍ വച്ച് മസന്ദ് ദീപികയോട് ഇഷ്ടപ്പെട്ട നടിയുടെ പേര് പറയാന്‍ പറഞ്ഞിരുന്നു. തനിക്കൊപ്പം ഷബാന ആസ്മിയെ പോലെയുള്ളവര്‍ ഉണ്ടായിരുന്നിട്ടും ഒരാളുടെ പേര് പറയാന്‍ പോലും ദീപികയ്ക്ക് സാധിച്ചില്ല. അവള്‍ക്ക് ആളുകളുടെ പേരെടുത്ത് പരാമര്‍ശിക്കാന്‍ ബുദ്ധിമുട്ടാണ്. നേരത്തെ സുശാന്ത് മരിച്ചപ്പോള്‍ വിഷാദത്തെക്കുറിച്ച് മാത്രമാണ് പോസ്റ്റ് ഇട്ടത്. സുശാന്തിന്റെ പേര് പറഞ്ഞ് ആദരാഞ്ജലി നേരാന്‍ പോലും ദീപിക തയ്യാറായിരുന്നില്ല'' എന്നാണ് മറ്റൊരു കമന്റ്.

Deepika Padukone

അതേസമയം ദീപികയ്‌ക്കെതിരെ നടക്കുന്നത് അനാവശ്യമായ ആക്രമണാണെന്നാണ് ആരാധകര്‍ പറയുന്നത്. ദീപികയ്ക്ക് പ്രിയങ്കയോട് യാതൊരു എതിര്‍പ്പും അസൂയയുമില്ല. ഇരുവരും ഒരുമിച്ച് അഭിനയിച്ചവരാണ്. പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹത്തിന് ദീപികയും രണ്‍വീറും പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ പാര്‍ട്ടിയില്‍ വച്ച് ഡാന്‍സ് ചെയ്യുന്ന ദീപികയുടെ വീഡിയോ വൈറലായി മാറിയിരുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദീപികയും പ്രിയങ്കയും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. സോഷ്യല്‍ മീഡിയയിലും ഇരുവരുടേയും സൗഹൃദം പ്രകടമാണ്. അതേസമയം അന്ന് ബാജിറാവു മസ്ദാനിയില്‍ നായികയായി അഭിനയിച്ച ദീപികയേക്കാള്‍ കയ്യടി നേടിയത് പ്രിയങ്കയായിരുന്നു. അതിന്റെ നീരസം ദീപികയ്ക്കുണ്ടായിരുന്നുവെന്നും അതുകൊണ്ടാകാം അന്നങ്ങനെ സംസാരിച്ചതെന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുകയാണ്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X