വേദിയിൽ ദീപികയോട് ശൃംഗരിക്കാൻ ശ്രമിച്ച് ഷാരൂഖ് ഖാൻ; പ്രായവ്യത്യാസം ഓർമിപ്പിച്ച് നടി!; വീഡിയോ വൈറൽ

ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് ദീപിക പദുക്കോൺ. കഴിഞ്ഞ 15 വർഷത്തിലേറെയായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുകയാണ് താരം. മോഡലിങ്ങിൽ നിന്നാണ് ദീപിക സിനിമയിലേക്ക് എത്തുന്നത്. ഇന്ന് ഹോളിവുഡിലടക്കം സാന്നിധ്യമറിയിച്ചിട്ടുള്ള ദീപികയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഓൺസ്‌ക്രീനിലെ പ്രകടനങ്ങൾക്ക് പുറമെ ഓഫ്സ്ക്രീനിലെ ഇടപെടലുകൾക്കൊണ്ടും ദീപിക പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. ചെറുപ്പത്തിൽ ബാഡ്മിന്റൺ മത്സരങ്ങളിലൊക്കെ തിളങ്ങിയിട്ടുള്ള ദീപിക അതുവിട്ടാണ് മോഡലിങ്ങിലേക്കും സിനിമയിലേക്കും എത്തുന്നത്. കന്നഡ സിനിമയിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. ഐശ്വര്യ ആയിരുന്നു ആദ്യ ചിത്രം. പിന്നീടാണ് ബോളിവുഡിലേക്ക് എത്തുന്നത്. ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിൽ നായികയായിട്ടായിരുന്നു ദീപികയുടെ ബോളിവുഡിലെ തുടക്കം.

shah rukh deepika

ബോളിവുഡിലെ അരങ്ങേറ്റ ചിത്രം തന്നെ സൂപ്പർഹിറ്റായി മാറി. ഇരട്ട വേഷത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ദീപികയ്ക്ക് പിന്നീട് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് നിര്‍മ്മാതാവ് എന്ന നിലയിലും ബോളിവുഡിൽ തിളങ്ങി നിൽക്കുകയാണ് താരം. അതേസമയം ആദ്യ സിനിമ മുതൽ വളരെ നല്ല സുഹൃത്തുക്കളാണ് ദീപികയും ഷാരൂഖും. ഓം ശാന്തി ഓമിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പത്താനിലും അതേ കെമിസ്ട്രി നിലനിർത്തിയിട്ടുണ്ട് ഇരുവരും.

അതിനിടെ ഇരുവരും ഒന്നിച്ചുള്ള പഴയൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്നോട് ഫ്ലർട്ട് ചെയ്യാൻ ശ്രമിക്കുന്ന ഷാരൂഖിനെ ആ സമയത്ത് താൻ ജനിച്ചിട്ട് പോലുമില്ലെന്ന് ഓർമ്മിപ്പിക്കുന്ന ദീപികയാണ് വീഡിയോയിൽ. ഓം ശാന്തി ഓമിന് ശേഷം നൽകിയ അഭിമുഖമാണ് ഇതെന്നാണ് സൂചന. ഷാരൂഖ് ഖാന്റെ പേരിലുള്ള ഫാൻ പേജിലാണ് വീഡിയോ വന്നിരിക്കുന്നത്.

താൻ ബാംഗ്ലൂരിൽ ആയിരുന്നു താമസം. അവിടം വിട്ട് മുംബൈയിലേക്ക് വന്നിട്ട് അഞ്ച് വർഷമേ ആയിട്ടുള്ളു എന്ന് ദീപിക അവതാരനോട് പറയുന്നിടത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഷാരൂഖ് ഖാനും തന്റെ ചെറുപ്പകാലം അവിടെയാണ് ചെലവഴിച്ചതെന്ന് അവതാരകൻ ദീപികയെ ഓർമിപ്പിക്കുന്നുണ്ട്. പിന്നാലെ ഒപ്പമുണ്ടായിരുന്ന ഷാരൂഖ് ആവേശത്തോടെ ദീപികയോട് എവിടെയാണ് താമസിച്ചിരുന്നത് എന്ന വിശദാംശങ്ങൾ ചോദിച്ച് അറിയുകയാണ്.

ദീപിക സ്ഥലം പറഞ്ഞ് കഴിയുമ്പോൾ, അതിനടുത്ത് തന്നെ ആയിരുന്നു ഞാനും താമസിച്ചിരുന്നത്. കുട്ടിയായിരുന്നപ്പോൾ താൻ അവിടെ ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടായിരുന്നു. നീ ആയിരുന്നല്ലേ ആ പെൺകുട്ടി എന്ന് ദീപികയോട് ചോദിക്കുകയാണ്. ഉടനെയാണ് ദീപികയുടെ കൗണ്ടർ എത്തിയത്. ആ സമയത്ത് താൻ ജനിച്ചിട്ട് പോലുമില്ലെന്നാണ് ദീപിക പറഞ്ഞത്. ഉടനെ മൂവരും ചിരിക്കുന്നതും വീഡിയോയിൽ കാണാം.

shah rukh deepika

നിരവധി പേർ വീഡിയോക്ക് കമന്റ് ചെയ്യുന്നുണ്ട്. ഷാരൂഖ് എപ്പോഴാണ് ബാംഗ്ലൂരിൽ ഉണ്ടായിരുന്നത്, ദീപിക മംഗലാപുരം സ്വദേശിയല്ലേ എന്നിങ്ങനെ പോകുന്നു ആരാധകരുടെ ചോദ്യങ്ങൾ. ഷാരൂഖിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള തമാശ മാത്രമാണ് അതെന്നും ചിലർ പറയുന്നുണ്ട്. അതേസമയം ഇന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ദീപികയും ഷാരൂഖും.

അടുത്തിടെ, പത്താന്റെ വിജയഘോഷത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ ദീപിക ഷാരൂഖിനെ പ്രശംസിക്കുകയും ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നൽകിയതിന് നന്ദി പറയുകയും ചെയ്തിരുന്നു. ഷാരൂഖ് ഖാന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ജവാനിൽ ദീപിക ഒരു അതിഥി വേഷത്തിൽ എത്തുന്നതായി വിവരമുണ്ട്. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയാകുന്നത്. ചെന്നൈയിൽ വെച്ച് ചിത്രത്തിലെ ദീപികയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X