For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങള്‍ക്ക് ആഡംബരം, പക്ഷെ എനിക്കത് യുദ്ധമായിരുന്നു; സല്‍മാന്റെ 'തമാശ' ഇഷ്ടപ്പെടാതെ തിരിച്ചടിച്ച് ദീപിക

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്‍ ചിത്രമായ ഓം ശാന്തി ഓമിലൂടെയായിരുന്നു നായികയായിട്ടായിരുന്നു ദീപിക പദുക്കോണ്‍ അരങ്ങേറ്റം. സ്വപ്‌ന തുല്യമായി അരങ്ങേറ്റമായിരുന്നു ദീപികയുടേത്. ചിത്രവും ദീപികയും ആരാധകരുടെ മനസിലേക്ക് കടന്നു. പിന്നീട് താരത്തിന് കരിയറില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ ഒന്നിന് പിറകെ സമ്മാനിച്ച ദീപിക മുന്നേറുകയായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍ ഇന്ന്.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  പൊതുവെ തന്റെ ശാന്ത സ്വഭാവം കൊണ്ടും പ്രൊഫഷണലിസം കൊണ്ടുമാണ് ദീപിക ശ്രദ്ധ നേടാറുളളത്. എന്നാല്‍ വേണ്ടിടത്ത് കൃത്യമായി തന്നെ പ്രതികരിക്കാറുമുണ്ട് ദീപിക. തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായി ദീപിക പ്രതികരിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരത്തില്‍ അണിചേര്‍ന്നും ദീപിക തന്റെ നിലപാട് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ സാക്ഷാല്‍ സല്‍മാന്‍ ഖാനെതിരെ വരെ ദീപിക രംഗത്ത് വന്നിട്ടുണ്ട്.

  2018 ലായിരുന്നു സംഭവം. സ്‌ക്രീനിന് അകത്തും പുറത്ത് ഏതാണ്ട് ഒരേ ഇമേജാണ് സല്‍മാന്‍ ഖാനുള്ളത്. ആരേയും കൂസാത്ത പ്രകൃതം. തനിക്ക് ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്യുന്ന വ്യക്തി. ഈ സ്വഭാവം തന്നെയാണ് സല്‍മാന്‍ ഖാനെ ഇത്രത്തോളം വലിയൊരു താരമാക്കി മാറ്റിയത്. എന്നാല്‍ 2018 ല്‍ സല്‍മാന്‍ നടത്തിയ ചില പ്രതികരണങ്ങള്‍ ദീപികയെ അലോസരപ്പെടുത്തുന്നതായിരുന്നു. എന്തുകൊണ്ടാണ് എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുന്നതെന്ന ചോദ്യത്തിന് സല്‍മാന്‍ നല്‍കിയ മറുപടിയാണ് പ്രശ്‌നത്തിന്റെ തുടക്കം.

  സിനിമകള്‍ ഒന്നിന് പുറകെ ഒന്നായി ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ സല്‍മാന്‍ ഖാന്‍ വെക്കേഷന്‍ ആഘോഷിക്കാനോ യാത്രകള്‍ പോകാറോ പതിവില്ല. ഇതേക്കുറിച്ച് സംസാരിക്കവെ സല്‍മാന്‍ ഖാന്‍ വിഷാദരോഗത്തെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. '' ഒരുപാട് പേര്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുന്നത് കാണാറുണ്ട്. പക്ഷെ എനിക്ക് ആ ലക്ഷ്വറി ആസ്വദിക്കാന്‍ സാധിക്കില്ല. ഒരുപാട് പേര്‍ വിഷാദ രോഗത്തിലേക്ക് പോകുന്നതും വൈകാരികമായി പെരുമാറുന്നതും കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് ആ ആഢംബരവും താങ്ങാന്‍ പറ്റില്ല. എന്ത് സംഭവിച്ചാലും അത് എനിക്ക് പ്രതികൂലമായി മാറും'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

  എന്നാല്‍ വിഷാദ രോഗത്തെക്കുറിച്ചുള്ള സല്‍മാന്‍ ഖാന്റെ പരാമര്‍ശം ദീപികയ്ക്ക് തീരെ പിടിച്ചില്ല. നീണ്ടനാള്‍ വിഷാദ രോഗത്തിന് അടിമയായിരുന്നു താന്‍ എന്ന് ദീപിക തുറന്നു പറഞ്ഞിട്ടുണ്ട്. അതിനെ മറികടന്ന ദീപിക മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് താരം. അതുകൊണ്ട്ത ന്നെ ദീപികയ്ക്ക് സല്‍മാന്‍ ഖാന്റെ വാക്കുകള്‍ അത്ര തമാശയായി തോന്നിയില്ല. ഇതേതുടര്‍ന്ന് പരോക്ഷമായി സല്‍മാനെ വിമര്‍ശിക്കുകയായിരുന്നു താരം ചെയ്തത്.

  എന്നാല്‍ വിഷാദ രോഗത്തെക്കുറിച്ചുള്ള സല്‍മാന്‍ ഖാന്റെ പരാമര്‍ശം ദീപികയ്ക്ക് തീരെ പിടിച്ചില്ല. നീണ്ടനാള്‍ വിഷാദ രോഗത്തിന് അടിമയായിരുന്നു താന്‍ എന്ന് ദീപിക തുറന്നു പറഞ്ഞിട്ടുണ്ട്. അതിനെ മറികടന്ന ദീപിക മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് താരം. അതുകൊണ്ട്ത ന്നെ ദീപികയ്ക്ക് സല്‍മാന്‍ ഖാന്റെ വാക്കുകള്‍ അത്ര തമാശയായി തോന്നിയില്ല. ഇതേതുടര്‍ന്ന് പരോക്ഷമായി സല്‍മാനെ വിമര്‍ശിക്കുകയായിരുന്നു താരം ചെയ്തത്.

