മറ്റൊരു നടിക്ക് വേണ്ടി ദീപികയെ പുറത്താക്കി സൂപ്പര്‍ താരം; ദീപികയുടെ പ്രതികാരം ഇങ്ങനെ!

സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുക എന്നത് എല്ലായിപ്പോഴും സുഖമമായിരിക്കില്ല. കയ്യെത്തും ദൂരത്തു നിന്നും സിനിമകള്‍ നഷ്ടമായവരുണ്ട്. പലപ്പോഴും ഒരു സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഘട്ടത്തില്‍ പല പേരുകളും ഉയര്‍ന്നു വരും. അവസാന ഘട്ടം വരെ താരങ്ങള്‍ മാറി വന്നേക്കാം. കഥാപാത്രത്തിന് ചേരുന്ന താരത്തെ കൊണ്ടു വരാന്‍ വേണ്ടിയും ചിലരുടെ വ്യക്തിപരമായ താല്‍പര്യത്തിന് വേണ്ടിയുമൊക്കെ താരങ്ങളെ മാറ്റാറുണ്ട്.

ഇന്ന് ബോളിവുഡിലെ സൂപ്പര്‍ നായികയായ ദീപിക പദുക്കോണും ഒരിക്കല്‍ ഇത്തരത്തിലുള്ള മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ട്. മുമ്പൊരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമൊക്കെ തന്നെ നായികയാക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ നായകന്‍ മറ്റൊരു നടിയെയാണ് നായികയാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ദീപിക പറയുന്നത്.

Deepika Padukone

''കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്കൊരു സിനിമ ഓഫര്‍ ചെയ്തിരുന്നു. ഞാനത് പ്രതീക്ഷിച്ചതായിരുന്നില്ല, ആ സമയത്ത് ആ സിനിമ എന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ആ സിനിമയുടെ ഭാഗമാകുന്നത് തന്നെ വലിയ കാര്യമായിരുന്നു. നിര്‍മ്മാതാവിനെ കണ്ടു. ഞങ്ങള്‍ക്ക് ഉറപ്പാണെന്നും പക്ഷെ നടനോട് കൂടി സംസാരിക്കണമെന്നും ഇപ്പോള്‍ അദ്ദേഹം യാത്രയിലാണെന്നും പറഞ്ഞു'' ദീപിക പറയുന്നു.

വേറെ കുഴപ്പമൊന്നുമില്ല. എന്റെ ഭാഗത്തു നിന്നും ഇനി ചെയ്യാന്‍ ഒന്നുമില്ല. നിര്‍മ്മാതാക്കളും ഓക്കെയാണ്. നായകന്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ അദ്ദേഹവുമായി സംസാരിക്കുക മാത്രമേ ബാക്കിയുള്ളൂ. ഞാന്‍ ആവേശഭരിതയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്നതാണല്ലോ. കിട്ടിയെന്ന് തന്നെ ഞാന്‍ കരുതുകയും ചെയ്തു. എന്നാല്‍ പിന്നെയാണ് ഞാന്‍ അറിയുന്നത് ഞാന്‍ ആ സിനിമയില്‍ ഇല്ലെന്ന്. എനിക്ക് പകരം മറ്റൊരാളെത്തിയെന്നും ദീപിക പറയുന്നു.

''ഒടുവില്‍ ഞാന്‍ യേ ജവാനി ഹേ ദിവാനി എന്ന സിനിമ ചെയ്യുകയായിരുന്നു. പക്ഷെ അതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. ആ സിനിമ എന്റെ മടയില്‍ വന്ന് വീഴുകയായിരുന്നു. എന്റെ ജീവിതത്തില്‍ ആ സിനിമ സംഭവിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഓരോന്നും സംഭവിക്കുന്നതിന് ഒരു കാരണമുണ്ടെന്ന് പറയുന്നത് അതാണ്. നഷ്ടമായ ആ സിനിമ ചെയ്തിരുന്നുവെങ്കില്‍ കരിയറില്‍ അന്ന് നേട്ടമാകുമെന്നായിരുന്നു ഞാന്‍ കരുതിയത്''.

Deepika Padukone

പക്ഷെ എനിക്ക് അത് ചെയ്യാനായില്ല. പകരം ഞാന്‍ യേ ജവാനി ഹേ ദിവാനി ചെയ്തു. അങ്ങനൊക്കെ സംഭവിച്ചതില്‍ എനിക്ക് ഇപ്പോള്‍ യാതൊരു കുറ്റബോധവുമില്ലെന്നും ദീപിക പറയുന്നു. തനിക്ക് നഷ്ടമായ സിനിമയേതെന്നോ തന്നെ ഒഴിവാക്കിയ നായകന്‍ ആരെന്നോ ദീപിക വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആ സിനിമ ധൂം ത്രീയാണെന്നാണ്. ആമിര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

ധൂം ത്രീയും ബോക്‌സ് ഓഫീസില്‍ നല്ല പ്രതികരണം നേടിയെങ്കിലും ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നിരൂപക പ്രശംസ നേടാനും ചിത്രത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ യേ ജവാനി ഹേ ദീവാനി വലിയ വിജയമായി മാറി. ചിത്രത്തിലെ ദീപികയുടെ പ്രകടനവും കയ്യടി നേടി. ദീപികയുടെ നൈന ഐക്കോണിക് കഥാപാത്രമായി മാറുകയും ചെയ്തു. ഷാരൂഖ് ഖാന്റെ ജവാനിലാണ് ദീപികയെ അവസാനമായി കണ്ടത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദീപികയെത്തിയത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X