മൂന്ന് മക്കള്‍, അവരുമായി സെറ്റില്‍ വരും; ദീപികയുടെ ഭാവി പ്ലാനുകള്‍; അഭിനയം വിടില്ലെന്ന് താരം
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. 2007 ല്‍ ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെയാണ് ദീപിക അരങ്ങേറുന്നത്. പിന്നീടൊരിക്കലും ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി വളരുകയായിരുന്നു ദീപിക പദുക്കോണ്‍. ലോകമെമ്പാടും ആരാധകരുള്ള ദീപിക ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇന്ന് ദീപിക എത്തി നില്‍ക്കുന്ന ഉയരം ദീപിക പോലും മനസില്‍ കണ്ടതില്‍ നിന്നും ഒരുപാട് മുകളിലാണെന്നതാണ് വാസ്തവം. 2013ല്‍ രാജീവ് മസന്ദിന്റെ റൗണ്ട് ടേബിളില്‍ വച്ച് തന്റെ ഭാവി പ്ലാനുകളെക്കുറിച്ച് ദീപിക മനസ് തുറന്നിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം താന്‍ വിവാഹിതയും അമ്മയുമൊക്കെ ആയിട്ടുണ്ടാകും എന്നാണ് അന്ന് ദീപിക പറഞ്ഞത്.

''നടിയായില്ലെങ്കില്‍ എന്താകുമായിരുന്നു എന്ന് എനിക്കറിയില്ല. മിക്കവാറും ചുറ്റിനും കുട്ടികളുണ്ടാകും. മൂന്ന് കുട്ടികള്‍. കുട്ടികളെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കൊണ്ടു പോകാന്‍ പറ്റുന്ന തരത്തില്‍ ജോലി ചെയ്യുന്നുണ്ടാകും. സന്തുഷ്ട കുടുംബം. അതേസമയം ഞാന്‍ ചെയ്യുന്നത് ചെയ്തു കൊണ്ടിരിക്കും'' എന്നാണ് ദീപിക അന്ന് പറഞ്ഞത്. അന്ന് പറഞ്ഞതു പോലെ വിവാഹം കഴിക്കുകയും അഭിനയം തുടരുകയും ചെയ്യുന്നുണ്ട് ദീപിക ഇന്നും. പക്ഷെ അന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതിലും വലിയ താരമായി മാറാന്‍ ദീപികയ്ക്ക് പിന്നീട് സാധിച്ചു.
നടന്‍ രണ്‍വീര്‍ സിംഗാണ് ദീപികയുടെ ഭര്‍ത്താവ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. ഇറ്റലയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഇന്ത്യന്‍ സിനിമാ ലോകം കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും. വിവാഹ ശേഷവും അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയോ ഇടവേളയെടുക്കുകയോ ചെയ്തിട്ടില്ല ദീപിക.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. അച്ഛനെ പോലെ ദീപികയും ബാഡ്മിന്റണ്‍ താരമാകുമെന്നായിരുന്നു ആദ്യം കരുതിയത്. ബാഡ്മിന്റണില്‍ ദേശീയ തലത്തില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദീപികയുടെ സ്വപ്‌നം സിനിമയായിരുന്നു. മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. തുടക്കം കന്നഡ ചിത്രത്തിലൂടെയാണ്. പിന്നീടാണ് ബോളിവുഡിലെത്തുന്നത്.

പഠാന്‍ ആണ് ദീപികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായ ചിത്രം ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ദീപികയുടെ പുതിയ സിനിമ. ഹൃത്വിക്കും ദീപികയും ഇതാദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നാലെ പ്രഭാസിനൊപ്പം അഭിനയിക്കുന്ന പ്രൊജക്ട് കെയും തയ്യാറെടുക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ അതിഥി വേഷത്തിലും ദീപിക എത്തുന്നുണ്ട്.
ഹോളിവുഡിലേക്കും ദീപിക മടങ്ങിയെത്തുന്നുണ്ട്. നേരത്തെ ട്രിപ്പിള്‍ എക്‌സ് പരമ്പരയിലൂടെയാണ് ദീപിക ഹോളിവുഡില്‍ അരങ്ങേറുന്നത്. അമിതാഭ് ബച്ചനൊപ്പം വീണ്ടും ഒരുമിക്കുന്ന ചിത്രവും ദീപികയുടേതായി അണിയറയിലുണ്ട്. ഹോളിവുഡ് ചിത്രം ദ ഇന്റേണിന്റെ റീമേക്കിലാണ് പിക്കുവിന് ശേഷം ബച്ചനും ദീപികയും ഒരുമിക്കുന്നത്.


Click it and Unblock the Notifications