For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍വീറിനെ വെറുക്കുകയും സഹിക്കുകയും ചെയ്യുന്നു; കാരണം തുറന്ന് പറഞ്ഞ് ദീപിക

  |

  ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായ ഇരുവരും ഓണ്‍ സ്‌ക്രീനിലേത് പോലെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. തീര്‍ത്തും വ്യത്യസ്തമായ സ്വഭാവക്കാരാണെങ്കിലും തങ്ങള്‍ പരസ്പരം എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് പലപ്പോഴും രണ്‍വീറും ദീപികയും പറഞ്ഞിട്ടുണ്ട്. ആറ് വര്‍ഷത്തോളം പ്രണയിച്ചു നടന്ന ശേഷം 2018 ലായിരുന്നു ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്.

  വെള്ളയണിഞ്ഞ് വിന്റേജ് ലുക്കില്‍ ദീപ്തി; ഹോട്ട് ചിത്രങ്ങള്‍

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകരും അത് ആഘോഷിക്കുകയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം എന്നും ആരാധകരുടെ പ്രിയപ്പെട്ട ചര്‍ച്ചാ വിഷയമായിരുന്നു. ഇറ്റലിയില്‍ വച്ചായിരുന്നു ദീപികയും രണ്‍വീറും വിവാഹിതാരയത്. തടാകക്കരയില്‍ ഒരുക്കിയ വേദിയില്‍ വച്ചായിരുന്നു സ്വപ്‌ന തുല്യമായ വിവാഹം. രണ്ട് പേരുടേയും വിശ്വാസ പ്രകാരം രണ്ട് വിവാഹങ്ങളായിരുന്നു നടന്നത്.

  Deepika Padukone

  സോഷ്യല്‍ മീഡിയയിലൂടേയും അഭിമുഖങ്ങളിലൂടേയുമെല്ലാം പരസ്പരമുള്ള സ്‌നേഹം ഇരുവരും തുറന്നു പറയാറുണ്ട്. സ്‌നേഹം പോലെ തന്നെ പരസ്പരം കളിയാക്കുന്നവരുമാണ് ദീപികയും രണ്‍വീറും. അത്തരത്തില്‍ ഒരു അവസരത്തിന് സാക്ഷ്യം വഹിച്ചത് കോഫി വിത്ത് കരണ്‍ ഷോ ആയിരുന്നു. യുവനടി ആലിയ ഭട്ടിനൊപ്പം അതിഥിയായി എത്തിയതായിരുന്നു ദീപിക. ഇതിനിടെ കരണ്‍ ചോദിച്ച ചോദ്യത്തിന് ദീപിക നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

  രണ്‍വീര്‍ സിംഗിനെക്കുറിച്ച് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കാര്യവും വെറുക്കുന്നൊരു കാര്യവും സഹിക്കുന്നൊരു കാര്യവും പറയാനായിരുന്നു കരണ്‍ ആവശ്യപ്പെട്ടത്. ഇതിന് ദീപിക നല്‍കിയ മറുപടിയായിരുന്നു രസകരമായി മാറിയത്. രണ്‍വീറിന്റെ വൈകാരികതയാണ് തനിക്ക് ഇഷ്ടമെന്ന് ദീപിക പറയുന്നു. അതേസമയം രണ്‍വീറിന്റെ ജീവിതശൈലി താന്‍ വെറുക്കുന്നതായും രണ്‍വീറിന്റെ വസ്ത്രധാരണ ശൈലി താന്‍ സഹിക്കുകയാണെന്നുമാണ് ദീപിക പറയുന്നത്. രണ്‍വീറിന്റെ വസ്ത്രധാരണ രീതി പലപ്പോഴും ട്രോളുകള്‍ക്ക് കാരണമാകാറുണ്ട്. തീര്‍ത്തും വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ ഫാഷനിലൂടെ പലപ്പോഴും രണ്‍വീര്‍ ശ്രദ്ധ നേടാറുണ്ട്.

  ഓണ്‍ സ്‌ക്രീനിലേയും ദീപികയുടെ ഏറ്റവും ഹിറ്റ് ജോഡിയാണ് രണ്‍വീര്‍ സിംഗ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ഈ ജോഡി സ്‌ക്രീന്‍ പങ്കിട്ടു. ഒടുവിലായി ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രം പത്മാവത് ആയിരുന്നു. ദീപിക ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു രണ്‍വീര്‍ എത്തിയത്. 2018 ലായിരുന്നു ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്.

  അതേസമയം ഇരുവരും വീണ്ടും സ്‌ക്രീനില്‍ ഒരുമിക്കുകയാണ്. 83 എന്ന ചിത്രത്തിലൂടെയാണ് രണ്‍വീറും ദീപികയും ഒരുമിക്കുന്നത്. 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ കപില്‍ ദേവായാണ് രണ്‍വീര്‍ സിംഗ് അഭിനയിക്കുന്നത്. കപിലിന്റെ ഭാര്യ റോമി ഭാട്ട്യയുടെ വേഷത്തിലാണ് ചിത്രത്തില്‍ ദീപിക എത്തുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  ആദ്യ ശബളമായി ലഭിച്ചത് 25 രൂപ, ബോളിവുഡ് സൂപ്പർ താരങ്ങളുടെ ആദ്യകാല പ്രതിഫലങ്ങൾ!

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ഛപാക് ആണ് ദീപിക അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാരൂഖ് ഖാനൊപ്പം വീണ്ടും ഒരുമിക്കുന്ന പഠാന്‍ ആണ് ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ. പിന്നാലെ സര്‍ക്കാര്‍, പ്രൊജക്ട് കെ, ശകുന്‍ ബത്രയുടെ പേരിടാത്ത സിനിമയും അണിയറയിലുണ്ട്. പ്രഭാസിന്റെ നായികയായി തെലുങ്ക് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് ദീപിക. അതിനിടെ ദീപിക നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഹോളിവുഡിലേക്കും തിരികെ എത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് ചിത്രം ദ ഇന്റേണിന്റെ ഹിന്ദി റീമേക്കിലൂടെ അമിതാഭ് ബച്ചനും ദീപികയും വീണ്ടും ഒരുമിക്കുകയും ചെയ്യുന്നുണ്ട്.

  Read more about: deepika padukone ranveer singh
  English summary
  When Deepika Padukone Revealed What She Love Hate And Tolerate About Ranveer Singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X