ഗര്‍ഭിണിയാണെങ്കില്‍ ഒമ്പത് മാസം കഴിയുമ്പോള്‍ അറിയും; മാധ്യമങ്ങളുടെ വായടപ്പിച്ച ദീപിക പദുക്കോണ്‍

ബോളിവുഡിലെ താരറാണിയാണ് ദീപിക പദുക്കോണ്‍. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍. ആദ്യ ഹിന്ദി ചിത്രമായ ഓം ശാന്തി ഓം മുതല്‍ ഹിറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി സമ്മാനിക്കുന്നു ദീപിക. തന്റെ നിലപാടുകള്‍ കൊണ്ടും ദീപിക കയ്യടി നേടിയിട്ടുണ്ട്. അതുപോലെ തന്നെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചും ദീപിക ആരാധകരുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. താരങ്ങളെ മുന്നില്‍ കിട്ടുമ്പോള്‍ സ്വകാര്യതയിലേക്ക് കടന്നു കയറിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ നേരിടേണ്ടത് എങ്ങനെയെന്നും ദീപിക കാണിച്ചു തന്നിട്ടുണ്ട്.

അത്തരത്തില്‍ ഒരു സംഭവമായിരുന്നു താന്‍ ഗര്‍ഭിണിയാണോ എന്നു തിരിക്കി വന്ന മാധ്യമപ്രവര്‍ത്തകന് ദീപിക നല്‍കിയ മറുപടി. 2020 ജനുവരിയിലായിരുന്നു സംഭവം. തന്റെ സിനിമയായ ഛപാക്കിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു ദീപിക. ചിത്രത്തില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച മാല്‍തിയുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. നിര്‍മ്മാണ രംഗത്തേക്കും ദീപിക ഈ ചിത്രത്തിലൂടെ പ്രവേശിക്കുകയായിരുന്നു. ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തിരുന്നു ദീപികയ്ക്ക്.

ദീപിക ഗര്‍ഭിണിയാണോ

2018 ലായിരുന്നു ദീപികയും രണ്‍വീര്‍ സിംഗും നീണ്ട നാളത്തെ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിക്കുന്നത്. വിവാഹത്തിന് പിന്നാലെ പതിവ് സദാചാര ചോദ്യങ്ങളുമായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും എത്തുകയായിരുന്നു. ദീപിക ഗര്‍ഭിണിയാണോ അല്ലയോ എന്ന് അറിയാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. ഇങ്ങനെയിരിക്കെയാണ് ഛപാകിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ദീപികയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യം ഉന്നയിക്കുന്നത്.

കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നുമോ?

എന്നാല്‍ ഒട്ടും മടിക്കാതെ ആ മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിക്കുന്ന മറുപടി നല്‍കുകയായിരുന്നു ദീപിക. എന്നെ കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നുമോ? ഞാന്‍ അതേക്കുറിച്ച് പ്ലാന്‍ ചെയ്യുമ്പോള്‍ നിങ്ങളോട് ചോദിക്കാം. നിങ്ങള്‍ അനുമതി നല്‍കിയാല്‍ ഞാന്‍ പ്ലാന്‍ ചെയ്യാം. ഞാന്‍ ഗര്‍ഭിണിയാണെങ്കില്‍ ഒമ്പത് മാസം കഴിയുമ്പോള്‍ അറിയും എന്നായിരുന്നു ദീപിക നല്‍കിയ ചുട്ടമറുപടി. താരത്തിന്റെ മറുപടി വൈറലാവുകയും നിരവധി പേര്‍ പിന്തുണയും അഭിനന്ദനങ്ങളുമായി എത്തുകയും ചെയ്തിരുന്നു.

ഛപാക്

ഛപാക് ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രണ്‍വീറിനൊപ്പം വീണ്ടും അഭിനയിക്കുന്ന 83 ആണ് പുറത്തിറങ്ങാനുള്ള സിനിമ. പ്രഭാസിനൊപ്പം അഭിനയിക്കുന്ന സിനിമയിലൂടെ തെലുങ്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ദീപിക. ഷാരൂഖ് ഖാനൊപ്പം ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പഠാനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. താരത്തിന്റെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഷാരൂഖ്് ഖാനും ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷം ഷാരൂഖ് അഭിനയിക്കുന്ന ചിത്രമാണ് പഠാന്‍. ഷാരൂഖും ദീപികയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ദീപികയെ പോലെ

അതേസമയം ദീപികയെ പോലെ നിരവധി താരങ്ങളാണ് സമാനമായ രീതിയിലുള്ള ചോദ്യങ്ങള്‍ നേരിട്ടത്. ഈയ്യടുത്തായിരുന്ന നടി സോനം കപൂര്‍ ഗര്‍ഭിണിയാണെന്ന സംശയങ്ങളുമായി സോഷ്യല്‍ മീഡിയ എത്തിയത്. എന്നാല്‍ ഈ വാര്‍ത്തകളെ സോനം കപൂര്‍ തന്നെ നിരസിച്ചു. പക്ഷെ കഴിഞ്ഞ ദിവസം സഹോദരി റിയ കപൂറിന്റെ വിവാഹത്തിനെത്തിയ സോനത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ ഈ ചോദ്യം വീണ്ടും സജീവമായി മാറിയിട്ടുണ്ട്. ഗ്ലോബല്‍ താരമായി മാറിയ പ്രിയങ്ക ചോപ്രയും ഈ ക്ലീഷേ ചോദ്യത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഉടനെ തന്നെ അല്ലെന്ന് വ്യക്തമാക്കുകയായിരുന്നു പ്രിയങ്ക.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X