വിമാനത്തിലും ഹോട്ടലിലും വച്ച് വരെ കത്തുകള്‍ കിട്ടുമായിരുന്നു; തുറന്ന് പറഞ്ഞ് ദീപിക

ബോളിവുഡിന്റെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. തന്റെ നിലപാടുകള്‍ കൊണ്ടും ദീപിക പലപ്പോഴും കയ്യടി നേടിയിട്ടുണ്ട്. വിഷാദ രോഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ കൊണ്ടും ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ദീപിക വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. വിഷാദരോഗത്തെക്കുറിച്ച് ജനങ്ങള്‍ ബോധവത്കരണം നടത്താനും രോഗത്തിന് ഇരയായവരെ സഹായിക്കാനും പലതും ചെയ്യുന്നുണ്ട് ദീപിക.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്റെ തുറന്നു പറച്ചിലിനെക്കുറിച്ചും തന്റെ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികരണങ്ങളെക്കുറിച്ചുമെല്ലാം ദീപിക മനസ് തുറന്നേനെ. ''എനിക്ക് ചിലര്‍ കത്തുകളെഴുതാറുണ്ട്. ഞാന്‍ വിമാനത്തിലോ റസ്‌റ്റോറന്റിലോ ഇരിക്കുമ്പോള്‍ നോട്ടുകള്‍ ലഭിക്കാറുണ്ട്. അവര്‍ എന്നോട് നന്ദി പറയുന്നത് അവര്‍ക്ക് കരുത്ത് പകര്‍ന്നതിനും തുറന്ന് പറയാനുള്ള ധൈര്യം തന്നതിനുമാണ്. ഇപ്പോഴത് എനിക്ക് പതിവായിരിക്കുകയാണ്'' എന്നായിരുന്നു ദീപിക പറഞ്ഞത്.

Deepika Padukone

ഛപാക് ആണ് ദീപിക അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന്റെ നിര്‍മ്മാതാവും ദീപിക തന്നെയായിരുന്നു മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ റിലീസ് സമയത്തായിരുന്നു ജെഎന്‍യു സമരത്തിന് പിന്തുണയുമായി എത്തിയും ദീപിക വാര്‍ത്തകളില്‍ ഇടം നേടിയത്. അതേസമയം ഷാരൂഖ് ഖാനൊപ്പം വീണ്ടും ഒരുമിക്കുന്ന പഠാന്‍ ആണ് ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പിന്നാലെ സര്‍ക്കസ്, പ്രൊജക്ട് കെ, ശകുന്‍ ബത്രയുടെ പേരിടാത്ത സിനിമയടക്കം നിരവധി സിനിമകളും അണിയറയിലുണ്ട്. പ്രഭാസിന്റെ നായികയായി തെലുങ്ക് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് ദീപിക പദുക്കോണ്‍ ഇപ്പോള്‍. അതേസമയം ദീപിക നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഹോളിവുഡിലേക്കും തിരികെ എത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് ചിത്രം ദ ഇന്റേണിന്റെ ഹിന്ദി റീമേക്കിലൂടെ അമിതാഭ് ബച്ചനും ദീപികയും വീണ്ടും ഒരുമിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ ഋഷി കപൂര്‍ ചെയ്യാനിരുന്ന വേഷത്തിലേക്ക് അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ബച്ചന്‍ എത്തുകയായിരുന്നു.

അതേസമയം, ദീപികയും രണ്‍വീറും വീണ്ടും സ്‌ക്രീനില്‍ ഒരുമിക്കുകയാണ്. 83 എന്ന ചിത്രത്തിലൂടെയാണ് രണ്‍വീറും ദീപികയും ഒരുമിക്കുന്നത്. 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ കപില്‍ ദേവായാണ് രണ്‍വീര്‍ സിംഗ് അഭിനയിക്കുന്നത്. കപിലിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ചിത്രത്തില്‍ ദീപിക എത്തുന്നത്. ഹിറ്റ് സംവിധായകന്‍ കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

2019 ലായിരുന്നു ആറ് വര്‍ഷത്തെ പ്രണയത്തെ രണ്‍വീറും ദീപികയും വിവാഹത്തിലേക്ക് എത്തിക്കുന്നത്. വിദേശത്ത് വച്ച് രണ്ടു പേരുടേയും വിശ്വാസങ്ങള്‍ അനുസരിച്ച് രണ്ട് വിവാഹങ്ങളായിരുന്നു നടന്നത്. പിന്നാലെ മുംബൈയില്‍ വിരുന്നും ഒരുക്കിയിരുന്നു. ഓണ്‍ സ്‌ക്രീനിലേയും ദീപികയുടെ ഏറ്റവും ഹിറ്റ് ജോഡിയാണ് രണ്‍വീര്‍ സിംഗ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ഈ ജോഡി സ്‌ക്രീന്‍ പങ്കിട്ടു. ഒടുവിലായി ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രം പത്മാവത് ആയിരുന്നു. രസകരമായൊരു വസ്തുത, ദീപിക ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു രണ്‍വീര്‍ എത്തിയത് എന്നതാണ്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X