For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ എന്താണീ ചെയ്തത്! എല്ലാവരും നോക്കി നില്‍ക്കെ അനുഷ്‌കയെ ചേര്‍ത്തുപിടിച്ച് ഉമ്മ വച്ച് ദീപിക

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ദീപിക പദുക്കോണും അനുഷ്‌ക ശര്‍മയും. രണ്ടും ഏതാണ്ട് ഒരേ കാലത്ത് ബോളിവുഡിലെത്തിയവരാണ്. ദീപികയുടേയും അനുഷ്‌കയുടേയും കരിയറുകള്‍ തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. ഇടയ്‌ക്കൊന്ന് പിണങ്ങുകവരെയുണ്ടായിട്ടുണ്ട് ദീപികയും അനുഷകയും. ഇപ്പോള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇതിനിടെ ഇപ്പോഴിതാ ദീപികയുടേയും അനുഷ്‌കയുടേയും പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Also Read: പൃഥ്വിയുടെ 'ആണ്‍ അഹന്ത'യ്ക്ക് വീണ്ടും മുറിവേല്‍ക്കുമ്പോള്‍! പഴയ ട്രാക്കിലേക്ക് മടങ്ങുന്ന ഷാജി കൈലാസ്‌

  ദീപികയും അനുഷ്‌കയും ബോളിവുഡിലെത്തുന്നത് മോഡലിംഗിലൂടെയായിരുന്നു. രണ്ടു പേരുടേയും ആദ്യത്തെ നായകന്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു. ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. രബ് നെ ബനാദി ജോഡിയായിരുന്നു അനുഷ്‌കയുടെ ആദ്യത്തെ സിനിമ. ഒരേകാലത്ത് താരപദവിയിലേക്ക് എത്തിയ നായികമാരാണ് ദീപികയും അനുഷ്‌കയും. ഇടയ്‌ക്കൊന്ന് ഉരസുകയും ചെയ്തിരുന്നു.

  ഇപ്പോള്‍ വൈറലായി മാറിയ വീഡിയോയില്‍ അനുഷ്‌കയെ ചുംബിക്കുകയാണ് ദീപിക. ഒരു പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഈയ്യടുത്താരോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ വീഡിയോ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയായിരുന്നു. വിശദമായി വായിക്കാം.

  പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി എത്തിയതായിരുന്നു അനുഷ്‌ക ശര്‍മ. രാജ്കുമാര്‍ ഹിറാനിയേയും ആമിര്‍ ഖാനേയും വീഡിയോയില്‍ കാണാം. അതിനാല്‍ പികെയുടെ പ്രൊമോഷന്‍ പരിപാടിയായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ഇതേസമയം തന്നെ അവിടെ ദീപികയുമുണ്ടായിരുന്നു. പരിപാടിയ്ക്ക് ശേഷം അനുഷ്‌ക പാപ്പരാസികള്‍ക്ക് വേണ്ടി പോസ് ചെയ്യുമ്പോള്‍ അനുഷ്‌ക കടന്നു വരികയും അനുഷ്‌കയെ ചേര്‍ത്തുപിടിച്ചു കൊണ്ട് ചുംബിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുളളത്.


  ദീപികയില്‍ നിന്നുമുണ്ടായ ആ നീക്കം പക്ഷെ അനുഷ്‌ക ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ അമ്പരപ്പ് അനുഷ്‌കയുടെ മുഖത്തു നിന്നും വായിച്ചെടുക്കാം. താരം ദീപികയോട് നീ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നതായും വീഡിയോയില്‍ നിന്നും വായിച്ചെടുക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

  ''നീ എന്താണ് ചെയ്യുന്നത് എന്നു തന്നെയല്ലേ അവര്‍ പറഞ്ഞത്'', ''എനിക്ക് കണ്ടപ്പോള്‍ അരോചകമാണ് തോന്നിയത്. അനുഷ്‌ക തന്റെ അസ്വസ്ഥത മറച്ചുവെക്കുകയും ചെയ്യുന്നില്ല'' എന്നൊക്കെയാണ് ചിലരുടെ കമന്റുകള്‍. വീഡിയോയില്‍ ചിരിച്ചു കൊണ്ടാണ് അനുഷ്‌ക ദീപികയോട് സംസാരിക്കുന്നത് എന്നതും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. അതേസമയം ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ചുംബിക്കുന്നതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ലെന്ന് ഒരു വിഭാഗം പറയുന്നു. അനുഷ്‌കയ്ക്ക് ബുദ്ധിമുട്ടുണ്ടോ എന്നത് മാത്രമാണ് വിഷയമെന്നും സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍ അപക്വവും അനാവശ്യവുമാണെന്ന് ആരാധകര്‍ പറയുന്നു.

  കരിയറില്‍ ഒരിടയ്ക്ക് പിണങ്ങിയവരാണ് ദീപികയും അനുഷ്‌കയും. ദീപികയുടെ ഭര്‍ത്താവായ രണ്‍വീര്‍ സിംഗ് നേരത്തെ അനുഷ്‌കയുടെ കാമുകനായിരുന്നു. രണ്‍വീര്‍ സിംഗ് അനുഷ്‌കയുമായി പിരിഞ്ഞ ശേഷമാണ് ദീപികയുമായി പ്രണയത്തിലാകുന്നത്. ഈ സമയത്ത് ഇരുവരും തമ്മില്‍ അകല്‍ച്ചയുണ്ടായിരുന്നു. പരസ്യമായി തന്നെ അനുഷ്‌ക ദീപികയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുകയും ദീപികയും അനുഷ്‌കയും നല്ല സുഹൃത്തുക്കളായി മാറുകയുമായിരുന്നു.

  ഈയ്യടുത്തായിരുന്നു അനുഷ്‌ക അമ്മയായി മാറിയത്. അനുഷ്‌കയ്ക്കും ഭര്‍ത്താവ് വിരാട് കോഹ്ലിയ്ക്കും ആശംസകളുമായി ദീപികയുമെത്തിയിരുന്നു. അമ്മയായതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത അനുഷ്‌ക ഇപ്പോള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിതകഥയിലൂടെയാണ് അനുഷ്‌കയുടെ തിരിച്ചുവരവ്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ദീപികയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഷാരൂഖ് ഖാന്റെ നായികയായി എത്തുന്ന പഠാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. പിന്നാലെ ആദ്യമായി ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍, പ്രഭാസിനൊപ്പമുള്ള തെലുങ്ക് സിനിമകള്‍ തുടങ്ങി നിരവധി സിനിമകള്‍ ദീപികയുടേതായി അണിയറയിലുണ്ട്.

  English summary
  When Deepika Padukone Kissed Anushka Sharma Publically This Is How She Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X