എനിക്കൊന്നും ചെയ്യാനായില്ല, ആരേയും കുറ്റം പറയാനില്ല; ദീപിക രണ്‍ബീറിന് വേണ്ടി തന്നെ ഉപേക്ഷിച്ചെന്ന് യുവി
ബോളിവുഡിലെ താര റാണിയാണ് ദീപിക പദുക്കോണ്‍. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് ദീപിക പദുക്കോണ്‍. സിനിമ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ദീപികയുടെ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ദീപികയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ വലിയ വാര്‍ത്തകളായി മാറിയിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍ മുതല്‍ രണ്‍വീര്‍ സിംഗ് വരെയുള്ള ദീപികയുടെ പ്രണയങ്ങള്‍ ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നണ്ട്.
അങ്ങനെ ദീപികയുടെ പ്രണയങ്ങളില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു യുവരാജ് സിംഗുമായുള്ളത്. ദീപികയുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു ഈ പ്രണയ ബന്ധം ഉടലെടുക്കുന്നത്. 2008 ലായിരുന്നു ദീപികയും യുവരാജും പ്രണയത്തിലാണെന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്. പക്ഷെ ഈ പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇരുവരും അധികം വൈകാതെ തന്നെ പിരിഞ്ഞു. അതേസമയം, ഇരുവരും പിരിയാന്‍ കാരണം രണ്‍ബീര്‍ കപൂര്‍ ആണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് യുവരാജ് സിംഗ്. 2007 ലെ ട്വന്റി-20 ലോകകപ്പിന് ശേഷമായിരുന്നു ദീപികയും യുവരാജും കണ്ടുമുട്ടുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ശില്‍പ്പികളിലൊരാളായിരുന്നു യുവി. മറുവശത്ത് തന്റെ അരങ്ങേറ്റ ചിത്രം ഓം ശാന്തി ഓമിന്റെ വന്‍ വിജയത്തിന്റെ സന്തോഷത്തിലായിരുന്നു ദീപിക. പരിചയപ്പെട്ട് അധികം വൈകാതെ തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായി. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും എത്തി. സ്‌പോര്‍സുമായി ദീപികയ്ക്കുള്ള അടുപ്പമായിരുന്നു യുവിയുമായി അവരെ അടുപ്പിച്ചത്.
പിന്നീട് പല വേദികളിലും ദീപികയും യുവരാജും ഒരുമിച്ചെത്തിയിരുന്നു. ഇരുവരുടേയും ഡേറ്റ് നൈറ്റുകളും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടി. പലപ്പോഴും യുവരാജിന്റെ മത്സരങ്ങള്‍ കാണാനും ദീപിക എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ പ്രണയം വളരെ പെട്ടെന്നു തന്നെ അവസാനിച്ചു. റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് യുവരാജ് പൊസസീവ് ആയിരുന്നതിനാലാണ് ദീപിക ഈ ബന്ധം അവസാനിപ്പിച്ചതെന്നായിരുന്നു, തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും യുവരാജ് ഇടപെടുമായിരുന്നുവെന്നാണ് ദീപിക പറഞ്ഞത്.

അതേസമയം, യുവരാജ് പറയുന്നത് മറ്റൊരു കഥയാണ്. ദീപിക രണ്‍ബീറുമായി അടുത്തതാണ് തങ്ങള്‍ പിരിയാന്‍ കാരണമെന്നാണ് യുവരാജ് പറഞ്ഞത്. 'അവള്‍ എന്റെ ഒപ്പമായിരുന്നു. പക്ഷെ ഇന്നവള്‍ മറ്റൊരാള്‍ക്കൊപ്പം മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതവളുടെ വ്യക്തിപരമായ തീരുമാനമാണ്. ഒരാള്‍ക്കൊരു ബന്ധത്തില്‍ നിന്നും പുറത്ത് കടക്കാന്‍ തോന്നിയാല്‍ മറ്റേയാള്‍ക്ക് അതിലൊന്നും ചെയ്യാനില്ല. ഞാന്‍ ആരേയും കുറ്റം പറയുന്നില്ല, വസ്തുതകള്‍ പറഞ്ഞെന്ന് മാത്രം'' എന്നാണ് യുവരാജ് പിന്നീട് പറഞ്ഞത്.
എന്തായാലും അന്നത്തെ പ്രണയം ഇന്ന് പഴങ്കഥയാണ്. ദീപികയും യുവരാജും തങ്ങളുടെ ജീവിതത്തില്‍ പ്രണയം കണ്ടെത്തുകയും മുന്നോട്ടു പോവുകയും ചെയ്തു. നടിയും മോഡലുമായ ഹേസല്‍ കീച്ചിനെയാണ് യുവരാജ് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത്. അതേസമയം ദീപിക പദുക്കോണ്‍ നടന്‍ രണ്‍വീര്‍ സിംഗിനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്‍ബീറും ഇന്ന് വിവാഹിതനും പിതാവുമാണ്. നടി ആലിയ ഭട്ടാണ് രണ്‍ബീറിന്റെ ഭാര്യ.


Click it and Unblock the Notifications