ദീപികയും സോനവും ചുംബിക്കുന്നത് കാണണമെന്ന് രണ്‍ബീര്‍; നിലവാരമില്ലാത്ത ഭാവന! തുറന്നടിച്ച് ദീപിക
ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയാണ് ദീപിക പദുക്കോണ്‍. ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ദീപിക മോഡലിംഗിലേക്ക് കടന്നുവരുന്നത്. പിന്നീട് ബോളിവുഡിലെത്തി. ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനങ്ങളിലൂടെ കയ്യടി നേടുന്ന ദീപികയുടെ ഓഫ് സ്‌ക്രീനിലെ നിലപാടുകളും കയ്യടി നേടാറുണ്ട്.
സിനിമ പോലെ തന്നെ ദീപികയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ദീപികയുടെ പ്രണയങ്ങളും വലിയ വാര്‍ത്തകളായി മാറിയിട്ടുണ്ട്. ദീപികയുടെ പ്രണയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് രണ്‍ബീര്‍ കപൂറുമായുള്ളതായിരുന്നു. സിനിമയിലും ജീവിതത്തിലും ഒരുപാട് ആരാധകർ ഉണ്ടായിരുന്ന ജോഡിയാണ് രണ്‍ബീറും ദീപികയും. വിവാഹത്തിന്റെ വക്കോളമെത്തിയാണ് ഇരുവരും പിരിയുന്നത്.

ഓണ്‍ സ്‌ക്രീനിലെ ജനപ്രീയ ജോഡി ഓഫ് സ്‌ക്രീനിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു. ഇരുവരും വിവാഹം കഴിക്കുമെന്ന് പലരും കരുതി. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് ദീപികയും രണ്‍ബീറും പിരിഞ്ഞു. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ദീപിക പങ്കെടുത്ത കോഫി വിത്ത് കരണിലെ എപ്പിസോഡ് ഇന്നും ആരാധകർ മറന്നിട്ടില്ല. അന്ന് ദീപികയ്‌ക്കൊപ്പം സോനം കപൂറുമുണ്ടായിരുന്നു. ദീപികയെ പോലെ രണ്‍ബീറിന്റെ മുന്‍ കാമുകിയാണ് സോനം കപൂര്‍.
പരിപാടിക്കിടെ ദീപികയ്ക്കും സോനം കപൂറിനും രണ്‍ബീര്‍ അയച്ച വീഡിയോ സന്ദേശം കാണിക്കുന്നുണ്ട്. ''നിങ്ങളാണ് ഗ്ലാമറിന്റെ വര്‍ത്തമാനവും ഭാവിയും. അടിച്ചു പൊളിക്കുക. നിങ്ങള്‍ കെട്ടിപ്പിടിക്കണം, കരണ്‍ ഇവര്‍ തമ്മില്‍ ഉമ്മ വെക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഷോയ്ക്കായി കാത്തിരിക്കുന്നു'' എന്നാണ് വീഡിയോ സന്ദേശത്തില്‍ രണ്‍ബീര്‍ പറഞ്ഞത്. ഉടനെ തന്നെ ദീപിക പ്രതികരിച്ചു. അത് തീര്‍ത്തും തരംതാണ ഭാവനയാണെന്നാണ് ദീപിക പറഞ്ഞത്. എന്തിനെക്കുറിച്ചാണ് പറഞ്ഞതെന്ന് കരണ്‍ ചോദിച്ചു. തീര്‍ച്ചയായും, രണ്ട് സ്ത്രീകള്‍ ചുംബിക്കുന്നത് കാണണം എന്ന് പറഞ്ഞതിനെക്കുറിച്ചാണ് താന്‍ പറഞ്ഞത് എന്ന് ദീപിക വ്യക്തമാക്കി.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദീപിക നല്‍കിയ മറുപടി അടിപൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. വെറുതയെല്ല ദീപിക രണ്‍ബീറിനെ ഉപേക്ഷിച്ചത്, രണ്‍ബീര്‍ പറഞ്ഞത് നിലവാരം കുറഞ്ഞ കാര്യമാണ് എന്നും കമന്റുകള്‍ പറയുന്നു. അതേസമയം സുഹൃത്തുക്കള്‍ക്ക് ഇടയിലെ തമാശയായി മാത്രം കണ്ടാല്‍ മതി എന്നും ചിലര്‍ പറയുന്നുണ്ട്. രണ്‍ബീറുമായുള്ള പ്രണയ ബന്ധം പിരിഞ്ഞതിന് പിന്നാലെ പങ്കെടുത്ത പരിപാടി എന്നതിനാലാണ് ദീപിക അങ്ങനെ പ്രതികരിച്ചത് എന്നും ചിലര്‍ പറയുന്നുണ്ട്.
ഇന്ന് തങ്ങളുടെ ഭൂതകാലത്തെ മറി കടന്നവരാണ് ദീപികയും രണ്‍ബീറും. ദീപിക പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. 2018 ലായിരുന്നു ദീപിക-രണ്‍വീര്‍ വിവാദം. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇരുവരും. അതേസമയം രണ്‍ബീര്‍ ആകട്ടെ, ആലിയ ഭട്ടുമായി പ്രണയത്തിലായി. ബോളിവുഡ് ഏറെ ചര്‍ച്ച ചെയ്ത താരവിവാഹമാണ് രണ്‍ബീര്‍-ആലിയ വിവാഹം. ഇരുവര്‍ക്കും ഈയ്യടുത്താണ് മകള്‍ ജനിച്ചത്. തങ്ങള്‍ക്കിടയില്‍ നടന്നതെല്ലാം മറന്ന് നല്ല സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് രണ്‍ബീറും ദീപികയും ഇപ്പോള്‍.


Click it and Unblock the Notifications











