'ഞാനവൻ്റെ കോളറിന് കുത്തിപ്പിടിച്ചു'; നടുറോഡിൽ കയറിപ്പിടിച്ചവനെ നേരിട്ട ദീപിക പദുകോൺ!

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഹോളിവുഡിലും സാന്നിധ്യം അറിയിച്ച താരമാണ് ദീപിക. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെ സ്വപ്‌ന തുല്യമായൊരു തുടക്കമായിരുന്നു ദീപികയ്ക്ക് ലഭിച്ചത്. പിന്നീട് കരിയറില്‍ ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഒന്നാം നമ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ലോകമെമ്പാടും ആരാധകരുണ്ട് ദീപികയ്ക്ക്.

തന്റെ നിലപാടുകളിലൂടേയും ദീപിക കയ്യടി നേടിയിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനത്തിലെന്നത് പോലെ തന്നെ തന്റെ വ്യക്തി ജീവിതത്തിലും നായികയാണ് ദീപിക. പൊതുവെ മിതഭാഷിയാണെങ്കിലും തന്റെ നിലപാട് വ്യക്തമാക്കുന്നതിലോ അഭിപ്രായം പറയുന്നതിലോ ദീപിക വ്യക്തകുറവ് വരുത്താറില്ല. മാനസികാരോഗ്യത്തെക്കുറിച്ചൊക്കെയുള്ള ദീപികയുടെ തുറന്ന് പറച്ചില്‍ വളരെയധികം ചര്‍ച്ചയായിരുന്നു.

Deepika Padukone

കുട്ടിക്കാലം മുതല്‍ക്കെ തെറ്റ് കണ്ടാല്‍ ചോദ്യം ചെയ്യുന്ന ശീലമുണ്ടായിരുന്നു ദീപികയ്ക്ക്. ഒരിക്കല്‍ തനിക്കുണ്ടായ ദുരനുഭവവും താന്‍ പ്രതികരിച്ച രീതിയുമൊക്കെ ദീപിക തുറന്നു പറഞ്ഞിരുന്നു. തന്റെ ദേഹത്തൊരാള്‍ മോശമായി സ്പര്‍ശിച്ചതും അയാളെ കോളറിന് പിടിച്ച് തല്ലിയതുമാണ് ദീപിക തുറന്ന് പറഞ്ഞത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപിക മനസ് തുറന്നത്.

''എനിക്ക് 14-15 വയസായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞാനും കുടുംബവും തെരുവിലൂടെ നടന്നു വരികയായിരുന്നു. ഒരു റസ്‌റ്റോറന്റില്‍ നിന്നും ഭ ക്ഷണം കഴിച്ച് വരുന്ന വഴിയാണ്. എന്റെ അച്ഛനും സഹോദരിയും മുമ്പിലും ഞാനും അമ്മയും പിന്നിലുമായിട്ടായിരുന്നു നടന്നിരുന്നത്. ഒരാള്‍ എന്റെ അടുത്തൂടെ വന്ന് തന്റെ കരം എന്നിലൂടൊന്ന് ഓടിച്ചിട്ട് നടന്നു പോയി. എനിക്കത് അവഗണിക്കാമായിരുന്നു. അങ്ങനെ സംഭവിച്ചിട്ടേയില്ലെന്ന് ചിന്തിക്കാമായിരുന്നു''. ദീപിക പറയുന്നു.

''പക്ഷെ ഞാന്‍ തിരിഞ്ഞ് അയാളുടെ പുറകെ പോയി. അയാളെ പിടിച്ചു നിര്‍ത്തി കോളറിന് പിടിച്ച്. റോഡിന് നടുവില്‍ വച്ച് അയാളുടെ കരണം നോക്കിയൊരെണ്ണം പൊട്ടിച്ചു. അന്ന് മുതല്‍ തങ്ങളുടെ മകള്‍ക്ക് അവളുടെ കാര്യം നോക്കാന്‍ അറിയാമെന്ന് എന്റെ അച്ഛനും അമ്മയും തിരിച്ചറിഞ്ഞു'' എന്നാണ് ദീപിക പറഞ്ഞത്. ഇന്നും ദീപിക അങ്ങനെ തന്നെയാണ്. തനിക്കെതിരെയുള്ള ട്രോളുകളെ താരം നേരിടുന്നതും ഇതേ രീതിയിലാണ്.

Deepika Padukone

അതേസമയം പഠാന്‍ നേടിയ വമ്പന്‍ വിജയത്തിന്റെ സന്തോഷത്തിലാണ് ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാനും ദീപിക പദുക്കോണും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് പഠാന്‍. സിദ്ധാര്‍ത്ഥ് ആനന്ദം സംവിധാനം ചെയ്ത പഠാനില്‍ വില്ലന്‍ വേഷത്തിലെത്തിയത് ജോണ്‍ എബ്രഹാമായിരുന്നു. ബോളിവുഡിലെ റെക്കോര്‍ഡ് വിജയമായി മാറിയിരിക്കുകയാണ് പഠാന്‍.

പിന്നാലെ നിരവധി സിനിമകളാണ് ദീപികയുടേതായി അണിയറയിലുള്ളത്. താരം ഇപ്പോള്‍ അഭിനയിക്കുന്നത് ഫൈറ്റര്‍ എന്ന ചിത്രത്തിലാണ്. ഹൃത്വിക് റോഷന്‍ നായകനായ ചിത്രത്തിന്റെ സംവിധാനവും സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. ചിത്രത്തിലൂടെ ഇതാദ്യമായി ഹൃത്വിക്കും ദീപികയും ഒരുമിക്കുകയാണ്.

പിന്നാലെ നിരവധി ഹിന്ദി ചിത്രങ്ങളും അവയ്ക്ക പുറമെ ഹോളിവുഡ് ചിത്രവും ദീപികയുടേതായി അണിയറയിലുണ്ട്. ദ ഇന്റേണിന്റെ ഹിന്ദി റീമേക്കിലൂടെ ഒരിടവേളയ്ക്ക് ശേഷം ദീപികയും അമിതാഭ് ബച്ചനും ഒരുമിക്കുകയാണ്. നേരത്തെ ഋഷി കപൂര്‍ അഭിനയിക്കാനിരുന്ന വേഷത്തിലേക്കാണ് ബച്ചന്‍ എത്തുന്നത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X