  ''വിഷാദരോഗത്തെ എന്റെ അനുഭവത്തില്‍ നിന്നും വിശേഷിപ്പിക്കാന്‍ സാധിക്കുന്ന വാക്ക് യുദ്ധം എന്നതാണ്. ഓരോ സെക്കന്റും യുദ്ധമായിരുന്നു. എപ്പോഴും ക്ഷീണിതയായിരുന്നു ഞാന്‍. സങ്കടം ആണെന്ന് ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്. ഈയ്യടുത്തൊരു പുരുഷ താരം പറയുകയുണ്ടായി, അദ്ദേഹത്തിന്് വിഷാരോഗം എന്ന ആഢംബരം അനുഭവിക്കാന്‍ പറ്റില്ലെന്ന്. വിഷാദരോഗം ഒരു തിരഞ്ഞെടുപ്പല്ല'' എന്നായിരുന്നു താരം പറഞ്ഞത്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ദീപിക ഉദ്ദേശിച്ചത് സല്‍മാന്‍ ഖാനെ തന്നെയായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കമുണ്ടാകില്ലെന്നുറപ്പാണ്.

  Also Read: ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ആരാധകന്‍; ആരും പ്രതീക്ഷിക്കാത്ത മറുപടി നല്‍കി സൊനാക്ഷി


  2014 ലായിരുന്നു ദീപിക വിഷാദരോഗത്തിലൂടെ കടന്നു പോകുന്നത്. പിന്നീട് വിദഗ്ധ ചികിത്സ തേടുകയായിരുന്നു താരം. ഇതിന് പിന്നാലെ 2015 ല്‍ ദീപിക വിഷാദരോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി ദ ലിവ് ലവ് ലാഫ് ഫൗണ്ടേഷന്‍ ആരംഭിക്കുകയും ചെയ്തു. ഈ രംഗത്ത് സജീവമായി തന്നെ ദീപികയും താരത്തിന്റെ ഫൗണ്ടേഷനും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഛപാക് ആണ് ദീപിക അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ചിത്രത്തിലൂടെ ദീപിക നിര്‍മ്മാതാവായും മാറി. നടനും ഭര്‍ത്താവുമായ രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന 83യാണ് ദീപികയുടെ റിലീസ് കാത്തു നില്‍ക്കുന്ന ചിത്രം. പിന്നാലെ പ്രഭാസ് ചിത്രത്തിലൂടെ ദീപിക തെലുങ്കിലേക്ക് എത്തുകയാണ്. ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമായ പഠാനിലും ദീപികയാണ് നായിക. സൂപ്പര്‍ ഹിറ്റ് ജോഡി വീണ്ടും ഒരുമിക്കുന്ന ചിത്രമാണിതെന്നതും സവിശേഷതയാണ്. ഇതിന് പുറമേയും നിരവധി സിനിമകള്‍ ദീപികയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

  സല്‍മാന്‍ ഖാനും ദീപിക പദുക്കോണു ഇതുവരേയും ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെന്നതും ശ്രദ്ധേയാണ്. അതേസമയം തന്റെ അഭിനയത്തിലുള്ള അരങ്ങേറ്റത്തിന്റെ 33-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന്‍. ബോളിവുഡിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സല്‍മാന്‍ ഖാന് പക്ഷെ ഇപ്പോള്‍ അത്ര നല്ല സമയമല്ല. അവസാനം റിലീസ് ചെയ്ത ഭാരത്, ദബാംഗ് 3, രാധെ ഒക്കെ വന്‍ പരാജയങ്ങളായിരുന്നു. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന രാധെ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.

  എന്നാല്‍ ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍ സല്‍മാന്‍ ഖാന് പ്രതീക്ഷ നല്‍കുന്നത്. സൂപ്പര്‍ ഹിറ്റ് സീരീസ് ആയ ടൈഗറിന്റെ മൂന്നാം ഭാഗമാണ് ഒരു പുതിയ ചിത്രം. മൂന്നാം ഭാഗത്തിലും കത്രീന കൈഫ് തന്നെയാണ് നായിക. ഈ സിനിമയുടെ ചിത്രീകരണം വിദേശത്ത് പുരോഗമിക്കുകയാണ്. അന്തിം ആണ് അണിയറിയലുളള മറ്റൊരു സിനിമ. ഈ സിനിമയുടെ ടീസര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പുറമെ ആമിര്‍ ഖാന്‍ അഭിനയിക്കുന്ന ലാല്‍ സിംഗ് ഛദ്ദയില്‍ അതിഥി വേഷത്തിലും സല്‍മാന്‍ ഖാന്‍ എത്തുന്നുണ്ട്. ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലുണ്ട്. ഇതോടെ ആരാധകര്‍ കാത്തിരുന്നു ഖാന്‍ ത്രയത്തിന്റെ ഒരുമിക്കലും കൂടി നടപ്പിലാവുകയാണ്.

  Read more about: deepika padukone salman khan
  English summary
  When Deepika Padukone Got Irked By Salman Khan Gave A Fitting Reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X