എന്റെ ഭർത്താവായി ഇങ്ങനൊരാളെ പറ്റില്ല! വിക്കി കൗശലിനെ തന്റെ നായകനാക്കാൻ വിസമ്മതിച്ച ദീപിക; കാരണമിത്!

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ദീപിക പദുകോണ്‍. ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, ഏറ്റവും വലിയ നായികമാരില്‍ ഒരാള്‍. കഴിഞ്ഞ 15 വർഷത്തിലധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ക്ക് പുറമെ ഓഫ് സ്‌ക്രീനിലെ തന്റെ ഇടപെടലുകൾ കൊണ്ടൊക്കെ ദീപിക കയ്യടി നേടാറുണ്ട്. ബോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിട്ടാണ് ദീപികയെ വിശേഷിപ്പിക്കാറുള്ളത്.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക പദുകോൺ. അച്ഛൻ കായിക താരമാണെങ്കിലും ദീപിക തിരഞ്ഞെടുത്തത് അഭിനയമായിരുന്നു. ചെറുപ്പത്തിൽ ബാഡ്മിന്റൺ മത്സരങ്ങളിലൊക്കെ തിളങ്ങിയിട്ടുള്ള ദീപിക അത് വിട്ട് ഫാഷൻ ലോകത്തേക്ക് ഇറങ്ങുകയായിരുന്നു. അവിടെ നിന്നുമാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ സിനിമയിൽ നിന്ന് തന്നെ തന്റെ പങ്കാളിയെയും കണ്ടെത്തി സന്തോഷകരമായ ദാമ്പത്യ ജീവിതവും ഒപ്പം തന്നെ അഭിനയവുമായി മുന്നോട്ട് പോവുകയാണ് ദീപിക. നടൻ രൺവീർ സിങ്ങാണ് പങ്കാളി.

priyanka chopra

കന്നഡ ചിത്രത്തിലൂടെ ആയിരുന്നു ദീപികയുടെ അരങ്ങേറ്റം. പിന്നീട് ഷാരൂഖ് ഖാന്‍ നായകനായെത്തിയ ഓം ശാന്തി ഓമിൽ നായികയായി ബോളിവുഡിലേക്കും എത്തുകയായിരുന്നു. ആദ്യ സിനിമ തന്നെ വന്‍ ഹിറ്റായി മാറിയതോടെ ദീപികയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് നടിയെന്നതിന് പുറമെ നിര്‍മ്മാതാവ് എന്ന നിലയിൽ കൂടി ബോളിവുഡ് സിനിമ ലോകത്ത് തിളങ്ങി നിൽക്കുകയാണ് ദീപിക.

ദീപികയുടെ കരിയറിലെ വലിയ വിജയങ്ങളിൽ ഒന്നായ ചിത്രമായിരുന്നു പത്മാവത്ത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിങ്ങും ഷാഹിദ് കപൂറുമായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റാണി പത്മാവതി എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിച്ചത്. ദീപികയുടെ ഭർത്താവിന്റെ വേഷമായ മഹാർവാൾ രത്തൻ സിങ് ആയി എത്തിയത് ഷാഹിദ് കപൂർ ആയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ആ വേഷം ചെയ്യേണ്ടിയിരുന്നത് ഷാഹിദ് ആയിരുന്നില്ല.

നടൻ വിക്കി കൗശൽ ആയിരുന്നു സഞ്ജയ് ലീല ബൻസാലിയുടെ ആദ്യ ഓപ്‌ഷൻ. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ദീപിക സമ്മതം നൽകാത്തതിനാൽ വിക്കിയെ മാറ്റി ഷാഹിദിനെ കൊണ്ടുവരുകയായിരുന്നു. വിക്കി കൂടുതൽ നല്ല വേഷങ്ങളിലേക്ക് എത്തി തുടങ്ങുന്ന സമയമായിരുന്നു അത്. തന്റെ ഭർത്താവായി അഭിനയിക്കാൻ ഒരു വലിയ നടനെ വേണമെന്ന് ആവശ്യപ്പെട്ട ദീപിക വിക്കി കൗശലിനൊപ്പം അഭിനയിക്കാൻ പരസ്യമായി വിസമ്മതിക്കുകയായിരുന്നു.

priyanka chopra

അതേസമയം, ബോളിവുഡിൽ തന്റെ വിജയ കുതിപ്പ് തുടരുകയാണ് ദീപിക. ഷാരൂഖ് ഖാൻ നായകനായ പത്താൻ ആണ് ദീപികയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഹൃത്വിക് റോഷൻ നായകനായ ഫൈറ്റർ, അമിതാഭ് ബച്ചൻ, പ്രഭാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രൊജക്റ്റ് കെ എന്നിവയും ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

മറുവശത്ത്, ഉറി: ദ സർജിക്കൽ സ്ട്രൈക്ക്, മൻമർസിയാൻ, സർദാർ ഉദം തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് വിക്കി കൗശൽ, . സാം ബഹാദൂർ, ഗോവിന്ദ നാം മേര തുടങ്ങിയ ചിത്രങ്ങളാണ് വിക്കിയുടേതായി അണിയറയിൽ ഉള്ളത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X