twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകള്‍ കടന്നു പോകുന്ന ദുരിതം അമ്മ തിരിച്ചറിഞ്ഞു, ഓടിയെത്തി; ജീവിതം തിരിച്ചു തന്നത് അമ്മയെ ദീപിക

    |

    പുറമെ നിന്ന് നോക്കുമ്പോള്‍ ബോളിവുഡിന്റെ ലോകം ഗ്ലാമറിന്റേതാണ്. ചിരിക്കുന്ന മുഖങ്ങളും ആഘോഷവും. എന്നാല്‍ പലപ്പോഴും യാഥാര്‍ത്ഥ്യം അതായിരിക്കണമെന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പലപ്പോഴും ബോളിവുഡ് നമ്മളെ ഓര്‍മ്മപ്പെടുത്താറുണ്ട്. താരങ്ങളും മനുഷ്യരാണെന്നും അവരുടെ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലും പലപ്പോഴും വേദനയും സങ്കടവും കരച്ചിലുമൊക്കെ മറഞ്ഞിരിക്കാറുണ്ടെന്നും കാലം നമ്മളെ പലപ്പോഴും ഓര്‍മ്മപ്പെടുത്താറുണ്ട്. അത്തരത്തിലൊന്നായിരുന്നു ദീപികയുടെ തുറന്നു പറച്ചിലുകള്‍.

    Also Read: വിവാഹം കഴിക്കണമെന്ന് ദിഷ, സമ്മതിക്കാതെ ടൈഗര്‍; പ്രണയ തകര്‍ച്ചയിലേക്ക് നയിച്ച കാരണം!Also Read: വിവാഹം കഴിക്കണമെന്ന് ദിഷ, സമ്മതിക്കാതെ ടൈഗര്‍; പ്രണയ തകര്‍ച്ചയിലേക്ക് നയിച്ച കാരണം!

    ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. അച്ഛന്റെ പാതയില്‍ തിളങ്ങാന്‍ വേണ്ട കഴിവുണ്ടായിരുന്നിട്ടും ദീപിക തിരഞ്ഞെടുത്ത മാര്‍ഗ്ഗം മറ്റൊന്നായിരുന്നു. മോഡലിംഗിലൂടെയായിരുന്നു തുടക്കം. അതിനായി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. മോഡലിംഗില്‍ നിന്നും പരസ്യ ചിത്രങ്ങൡലേക്കും പിന്നീട് കന്നഡ സിനിമയിലൂടെ ഓണ്‍ സ്‌ക്രീനിലേക്കും എത്തി ദീപിക.

    വിഷാദ രോഗത്തിന് അടിമ

    പക്ഷെ ദീപികയുടെ ജീവിതവും കരിയറുമെല്ലാം മാറി മറയുന്നത് ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ, ഫറ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ ബോളിവുഡ് എന്‍ട്രി. ചിത്രം മെഗാ ഹിറ്റായി മാറിയതിനൊപ്പം ഇരട്ട വേഷത്തിലെത്തിയ ദീപികയും കയ്യടി നേടി. ഇതോടെ പിന്നെ ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരുന്നു.

    ഹിറ്റുകള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രതിഭ തെളിയിക്കാനും ദീപികയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ച ദീപിക ബോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. ബോളിവുഡും കടന്ന് ഹോളിവുഡിലെത്താനും ദീപികയ്ക്ക് സാധിച്ചു. എന്നാല്‍ പുറമെ നിന്നും കാണുന്നത് പോലെ അത്ര സന്തോഷമുള്ളൊരു യാത്രയായിരുന്നില്ല ദീപികയുടേത്. കരിയറില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കുമ്പോഴും കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ദീപിക. ഒരിക്കല്‍ താരം തന്നെയാണ് താന്‍ കടന്നു പോയ മോശം സമയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

    ചുറ്റുമുണ്ടായിരുന്നവര്‍ കരുതിയിരുന്നത്

    ''മാനസികാരോഗ്യത്തെക്കുറിച്ചും ഞാന്‍ വിശ്വസിക്കുന്ന കാര്യത്തിനായി നിലയുറപ്പിക്കേണ്ടതിനെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ തുടങ്ങുന്നത് ഒരേ സമയത്താണഅ. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒന്നിനോടും താല്‍പര്യം തോന്നാതെ, ലക്ഷ്യ ബോധമില്ലാതെ, ലോകത്തെ അഭിമുഖീകരിക്കുക പോലും ചെയ്യാന്‍ വയ്യാതെയിരുന്ന സമയമുണ്ടായിരുന്നു. ബ്ലോക്ബസ്റ്ററുകള്‍ ഉണ്ടായിരുന്ന വര്‍ഷമായിരുന്നു. എല്ലാം നന്നായി പോവുന്നുണ്ടായിരുന്നു. ഇന്ന് ഞാന്‍ വിവാഹം കഴിച്ച വ്യക്തിയുമായി പ്രണയത്തിലുമായിരുന്നു. എല്ലാം പെര്‍ഫെക്ട്. ഇതിലും നല്ല സമയമില്ലെന്ന് തോന്നുന്നത്ര നല്ല അവസ്ഥ. അങ്ങനെയായിരുന്നു എനിക്ക് ചുറ്റുമുണ്ടായിരുന്നവര്‍ കരുതിയിരുന്നത്'' ദീപിക പറയുന്നു.

     അമ്മ


    മകള്‍ക്ക് വിഷാദരോഗമാണെന്നും വിദഗ്ധ സഹായം വേണമെന്നും ആദ്യം തിരിച്ചറിയുന്നത് ദീപികയുടെ അമ്മയായിരുന്നു. ഉടനെ തന്നെ അമ്മ കുടുംബസുഹൃത്തു വഴിയൊരു കൗണ്‍സലിംഗ് ശരിയാക്കുകയായിരുന്നു. തുടര്‍ന്ന് ദീപികയ്ക്ക് ക്ലിനിക്കല്‍ ഡിപ്രഷന്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ വേണ്ട ചികിത്സസഹായം ലഭിച്ചതോടെയാണ് ദീപികയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കുന്നത്.

    തന്റെ അവസ്ഥയിലൂടെ മറ്റാരെങ്കിലും കടന്നു പോകുന്നുണ്ടെങ്കില്‍ അവര്‍ക്ക് പുറത്ത് വരാനുള്ള അവസരം എന്ന രീതിയിലായിരുന്നു ദീപിക അന്ന് തന്റെ അവസ്ഥ വെളിപ്പെടുത്തിയത്. പിന്നാലെ താരം മാനസികാരോഗ്യ രംഗത്ത് സേവനം നടത്താന്‍ എന്‍ജിഒ ഒരുക്കുകയും ചെയ്തു. വിഷാദരോഗത്തെ പരാജയപ്പെടുത്തിയ ദീപിക കരിയറിലും ജീവിതത്തിലും ശക്തമായി തന്നെ തിരികെ വരികയും ചെയ്തു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    പുതിയ സിനിമ

    ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈമിലൂടെ പുറത്ത് വന്ന സിനിമയിലെ ദീപികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ഷാരൂഖ് ഖാന്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെ വരുന്ന പഠാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. ചിത്രത്തില്‍ നിന്നുമുള്ള ദീപികയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. പിന്നാലെ ആദ്യമായി ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍, പ്രഭാസിനൊപ്പമുള്ള പ്രൊജക്ട് കെ എന്നിവയും അണിയറയിലുണ്ട്.

    നേരത്തെ ഋഷി കപൂറിനൊപ്പം അഭിനയിക്കാനിരുന്ന ദ ഇന്റേണിന്റെ ഹിന്ദി റീമേക്കും അണിയറയിലുണ്ട്. ഋഷി മരണത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനായിരിക്കും ആ കഥാപാത്രത്തെ അവതരിപ്പിക്കുക. പിക്കുവിലൂടെ കയ്യടി നേടിയ കോമ്പോയാണ് ദീപികയും ബച്ചനും. പിന്നാലെ ദീപിക ഹോളിവുഡിലേക്കും മടങ്ങിയെത്തുന്നതായിരിക്കും.

    English summary
    When Deepika Padukone Revealed How Her Mother Recognized She Need Help As She Was In Depression
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X